പോകുന്ന വഴി രാഹുലിനോട് പറഞ്ഞു
“ജേക്കബ് അച്ചായനെയും ജീവയെയും ഒന്ന് വിളിച്ചു പറഞ്ഞേരെ. “
“അച്ചായൻ്റെ അടുത്ത് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട് പുള്ളി എത്രെയും വേഗം എത്തി ചേരാം എന്ന് പറഞ്ഞിട്ടുണ്ട്. ജീവയെ വിളിച്ചിട്ടു കിട്ടിയില്ല, ഇനിയും ട്രൈ ചെയ്യാം”
അർജ്ജുൻ ക്ലാസ്സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയതും SI യുടെ വക കമൻ്റെ.
“അപ്പോൾ ഇവൻ ആണ് അല്ലേ ആൾ.”
പോലീസ്കാർ എത്തിയതോടെ ഡയറക്ടർ തള്ള വീണ്ടും ഷോ ഇറക്കി തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ ചീത്ത. ഇവളൊക്കെയാണോ കുല സ്ത്രീ ഞാൻ മനസ്സിൽ കരുതി
ഇവൻ്റെ കാര്യം ഞങ്ങൾ ഏറ്റു. പിന്നെ മാഡം ഒരു സ്റ്റേറ്റ്മെൻ്റെ തരേണ്ടി വരും. അതിനായി SHO യെ ഇങ്ങോട്ട് അയക്കാം”
പിന്നെ കമ്മിഷണർ മാഡം ഉടനെ തന്നെ ഇങ്ങോട്ട് എത്തും.
പോലീസ് ജീപ്പിൽ കയറുന്നതിൻ്റെ മുൻപ് അവർ അർജ്ജുനെ വിലങ്ങു വെച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു എന്ന് സിറ്റി കമ്മീഷണറുടെ ഓഫീസിലേക്ക് വൈറൽസ് മെസ്സേജും അയച്ചു.
“കയറട വണ്ടിയിൽ അങ്ങോട്ട് ചെല്ലട്ടെ നിന്നെ ഞങ്ങൾ ശരിയാക്കുന്നുണ്ട് “
പോലീസ് ജീപ്പ് MBA ക്യാമ്പസിൻ്റെ ഗേറ്റ് കടന്ന് കുറച്ചു മുൻപോട്ടു പോയതും ഒരു ഇന്നോവ കാർ വന്ന് വട്ടം നിർത്തി. അതിൽ നിന്ന് രണ്ടു പേർ ചാടി ഇറങ്ങി. പ്രതിയെ മോചിപ്പിക്കാനുള്ള ആക്രമണം ആണെന്ന് കരുതി പോലീസ് കാരും ചാടി ഇറങ്ങി,
അതിൽ ഒരാൾ NIA ഐഡൻറ്റിറ്റി കാർഡ് എടുത്തു SI യെ കാണിച്ചു “നിങ്ങൾ കസ്റ്റഡിയിൽ എടുത്ത ആളെ ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണ്?”
ഒരു നിമിഷം പതറിയെങ്കിലും SI ചോദിച്ചു “ഏതു കേസിലാണ് സർ?”
“അത് നിങ്ങൾ അറിയേണ്ട കാര്യം ഇല്ല”
“സർ ഇത് സിറ്റി പോലീസ് കമ്മീഷണർക്ക് താത്പര്യം ഉള്ള കേസ് ആണ് അത് കൊണ്ട് മാഡത്തിനോട് ഒന്ന് ചോദിച്ചോട്ടെ. “
“അവരെ അറിയിച്ചോളു പക്ഷേ പെട്ടന്ന് തന്നെ വേണം ഞങ്ങൾ എന്തായാലും ആളെ കസ്റ്റഡിയിൽ എടുക്കും”
SI വേഗം തന്നെ അർജൻറ്റ് വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്തു. പക്ഷേ ആ മെസ്സേജ് സിറ്റി പോലീസ് കമ്മിഷണറുടെ അടുത്തു എത്തിയില്ല. വയർലെസ്സ് റൂമിലേക്ക് ADGP നേരിട്ട് പറഞ്ഞതനുസരിച്ചു അപ്പോൾ തന്നെ NIA കസ്റ്റഡിയിലേക്ക് കൈമാറാൻ നിർദേശം ലഭിച്ചു. അർജുനനെ അവർക്ക് കൈമാറിയിട്ട് നീട്ടി പിടിച്ചൊരു സല്യൂട്ട് കൊടുത്തിട്ട് അവർ സ്റ്റേഷനിലേക്ക് പോയി.