അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൻ്റെ തൊട്ടടുത്തു എത്തി അവൻ്റെ ചൂട് ശ്വാസവും മുഖത്തേക്കടിച്ചു ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം അവളുടെ മുക്കിലേക്കടിച്ചു കയറി.
ഏതു നിമിഷവും ആ ദുഷ്ടൻ തന്നെ ചുംബിച്ചെക്കാം അവൾ ഒന്നുകൂടി മുഴുവൻ ശക്തിയുമെടുത്തു കുതറി നോക്കി. അവളെ ചുറ്റി പിടിച്ച ബലിഷ്ഠമായ കൈകൾ ഒന്നുകൂടി മുറുകുക മാത്രമാണ് ചെയ്തത്. അതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ മുഖം കാണാതിരിക്കാനോ അതോ അവളുടെ കണ്ണീർ അവൻ കാണാതിരിക്കാനോ എന്നറിയില്ല അന്ന അവളുടെ കണ്ണുകൾ ഇറുകി അടച്ചു അവളുടെ വിധിക്കായി കാത്തു നിന്ന്.
ഏതാനും നിമിഷങ്ങൾ കടന്നു പോയി പക്ഷേ അർജ്ജുൻ അപ്പോളും അവളെ ചുംബിച്ചില്ല. അവൾ കണ്ണുകൾ മെല്ലെ തുറന്നു നോക്കി. അവൻ മുഖം കുറച്ചു കൂടി പിന്നിലോട്ട് മാറ്റിയിട്ടുണ്ട്. അവൻ്റെ മുഖത്തു ഇപ്പോളും ആ ചിരി ഉണ്ട്
” എടീ ഒരാളുടെ മാനം കളയാൻ നിന്നെ പോലെ ഉള്ള ചെറ്റ അല്ല ഞാൻ. അന്ന് നീ കാണിച്ചതിൻ്റെ പകരം ചോദിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല. ഇന്ന് ഇവിടെ നിന്നെ ചുംബിച്ചാൽ നീ എത്ര കൊമ്പത്തെ പെണ്ണാണ് എന്ന് പറഞ്ഞാലും നിൻ്റെ മാനം കപ്പല് കയറും. പക്ഷേ ഞാൻ അത് ചെയ്യില്ല. കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ട്. പിന്നെ ഇന്ന് രാവിലെയും നിൻ്റെ അനിയൻ വന്ന് എൻ്റെ കാല് പിടിച്ചു നിനക്ക് വേണ്ടി അപേക്ഷിച്ചു. ഇനിയെങ്കിലും എന്നോട് യുദ്ധത്തിന് വരരുത് ”
ഇത്രയും പറഞ്ഞിട്ട് അർജ്ജുൻ അവളെ പിടി വിട്ടതും അന്ന താഴേക്ക് വീണു. അർജ്ജുൻ തിരിച്ചു അവൻ്റെ സീറ്റിലേക്ക് നടന്നു നീങ്ങി. എണീക്കാൻ പോലും ശക്തിയില്ലാതെ അന്ന കുറച്ചു നേരം താഴെ തന്നെ കിടന്നു. ക്ലാസ്സിൽ എല്ലാവരും അടക്കം പറച്ചിൽ ആണ്. അമൃതയും അനുപമയും ഓടി ചെന്ന് അന്നയെ പിടിച്ചെഴുന്നേല്പിച്ചു മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ട് വന്നു ഇരുത്തി. അമൃത നടന്ന കാര്യങ്ങൾ പറയാൻ ഡയറക്ടറുടെ റൂമിലേക്ക് ഓടി. മീര മാമിൻ്റെ അടുത്തു അന്നയെ അർജുൻ കയറി പിടിച്ചു എന്നറിയിച്ചു. ഉടനെ അവർ രണ്ടു മിസ്സുമാരെയും കൂട്ടികൊണ്ട് കൊണ്ട് ക്ലാസ്സിലേക്ക് ചെന്നു എന്നിട്ട് അന്നയെ മിസ്സുമാരെ കൂട്ടി സിക്ക് റൂമിലേക്ക് കൂട്ടികൊണ്ട് പോയി.