തുളസിയെ കെട്ടിപിടിച്ചു കുറച്ചു നേരം നിന്ന് അച്ചു. കുറച്ചു ദിവസത്തേ അടുപ്പം ഉള്ളു എങ്കിൽ കൂടെ അവർ തമ്മിൽ നന്നായി അടുത്തു.
പോയിട്ടു വരാടി ചേച്ചി പെണ്ണെ… അങ്ങോട്ട് വരണോട്ടോ… പിന്നെ ഞാൻ എന്നും വിളിക്കും ഫോൺ എടുക്കണം…….
എല്ലാരും യാത്ര പറഞ്ഞു അവരും വീട്ടിലേക്ക് പോയി…..
വീട്ടിൽ വന്നു കേറി ഒന്ന് കുളിച്ചു കൃഷ്ണ.. എന്നിട്ട് ഹാളിൽ വന്നു ഇരുന്നു..
അമ്മേ എനിക്ക് ഒന്ന് ഫ്രെഷാവണം ഞാൻ ഒന്ന് പോയി വരട്ടെ. കല്യാണി അമ്മയുടെ റൂമിൽ ഇരിക്കുകയായിരുന്നു തുളസി…
ആ മോളെ അവന്റ റൂമിൽ ആണ് കേട്ടോ മോൾടെ സാധനങ്ങൾ ഒക്കെ അമ്മ അതൊക്കെ അങ്ങോട്ട് മാറ്റിട്ടോ. മോളു ഫ്രഷ് ആയിവാ…..
അവന്റെ മുറിയുടെ മുന്നിൽ ചെന്ന് മുട്ടി റെസ്പോണ്ട് ഇല്ലാത്തതു കൊണ്ടു വിളിച്ചു. വാതിലിൽ തള്ളിയപ്പോൾ തുറന്നു കിടക്കുന്നു. അവൾ അകത്തു കേറി ആരും റൂമിൽ ഇല്ല.. ഒന്ന് കണ്ണോടിച്ചു നോക്കി. വൃത്തി ഉള്ള ഒതുങ്ങിയ മുറി. അവൾ കബോർഡ് തുറന്നു ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കേറി കുളിച്ചു…
ഡോർ തുറന്നു വെളിയിൽ വന്നപ്പോൾ തന്നെ നോക്കി കട്ടിലിൽ കൃഷ്ണയുണ്ട്. അവനെ കണ്ടപ്പോൾ പതിവില്ലാത്ത ഒരു നാണം. അവനെ ഫേസ് ചെയ്യാൻ ഒരു ബുദ്ദിമുട്ട്.
വാതിൽ ഇറങ്ങി വന്നു പകച്ചു നിക്കുന്ന തുളസിയെ നോക്കി ചിരിച്ചു കൃഷ്ണ… അവൻ എണിറ്റു അവളുടെ അടുത്ത് ചെന്നു…
എന്തുപറ്റി എന്റെ ടീച്ചർക്കുട്ടിക്കു ഒരു വെപ്രാളം പോലെ..
അവളെ തോളിൽ കൈ വെച്ച് കൃഷ്ണ ചോദിച്ചു…
അവനെ ആരാധനയോടെ നോക്കി നിന്നു അവൾ. എല്ലാം നഷ്ടപെട്ടവൾക്കു താങ്ങായി നിന്നവൻ….
അവന്റെ രണ്ടു കവിളുകളും കയ്യിൽ കോരിയെടുത്തു ആ നെറുകയിൽ ചുംബിച്ചു അവൾ……. തന്റെ സ്നേഹവും, സന്തോഷവും ഒക്കെ ആ ചുംബനത്തിൽ കുടി അറിച്ചു അവൾ. എന്റെ എല്ലാം ആയ എന്റെ പൊന്നുമോൾ ലെച്ചു അവൾ എന്നേ വിട്ടു എന്റെ മുന്നിൽ ഇല്ലാതായപ്പോൾ മനസ് ഒന്ന് ഇടാറി…… പിന്നെ ഒരു ഏകാന്തതയായിരുന്നു. ഒറ്റയ്ക്കിരിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം അല്ല ഒറ്റപ്പെടുത്തി ഭ്രാന്തൻ എന്ന് പറഞ്ഞു….. ഈ മുറിയും, ആ മന്താരപൂക്കളും, അച്ഛൻ തന്നിരുന്ന ബുക്കുകളും ആയിരുന്നു എനിക്ക് കുട്ടു… അവൻ ഒരു ദീർഘശ്വാസവിട്ടു.