ദൂരെ ഒരാൾ 7
Doore Oral Part 7 | Author : Vedan | Previous Part
തിരക്കുകളിലാണ് അതാണ്ഇത്രേം വൈകിയതും പേജ് കുറഞ്ഞതും.. എഴുതാൻ കഴിയുന്നില്ല അതിനുള്ള ഒരു മൂഡ് ഇപ്പോ ഇല്ലന്നെ.. ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കണം, മുന്നോട്ട് ഞാൻ ഉദേശിച്ചത് പോലെ എഴുതാൻ കഴിയുന്നില്ല അതുപോലെതന്നെ ജോലി തിരക്കുകളും കൂടി .
അപ്പോ കഥയിലേക്ക്
“എന്താടി ഉണ്ടക്കണ്ണി നോക്കണേ നീ…. ”
എന്റെ ഫോണിലേക്ക് തന്നെ ഉറ്റ് നോക്കുകയാണ് പെണ്ണ് ഇപ്പോളും
” എന്തിനായിരിക്കുവോ ഗംഗമോള് വിളിക്കണേ ആവോ… ”
ഇടംകണ്ണിട്ട് അവളെ നോക്കിയാണ് ഞനത് പറഞ്ഞത്. കാൾ എടുക്കാൻ പോയതും
” നന്ദുട്ടാ…. ”
ഒരു ശാസനയുടെ ശബ്ദം
അപ്പോളേക്കും ഫോൺ കട്ടായി.. വീണ്ടും ഫോൺ ബെൽ അടിച്ചപ്പോൾ എന്റെ കൈയിൽ നിന്ന് ഫോൺ എടുത്ത് ഒറ്റ ചാട്ടം
” നിനക്ക് എന്താടി വേണ്ടേ… ഇനി മേലാൽ ഇതിലൊട്ട് വിളിച്ചാൽ നിന്റെ തല… തല ഞാൻ അടിച്ചപൊളിക്കും, വെക്കെടി ഫോൺ… ”
ഫോൺ കട്ടാക്കി എന്റെ കൈയിലേക്ക് തന്നിട്ട് പിന്നേം എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി
ഫോൺ ഒന്നുടെ ശബ്ദം ഉണ്ടാക്കിയപ്പോ പെണ്ണിന് പിടി വിട്ട് പിന്നേം ചാടി എണ്ണിറ്റ് കാൾ എടുത്തതും
” എന്റെ പൊന്നു ചേച്ചി തെറി വിളിക്കരുത്… ”
അവളും ഞാനും ഒന്ന് ഞെട്ടി… ഏഹ് ഇതാര്.. അവൾ ഫോൺ ചെവിയിൽ നിന്ന് മാറ്റി സ്ക്രീനിൽ നോക്കി
” കുഞ്ചുസ് ”
അബത്തം പറ്റിയപോലെ എന്നെ നോക്കിട്ട് ഫോൺ എനിക്ക് തന്ന്. ഞാൻ ഈ നാട്ടുകാരൻ അല്ല എന്നൊരു ഭാവത്തിൽ വേറെ എങ്ങോട്ടോ നോക്കി
ഞാൻ ആയിട്ട് വരുത്തി വച്ചതൊന്നും അല്ലാലോ… അനുഭവിക്കട്ടെ…