ഹോസ്റ്റലിൽ ചെന്നതും അർജുവിനെ കുറിച്ചും രാഹുലിനെ കുറിച്ച് ഇത് വരെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതി. പിന്നെ കണ്ടു പിടിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരുടെ അടുത്തുന്നു എന്ധോക്കെ വിവരങ്ങൾ ചോദിച്ചറിയണം എന്നതിനെ കുറിച്ചും ഒരു ലിസ്റ്റ് എഴുതി. എന്നിട്ട് ഡയറി പൂട്ടി ഭദ്രമായി എടുത്തു വെച്ചു
അന്നയുടെ നിർദേശപ്രകാരം സ്റ്റീഫൻ കാക്കനാട് സ്റ്റേഷനിലെ SI പീതാംബരനെ കാണാൻ പോയി. സ്റ്റേഷനിൽ നിന്ന് ആരുടെ നിർദ്ദേശപ്രകാരമാണ് അർജുവിനെ വിട്ടയച്ചത് എന്നറിയാൻ ആണ് ചെന്നത്.
“ SI സർ നെ ഒന്ന് കാണണം”
“എന്താണ് കാര്യം വണ്ടിയുടെ ബുക്കും പേപ്പറും കാണിക്കാൻ ആണെങ്കിൽ അവിടെ കാണിച്ചാൽ മതി. “
“അതിനല്ല സർ വേറെ ഒരു കാര്യത്തിനാണ് “
“SI സർ എത്തിയിട്ടില്ല വെയിറ്റ് ചെയ്യേണ്ടി വരും”
സ്റ്റീഫൻ പുറത്തു വെയിറ്റ് ചെയ്തു നിന്നു. കുറച്ചു കഴിഞ്ഞ SI വന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ പുള്ളിയുടെ റൂമിലേക്ക് വിളിപ്പിച്ചു.
ആരാണ്? എന്തു വേണം?
“ഞാൻ സ്റ്റീഫൻ കുരിയൻ സിറ്റി പോലീസ് കമ്മീഷണറുടെ മരുമകൻ ആണ് “
“ഇരിക്ക് മോനെ” പുള്ളി വേഗം തന്നെ കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
”ഒരു ചായ പറയട്ടെ”
“വേണ്ട സർ ഞാൻ ഇപ്പോൾ കുടിച്ചതേയുള്ളു”
“അച്ഛന് സുഖമാണോ. എട്ട് വർഷം മുൻപ് ഞാൻ പാലാ സ്റ്റേഷനിൽ ജോലി നോക്കിയുട്ടുണ്ട്,
ആട്ടെ എന്തു സഹായം ആണ് വേണ്ടത് “
“സർ അന്ന് ഒരുത്തനെ കമ്മിഷണർ പറഞ്ഞിട്ട് TSM കോളേജിൽ നിന്ന് അറസ്റ്റ് ചെയ്തില്ലേ. ആര് വിളിച്ചു പറഞ്ഞിട്ടാണ് സർ റിലീസ് ആക്കിയത് എന്ന് അറിയാൻ ആണ് ഞാൻ വന്നത്. “
“അയ്യോ മോനെ അന്ന് അവനെ അറസ്റ്റ് ചെയ്തൊന്നുമില്ല. കസ്റ്റഡിയിൽ എടുത്തു കോളേജിൻ്റെ പുറത്തേക്കിറങ്ങിയതും രണ്ട് NIA ഉദ്യോഗസ്ഥർ വന്ന് അവനെ കൂട്ടികൊണ്ട് പോയി. മുകളിൽ നിന്ന് ഓർഡറും ഉണ്ടായിരുന്നു. അല്ല മോനേ എന്താണ് കാര്യം.”
NIA എന്നു കേട്ടപ്പോൾ സ്റ്റീഫൻ ഒന്ന് ഞെട്ടി.
“അത് സർ പുള്ളി മിസ്സിംഗ് ആണ്. അതിനു ശേഷം കോളേജിൽ വന്നിട്ടില്ല.”