രാഹുൽ എന്നെ ചെറുതായി കളിയാക്കികൊണ്ട് പറഞ്ഞു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അർജ്ജുവിന് പണി കൊടുത്തിട്ട് അന്ന നേരെ ലേഡീസ് ഹോസ്റ്റലിക്ക് ആണ് ഓടി പോയത്. കൂട്ടുകാരികളായ അമൃതയെയും അനുപമയും കൂടെ ഉണ്ട്. അന്ന ഭയങ്കര സന്തോഷത്തിൽ ആണ് “എങ്ങനെ ഉണ്ട് മോളെ അവനിട്ടുള്ള പണി. ഈ അന്ന പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തിരിക്കും.”
“എൻ്റെ അന്ന കുട്ടി സൂപ്പർ സൂപ്പർ” അമൃതാ അവളെ പ്രോത്സാഹിപ്പിച്ചു.
“തിരിച്ചു അവന്മാർ എന്തെങ്കിലും ചെയ്യുമോ എന്നാണ് എൻ്റെ പേടി. ആ ജിമ്മിയെയും കൂട്ടരെയും ഇടിച്ചു തവിടു പൊടി ആക്കിയെന്നാണ് സീനിയർസ് പറഞ്ഞത്.“ അനുപമ അവളോട് താക്കീതിൻ്റെ സ്വരത്തിൽ പറഞ്ഞു.
ഉള്ളിൽ പേടി തോന്നിയെങ്കിലും അന്ന അത് പുറത്തു കാണിച്ചില്ല. “ഡി ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. അവനിട്ട് കൊടുക്കാൻ ഒക്കെ ഞാൻ തന്നെ മതി. പിന്നെ കൂടുതൽ കളിച്ചാൽ ഞാൻ അപ്പച്ചിയെ വിളിച്ചു പറയും. പോലീസ് സ്റ്റേഷനിൽ കയറിയാൽ പിന്നെ അവന്മാർ പുറം ലോകം കാണില്ല.”
അമൃത തല കുലുക്കി അവളോട് യോജിച്ചു “ഇനി അടുത്ത പണി അവൻ്റെ വാല് രാഹുൽനാണ്”
“ഡി എനിക്ക് വിശക്കുന്ന നീ കാരണം ഞങ്ങൾക്ക് നല്ല ഒരു ഓണ സദ്യ പോയി കിട്ടി.“ അനുപമ വിഷയം മാറ്റാനായി പറഞ്ഞു.
“അതിനെന്താ ഓണം കഴിഞ്ഞു വരുമ്പോൾ ഹായത്തിൽ നിങ്ങൾക്ക് എൻ്റെ വക ട്രീറ്റ്.”
അവൾ ഹോസ്റ്റലിൽ ഉണ്ടെന്ന് അറിഞ്ഞ ഡയറക്ടർ മീര മാം അവളെ അവരുടെ ഓഫീസിലേക്ക് വിളിപ്പിച്ചു അവിടെ എത്തിയപ്പോൾ അന്നയോടെ ദേഷ്യത്തിൽ ഒന്നുമല്ല അവരുടെ പെരുമാറ്റം. എങ്കിലും അല്പം ഇറിറ്റേഡ് ആണ് അവർ എന്ന് അന്നക്കു മനസ്സിലായി.
“കുട്ടി നീ എന്തു പണിയാണ് കാണിച്ചത്. വേറെ ആരെങ്കിലും ആയിരുന്നേൽ സസ്‌പെൻഡ് ചെയ്തേനെ. ഈ പ്രശനം ഞാൻ എങ്ങനെ സോൾവ് ചെയ്യും.”
അവൾ വേഗം തന്നെ മുഖത്തു ദയനീയത വാരി വീശി. “സോറി മാം ഞാൻ പെട്ടന്ന് അറിയാതെ.”
“എന്തായാലും നീ ഇനി ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല ഞാൻ ലെന മാഡത്തിനെ വിളിച്ചു കാർ അയക്കാൻ പറയാം.”