പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

 

അതു കേട്ടു തുളസി ചിരിച്ചു.

 

എന്തു പുണ്യം ചെയ്തിട്ടാ അവനെയും, നിങ്ങളെയും ഒക്കെ കിട്ടിയത് എന്ന് അറിയില്ല. എല്ലാം തീർന്നു എന്ന് വിചാരിച്ചതു ആണ് ദൈവം അങ്ങനെ കൈവിട്ടു കളയില്ല എന്ന് അറിയായിരുന്നു.

 

അതൊക്കെ വിട് ചേച്ചി പോട്ടെന്നേ ഒക്കെ റെഡിയായില്ലേ… അവൻ അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു ചെക്കന് അതിനു ശേഷം ചേച്ചിയെ ഒന്ന് അടുത്ത് കിട്ടിയില്ലല്ലോ… ഇന്ന് ഒരു രാത്രി കുടി മതിയല്ലോ… നാളെതൊട്ടു പൊളിക്കാല്ലോ.. അല്ലെ ചെച്ചുസേ…

 

പോടീ.. പെണ്ണെ…..

 

അന്ന് സന്തോഷമായി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു…

 

പിറ്റേന്ന് പിന്നെ എല്ലാരും തിരക്കിൽ ആയിരുന്നു… ഷോപ്പിങ് ഒക്കെ ഉച്ചയോടെ തീർന്നു. അതു കഴിഞ്ഞു ബ്യുട്ടീഷൻ വന്നു അവരുടെ പണി തുടങ്ങി… 5 മണി മുതൽ ആണ് ഫങ്ക്ഷൻ…

 

 

വെള്ള വർക്ക്‌ ചെയ്ത ഗൗണ്ണിൽ അതി സുന്ദരി ആയിരുന്നു തുളസി. കഴുത്തിൽ ഒരു വൈറ്റ് സ്റ്റോൺ പതിപ്പിച്ച ഡയമണ്ട് നെക്ലസ്സും അതിന്റെ തന്നെ സെറ്റ് ആയ വളകളും, കമ്മലും ആണ് അണിഞ്ഞതു. വൈറ്റ് മുക്കുത്തി കൂടെ ആയപ്പോൾ ഒരു രാജകുമാരിയെ പോലെ തിളങ്ങി തുളസി.

 

കൃഷ്ണ ഒരു കസവു കുർത്തയും… അതിനു പാകമായ കസവു മുണ്ടുമായിരുന്നു.

 

രണ്ടാളും ഒരേ സമയം ആണ് റൂമിൽ നിന്ന് ഇറങ്ങി താഴെക്കു വന്നത് രണ്ടു പേരും കണ്ടപ്പോൾ കണ്ണുകൾ വിരിഞ്ഞു…..

 

ഒരു ചെറു ചിരിയോടെ പിരികം ഉയർത്തി താൻ ഇങ്ങനെ ഉണ്ട് എന്ന് കണ്ണുകൾ കൊണ്ടു ചോദിച്ചു തുളസി……..

 

അവൻ കൈകൊണ്ടു സൂപ്പർ എന്ന് കാണിച്ചു….

 

രണ്ടു പേരെയും കണ്ടു എല്ലാർക്കും സന്തോഷമായി. ഒന്നുച്ചു അവർ എല്ലാം ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു….

 

എല്ലാംകൊണ്ടും സന്തോഷകരമായ ഒരു അന്തരീക്ഷമായിരുന്നു ഓഡിറ്റോറിയത്തിൽ. വയലിൻ ഫ്യുഷന്റെ അകമ്പടിയോടെ റിസെപഷൻ ഗംഭീരമായി നടന്നു. എല്ലാരും ആടിയും, പാടിയും ആ രാത്രി ആന്തകരമാക്കി.

 

നാലു ദിവസമായി ഒത്തുകുടിയ ബെന്തുക്കൾ എല്ലാം സന്തോഷത്തോടെ പിരിഞ്ഞു. എല്ലാരും വിരിന്തിനു ഷണിച്ചാണ് എല്ലാരും യാത്ര പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *