മൺഡേ ആയോണ്ട് ബാങ്കിൽ നല്ല തിരക്കാണ്. പ്രത്യേകിച്ച് രണ്ട് ദിവസത്തിന് ശേഷമുള്ള വർക്കിംഗ് ഡേ കൂടിയാണല്ലോ. ഇടം വലം തിരിയാൻ നേരം കിട്ടാത്ത അവസ്ഥ.
12.30 ആവേണ്ടിവന്നു ബാങ്കിലെ തിരക്കിന് അല്പം ശമനം കിട്ടാൻ. ഒരു മണി ആയപ്പോൾ ബാങ്കിലെ സ്റ്റാഫുകളെല്ലാം ഭക്ഷണം കഴിക്കുവാൻ വേണ്ടി പോയി.
പക്ഷേ എന്റെ അടുത്ത് ഒരാൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അല്പം വയ്ക്കി. ലോൺ സെക്ഷൻ ആയോണ്ട് എനിക്ക് തോന്നിയ പോലെ ഇട്ടെറിഞ്ഞ് പോകാനും കഴിയില്ല.
കസ്റ്റമറിൽ നിന്നും സൈൻ ചെയ്ത് വാങ്ങേണ്ട പേപ്പറുകളെല്ലാം സൈൻ ചെയ്യിച്ചു വാങ്ങിയതിനുശേഷം അയാളെ പറഞ്ഞു വിട്ട് ഞാൻ നോക്കിയത് അഭിരാമിയുടെ ചെയറിലേക്കാണ്.
ഞാൻ അവളെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അവൾ അവിടെ തന്നെ എന്നെയും നോക്കി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ നോക്കിയതും അവൾ എന്നെ നോക്കി ചിരിച്ചു.
ഞാൻ കൈകൊണ്ട് എന്തുപറ്റി ഫുഡ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു.
അവൾ ചിരിച്ചും കൊണ്ട് അവിടെ നിന്നും എഴുനേറ്റ് എനിക്ക് അരികിലേക്ക് നടന്നുവന്നു.
ഇപ്പോൾ ബാങ്കിൽ ആരുംതന്നെയില്ല. പുറത്ത് സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ട്. ഒരുമണി മുതൽ രണ്ട് മണിവരെ ആരെയും അകത്തേക്ക് കടത്തി വിടാതിരിക്കാനാണ് അയാളുടെ ആ നിൽപ്പ്.
അഭിയുടെ വരവ് കണ്ട് ഞാനും എഴുനേറ്റു.
കിച്ചു… വാ.. കഴിക്കാനുള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവൾ എന്നോട് പറഞ്ഞു.
അത് കേട്ട് ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും എന്നായാലും ഇതൊക്കെ എല്ലാരും അറിയേണ്ടേ എന്ന ചിന്ത എനിക്കുണ്ടായി.
അഭിരാമി മുന്നിൽ നടന്നു. പുറകിൽ ഞാനും.
ഡൈനിങ് ഏരിയയിൽ പലയിടത്തുമായി രണ്ടും നാലും പേർക്ക് ഇരിക്കാവുന്ന ടേബിളുകളാണ്ണുള്ളത്.
അവിടെ ചിലർ കഴിച്ചുകൊണ്ടിരിക്കുന്നു. ചിലർ കഴിച്ച് കഴിഞ്ഞ് കൈ പോലും കഴുകാതെ വർത്തമാനം പറയുന്നു.
ഇതിനിടയിലേക്കാണ് ഞാനും അഭിയും കയറി ചെല്ലുന്നത്.
അതുവരെ ഒരു പൂരപ്പറമ്പ് പോലെ ബഹളമായിരുന്നെങ്കിൽ ഞങ്ങളുടെ വരവ് കണ്ടതും അവിടെ സ്വിച്ചിട്ടതുപോലെ സൈലന്റയി.
രാവിലെ ഒരു ഷോക്ക് കിട്ടിയതാണ്. ആ കാഴ്ച കാണാത്തവർക്കായി ഈ.. സീൻ ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും പറഞ്ഞുകൊണ്ടാണ് ഞങ്ങൾ അങ്ങോട്ട് കയറിച്ചെന്നത്.