ട്രെയിൻ എറണാകുളം നോർത്തിൽ എത്തുമ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.
ഞാൻ ഹോസ്റ്റലിൽ എത്തിയ ശേഷം അഭിക്ക് ഞാനെത്തി എന്ന് പറഞ്ഞൊരു മെസ്സേജ് അയച്ചു. അല്ലങ്കിൽ പിന്നെ അതിനായിരിക്കും പുകില്.
അവളെ വിളിച്ച് നടന്നതെല്ലാം പറയണം എന്നെനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ഞാനത് അവളോട് പറഞ്ഞാൽ അതവളെ വിഷമിപ്പിക്കാനേ ഉപകരിക്കൂ. എങ്കിലും മനസ്സിലുള്ളത് ആരോടെങ്കിലും ഷെയർ ചെയുകയും വേണം എന്നെനിക്ക് തോന്നി.
പെട്ടെന്ന് രമ്യയുടെ മുഖമാണ് മനസ്സിലേക്ക് കടന്ന് വന്നത്. ഞാൻ അപ്പോൾ തന്നെ ഫോണെടുത്ത് അവളെ വിളിച്ചു.
എന്താ മോളെ നിന്റെ പിജി പഠനമൊക്കെ എവിടെവരെ എത്തി.
ഹും… പഠനം. മണ്ണാങ്കട്ട… കെട്ടാൻ വരുബോ വലിയ വാർത്തനൊക്കെ പറയും. കേട്ട് കഴിഞ്ഞാലല്ലേ യെതാർത്ഥ സ്വഭാവം പുറത്തുവരുന്നത്.
ങേ… അതെന്തുപറ്റി… ഞാൻ കാര്യമറിയുവാനുള്ള ആകാംഷയോടെ ചോദിച്ചു.
എന്നോട് ഇപ്പോ പഠിക്കാൻ പോണ്ടാന്ന് പറഞ്ഞു. അത് പറയുബോൾ അവളുടെ വാക്കുകളിൽ നല്ല വിഷമം ഉള്ളതായി എനിക്ക് തോന്നി. ഞാൻ പിന്നെ അതിനെപ്പറ്റി കൂടുതലൊന്നും ചോദിച്ച് അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി .
ഞാൻ നിങ്ങളെ വിളിച്ചാൽ ഇതൊക്കെ പറയേണ്ടി വരില്ലേ എന്ന് കരുതിയിട്ടാണ് നിങ്ങളെയൊന്നും വിളിക്കാത്തത്.
നീയിപ്പോ എന്റെ അടുത്തുണ്ടെങ്കിൽ എന്റെ കയ്യിന്ന് വാങ്ങിയേനെ. ഞാൻ പറഞ്ഞു നിന്റെ വിഷമങ്ങൾ ഷെയറ് ചെയ്യാനല്ലേ ഞങ്ങളൊക്കെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിരിക്കുന്നത്.
ഇപ്പോ എനിക്കൊരു സങ്കടം വന്നപ്പോൾ ഞാൻ നിന്നെ വിളിച്ചിലെ. അതുപോല്ലേ. ഞാൻ പറഞ്ഞു.
ങേ… നിനക്ക് സങ്കടോ.. എന്തുപറ്റി…
ഞാൻ നടന്ന കാര്യങ്ങളെല്ലാം രമ്യയോട് പറഞ്ഞു.
എല്ലാം കേട്ടശേഷം അവളെന്നെ നല്ല രീതിയിൽ സമാധാനിപ്പിക്കുകയും ചെയ്തു.
ഒരു കോള് കൊണ്ട് രണ്ടാളുടെ മനസ്സിലെ വിഷമങ്ങൾ ഏറെക്കുറെ കുറഞ്ഞുകിട്ടുകയും ചെയ്തു.
അന്ന് പതിവ് പോലെ അഭിരാമിയുമായുള്ള ഫോൺ വിളിയും കഴിഞ്ഞ് 11 മണിക്ക് തന്നെ ഉറങ്ങാൻ കിടന്നു.
ഉറക്കത്തിനിടയിൽ ഫോൺ റിങ് ചെയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.
ഫോണെടുത്ത് നോക്കി. ഡിസ്പ്ലേയിൽ achan calling… എന്ന് കണ്ടു.
പെട്ടെന്ന് ഒരു ഭയം എന്റെ സിരകളിലൂടെ ഓടിപ്പോയി. എന്താണാവോ ഈ… നേരത്ത്. ഞാൻ വേഗം കോൾ എടുത്തു.