അല്പസമയം ആലോചിച്ച ശേഷം SI തുടർന്നു
“അവൻ അവരുടെ കസ്റ്റഡിയിൽ തന്നെ ആയിരിക്കും. എങ്ങനെയുള്ളവരെയാണ് അവർ കസ്റ്റഡിയിൽ എടുക്കുക എന്നത് മോനറിയാമെല്ലോ. പിന്നെ പിറ്റേ ദിവസം തന്നെ സ്പെഷ്യൽ ബ്രാഞ്ചൽ നിന്ന് ആള് വന്നിരുന്നു ഇനി ആ സംഭവത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും വേണ്ടാ എന്നാണ് നിർദേശിച്ചിരിക്കുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് ഇനി അന്വേഷിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.”
“അത് കുഴപ്പമില്ല സർ ഞാൻ ചുമ്മാ ഒന്നറിയാൻ വേണ്ടി മാത്രം വന്നതാണ്. സർ അപ്പച്ചിയുടെ അടുത്ത് ഞാൻ വന്നു കാര്യം പറയേണ്ട.”
“മോൻ്റെ ചേച്ചിയുമായി അല്ലേ അവൻ പ്രശ്നം ഉണ്ടാക്കിയത് ? “
“അതെ. എന്നാൽ ഞാൻ ഇറങ്ങട്ടെ. ഇപ്പോൾ തന്നെ ക്ലാസ്സ് മിസ്സായി കാണും.”
കൂടുതൽ സംസാരിക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അവിടെന്ന് ഇറങ്ങി. ഉച്ചക്ക് അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിക്കണം. കാര്യങ്ങൾ അറിഞ്ഞപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അപ്പച്ചി അന്ന് നടന്നത് മുഴുവനായി തന്നോട് പറഞ്ഞിട്ടില്ല. അപ്പച്ചിയും എന്ധോക്കെയോ തന്നിൽ നിന്നൊളിപ്പിക്കുന്നുണ്ട്
അർജ്ജുനും രാഹുലും കോളേജിൽ പോയിട്ട് ഇപ്പോൾ മൂന്ന് ആഴ്ച്ചയായി. എങ്ങനെ അച്ചായനെ ഒഴുവാക്കി റെഗുലർ ക്ലാസ്സിന് പോകും എന്നാലോച്ചിരിന്നപ്പോൾ ആണ് സെക്കൻഡ് ഇൻ്റെർണൽ എക്സാം തുടങ്ങുന്ന കാര്യം അറിഞ്ഞത്. എന്തായാലും പോയെ പറ്റു. പോരാത്തതിന് കുറെ അസൈൻമൻറ്റ്സ് സബ്മിറ്റ് ചെയ്യാൻ ഉണ്ട്. ഗ്രൂപ്പ് പ്രെസൻറ്റേഷൻസ് മാർക്ക് ഒക്കെ ഗോവിന്ദയാണ്. ജേക്കബ് അച്ചായൻ്റെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചു സമ്മതവും വാങ്ങി
തിരിച്ചു ചെല്ലുമ്പോൾ തന്നെ ഡയറക്ടർ മീര കുല സ്ത്രീയെ കുറച്ചു പാഠങ്ങൾ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അവരുടെ അമിതാധിക്കാരം പ്രയോഗത്തിനും ജാഡക്കും അതേ നാണയത്തിൽ ഒരു തിരിച്ചടി. അതിന് വേണ്ടി കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആദ്യം താമസം ഹോസ്റ്റലിൽ നിന്ന് ഫ്ലാറ്റിലേക്ക് മാറുക. കുറെ ദിവസമായിട്ട് ഷേവ് ചെയ്യാത്തത് കൊണ്ട് താടി അത്യാവശ്യം നന്നായി വളർന്നിട്ടുണ്ട്, ഒരു വില്ലൻ ലുക്ക് ഒക്കെ വന്നിട്ടുണ്ട്. താടിയും വെച് കോളേജിൽ പോകാനാണ് എൻ്റെ രണ്ടാമത്തെ തീരുമാനം. ഒരുപക്ഷേ TSM എം.ബി.എ കോളേജിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കാരണം ഒരു ദിവസത്തെ ഒരു ദിവസത്തെ വളർച്ചയുള്ള കുറ്റി രോമം ഉണ്ടെങ്കിൽ പോലും ക്ലാസ്സിൽ കയറ്റാതെ തിരിച്ചു പറഞ്ഞു വിടാൻ സെക്യൂരിറ്റിയെ വരെ വെച്ചിട്ടുണ്ട് പക്ഷെ ആ പരിപാടിക്ക് രാഹുൽ ഇല്ല. ജെന്നിയെ വളക്കാനുള്ള ത് കൊണ്ട് മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ട് റിസ്ക് എടുക്കാൻ അവൻ റെഡി അല്ല. നിരാശ കാമുകൻ ആയാൽ അന്നേരം താടി വെക്കാം എന്നാണ് അവൻ്റെ തീരുമാനം. മൂന്നാമത്തെ തീരുമാനം ഡ്രെസ്സ് ആണ്. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് ഞാൻ ക്ലാസ്സിൽ ചെല്ലും. അതായത് എപ്പോഴും ഫോർമൽ ഡ്രസ്സ് ഇടാൻ ഉദ്ദേശിക്കുന്നില്ല.