വാതിൽ അടച്ചു അവൾ അവന്റെ അരികിൽ വന്നു പാൽ നീട്ടി….
ഒരു ചിരിയോടെ അവൻ അതു മേടിച്ചു പകുതി കുടിച്ചു. അവൾക്കു തിരിച്ചു നൽകി.
അതു മേടിച്ചു കുടിച്ചു അവൾ അതു മേശമുകളിൽ വെച്ച് നിന്നു.
തുളസി…..
അവൾ തിരിഞ്ഞു നോക്കി.
അവൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി അവനുമിരുന്നു..
ക്ഷീണം ഉണ്ടോ..
ഹേയ് ഇല്ല…
പിന്നെ എന്നേ താഴെ വെച്ച് എന്താ വിളിച്ചേ..
എന്തു.. അവൾ പിരികം ഉയർത്തി…
അല്ല ചേട്ടാ എന്നോ മറ്റൊ…
അതോ.. അതു പിന്നെ അങ്ങനെ അല്ലെ പതിയെ ദൈവമായി കാണണം എന്നാ എന്റെ അമ്മ പറയാറുള്ളതു…
അതൊക്കെ ഓക്കേ… ആളുകൾ ഉള്ളപ്പോൾ അങ്ങനെ വിളിച്ചോ. പക്ഷേ നമ്മൾ ഒറ്റയ്ക്ക് ഉള്ള സമയം അങ്ങനെ ഒന്നും വേണ്ടട്ടോ എനിക്കു എന്തോ പോലെ.
ഹും..
പിന്നെ……
അവൾ അവനെ നോക്കി..
കല്യാണം കഴിഞ്ഞു എന്ന് കരുതി എന്റെ തുളസി മാറാൻ ഒന്നും നിക്കണ്ടട്ടോ ഇത്രയും നാൾ ഇങ്ങനെ ആയിരുന്നോ അതുപോലെ ജീവിക്കണം ഒരു താലി ചരട് കഴുത്തിൽ വീണ് എന്ന് കരുതി അതു തന്റെ സാതന്ത്ര്യം പിടിച്ചു കെട്ടാൻ ഉള്ളത് അല്ല. എത്രയും ഇങ്ങനെ ആയിരുന്നോ അതു പോലെ മതി ഇനിയും. എന്തിനും സപ്പോർട് ആയി ഞാൻ ഉണ്ട് എന്തു വന്നാലും എന്നോട് പറയണം കേട്ടോ. അതു ഇപ്പോൾ സുഖമായലും, ദുഃഖമായാലും. തന്റെ ഒരു കാര്യം വേറെ ആളിൽ നിന്നുമാറിയൻ ഉള്ള ഇടവരരുതു. ആദ്യം എന്നോട് പറയാം……
അവൾ അദിശയത്തോടെ അവനെ നോക്കി…
പിന്നെ….. വേറെയൊരു കാര്യം. ഫീലിംഗ് എല്ലാർക്കും ഒരു പോലെയാണ് അതു ആണായാലും, പെണ്ണായാലും. അതു മറച്ചു വെക്കുക ഒന്നും വേണ്ട. പ്രേത്യേകിച്ചു സെക്സ്. ഞാൻ എന്തു വിചാരിക്കും, ഇതു എനിക്കു ഇങ്ങനെ അറിയാം, എനിക്കു വല്ല മുൻപരിചയം ഉണ്ടോ എന്ന് അവൻ വിചാരിക്കുമൊ, അങ്ങനെ ഉള്ള ഒരു വിചാരവും വേണ്ടാട്ടോ. എന്തു ഉണ്ടേലും നമുക്ക് പരസ്പരം ഷെയർ ചെയ്യന്നേ അതിനു നാണം ഒന്നും വിചാരിക്കണ്ടാട്ടോ. ഞാൻ ചെയുന്നത് എന്തെങ്കിലും ഇഷ്ടമല്ല എങ്കിൽ അതു തുറന്നു പറയാട്ടോ. ഒന്നിനും ഞാൻ ഫോർസ്സ് ചെയ്യില്ലാട്ടോ.