പിന്നെ തെറ്റ് നിൻ്റെ ഭാഗത്തൊന്നുമല്ല ഞാൻ cctv ഫുറ്റേജ് കണ്ടതാണ്. പിന്നെ മീര മാം എൻ്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞതുമാണ് അത് കൊണ്ട് മോള് വിഷമിക്കരുത് ”
രാവിലെ ADGP യെ കാണാനുള്ളത് കൊണ്ട് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അന്നക്ക് കൂട്ടിനായി സ്റ്റീഫനെ വിളിച്ചു വരുത്തി
കോളേജിൽ നടന്ന കാര്യങ്ങൾ സ്റ്റീഫൻ നേരത്തെ അറിഞ്ഞിരുന്നു. അവൻ്റെ ക്ലാസ്സിൽ അടക്കം പലരും അറിഞ്ഞിരിക്കുന്നു അവൻ അകെ വിഷമത്തിലാണ്. അന്ന ചേച്ചി അർജ്ജുവിനെ തേച്ചതിൻ്റെ പകരം വീട്ടിയതാണ് എന്ന് വരെ ചിലരൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. ചേച്ചിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അപ്പച്ചിയുടെ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും അവൻ പോകാതിരിക്കുകയായിരുന്നു. പിന്നെ അപ്പച്ചി നിർബന്ധിച്ചപ്പോൾ അന്നചേച്ചിക്ക് കൂട്ടിരിക്കാൻ ആയി വേഗം തന്നെ എത്തി.
സ്റ്റീഫൻ വന്നതും അന്ന അവനെ കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു.
“അർജ്ജുന് സസ്പെന്ഷൻ ഉണ്ടെന്നാണ് അറിഞ്ഞത് പിന്നാലെ ഡിസ്മിസ്സ്ലും” അവളെ ആശ്വസിപ്പിക്കാനായി സ്റ്റീഫൻ പറഞ്ഞു
“ആര് പറഞ്ഞു നിന്നോട്?”
“അപ്പച്ചി തന്നെയാണ് എന്നോട് പറഞ്ഞത്. നിങ്ങളുടെ മാഡം ഉറപ്പ് കൊടുത്തിട്ടുണ്ട് പോലും”
അത് കേട്ടതോടെ അന്ന ആകെ വിഷമത്തിലായി. തൻ്റെ അഹങ്കാരവും വാശിയും കാരണം അർജ്ജുവിൻ്റെ ഭാവി നശിച്ചു. താൻ നശിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി. അവൾ എന്ധോക്കെയോ ആലോചിച്ചിരുന്നു. സ്റ്റീഫൻ അന്നയെ കുറ്റപ്പെടുത്താനൊന്നും പോയില്ല.
പിറ്റേ ദിവസം രാവിലെ തന്നെ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP യുടെ ഓഫീസിൽ എത്തി. റൂമിനകത്തു കയറി സല്യൂട്ട് അടിച്ചു. പക്ഷേ അദ്ദേഹം അവരോട് ഇരിക്കാൻ പോലും പറഞ്ഞില്ല. അതോടെ അന്തരീക്ഷം അത്ര സുഖകരം അല്ല എന്ന് ലെനയ്ക്ക് മനസ്സിലായി.
“എന്തിനാണ് ആ പയ്യനെ കസ്റ്റഡിയിൽ എടുത്തത് ?”
“അത് സർ അവൻ എൻ്റെ നീസിനെ ഉപദ്രവിച്ചു. “
“നീസ് പരാതി എഴുതി നൽകിയിട്ടുണ്ടോ”
അതിന് അവർക്ക് ഒരു ഉത്തരം ഉണ്ടായിരുന്നില്ല.
“അപ്പൊ പരാതിയില്ലാതെ ആണ് അവനെ കസ്റ്റഡിയിൽ എടുക്കാനും സ്പെഷ്യൽ ഇൻറ്റെറഗേഷൻ കൊണ്ട് പോകാനും നിങ്ങൾ നിർദേശിച്ചത്. തനിക്ക് എന്താണ് ബോധം ഒന്നുമില്ലേ.”