ഹാപ്പിയാണോ….
അവൾ അവനെ നൊക്കി ഒരു നറു പുഞ്ചിരി നൽകി…
വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നടാ ഞാനും അമ്മയും അതിൽ ഒതുങ്ങി എല്ലാം…. ഇതൊക്ക എനിക്കു സ്വർഗം കിട്ടിയതിനു തുല്യമാണ്… അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…
അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവൻ..
ഐസ്സ് ക്രീം ഒക്കെ കഴിച്ചു പരസ്പരം കളിയാക്കിയും, തമാശപറഞ്ഞും, കളിയും ചിരിയുമായി അവർ തിരിച്ചു വീട്ടിൽ വന്നു…
ടാ അവർ എണിറ്റു കാണുമോ….
ഹേയ് അങ്ങനെ ആണേ ഫോൺ വന്നേനെ.. നീ ബാ…
അവളുടെ കൈ പിടിച്ചു വാതിൽ തുറന്നു അകത്തു കേറി…. റൂമിൽ എത്തി…
ഞാൻ ഒന്ന് ഫ്രഷ് ആയി വരാട്ടോ..
മണി 11.30 ആയി ഈ സമയത്തോ….
Ooo… അർജെന്റ് ആട… അവൾ ചെറുവിരൽ ഉയർത്തി കാണിച്ചു..
ഓടി പോയിവാ… അവൻ ചിരിച്ചു..
തുളസി വെളിയിൽ ഇറങ്ങിയപ്പോൾ കൃഷ്ണ കട്ടിലിൽ കിടപ്പുണ്ട്.
സൗണ്ട് കേട്ട് അവൻ തിരിഞ്ഞു..
ആഹാ കുറെ ഉണ്ടായിരുന്നു എന്ന് തോന്നുന്നല്ലോ…
അയ്യേ…… പോടാ….
നീ ഇങ്ങു വന്നെ…
അവൾ പുരികം ഒന്ന് ഉയർത്തി…
എന്താ… എന്തു പറ്റി…
അല്ല കുറെയായി ശ്രെദ്ധിക്കുന്നു….. നീ… ടീ എന്നുള്ള വിളികൾ ആണല്ലോ….
അയ്യോ…. പിന്നെ ഞാൻ എന്തു വിളിക്കും… പഴയ പോലെ ആണോ…
ഹേയ് ഞാൻ ചുമ്മാ പറഞ്ഞത് ആണെടാ..
അവൾ അവന്റെ അടുത്ത് ഇരുന്നു…
എന്താ ഇങ്ങനെ നോക്കണേ…. ആദ്യയിട്ടു കാണുന്ന പോലെ….
നോക്കി ഇരിക്കാൻ തോന്നുന്നു സത്യം….
അയ്യടാ…. ഒലിച്ചു ഇറങ്ങുന്നു തോടച്ചുകള മോനെ….
ആഹാ… ടീച്ചർ ആള് കൊള്ളാല്ലോ….. അവൻ അവളെ വലിച്ചു കട്ടിലിൽ ഇട്ടു പുറത്ത് കേറി രണ്ടു സൈഡിലും കൈ കുത്തി നിന്നു അവളെ നോക്കി….
അവൾ അവനെ തന്നെ നോക്കി നിന്നു രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു….