ഞാൻ കൈ കഴുകി വന്ന ശേഷം അവിടെ ഒഴിഞ്ഞുകിടക്കുന്ന രണ്ടാൾക്ക് ഇരിക്കാവുന്ന ടേബിളിലെ ചെയറിലേക്ക് ഇരുന്നു. എനിക്ക് പുറകെ അഭിരാമിയും കൈ കഴുകി വന്നിരുന്നു.
ഇപ്പോ അവിടെയുള്ളവരുടെ എല്ലാം നോട്ടം ഞങ്ങളിലായിരിക്കും എന്നെനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ കണ്ണുകളെ നേരിടുവാൻ ചെറിയൊരു ചമ്മൽ തോന്നിയതുകൊണ്ട് ഞാൻ അവരെ ആരെയും നോക്കാൻ പോയില്ല.
അഭി അവളുടെ ബാഗിൽ നിന്നും രണ്ട് ടിഫിൻ ബോക്സുകൾ എടുത്ത് ടേബിളിൽ വച്ചു. അതിന് പുറകെ ഒരു ചെറിയ ഡബ്ബായും. കറിയാണെന്നു തോന്നുന്നു. അതിനുശേഷം ഒരു ബോട്ടിൽ വെള്ളം കൂടി വച്ചു.
ഞാൻ വേഗം തന്നെ വാട്ടർ ബോട്ടിൽ തുറന്ന് എന്റെ വായിലേക്ക് കമിഴ്ത്തി.
അപ്പോഴേക്കും അഭി ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണങ്ങൾ ടേബിളിൽ നിരത്തി.
ചോറിന് പുറമെ കയ്പ്പക്ക തോരനുണ്ട് അച്ചാറുണ്ട് രണ്ട് ഓംലെറ്റും പിന്നെ രണ്ട് കഷ്ണം മീനും.
ഇതെന്ത് മീനാ.. ഞാൻ മീനിനുനേരെ ചൂണ്ടികൊണ്ട് ചോദിച്ചു.
വറ്റ.. അവൾ മറുപടി പറഞ്ഞു. അതേയ് മീൻ ഇന്നലെ ഉണ്ടാക്കിയതാണ്. ഇഷ്ടപ്പെട്ടിലെങ്കിൽ കഴിക്കണ്ടാട്ടോ. അവൾ ചെറിയ ചമ്മലോടെ പറഞ്ഞു.
അവളത് പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുൻപ് തന്നെ ഞാൻ വറുത്ത വറ്റയിൽ നിന്നും ഒരു കഷ്ണം നുള്ളിയെടുത് എന്റെ വായിലേക്ക് വച്ചു.
ഞാനത് ആസ്വദിച്ച് ചവച്ചരച്ച് ഇറക്കുന്നത് അവൾ സംതൃപ്തിയുള്ള ചിരിയോടെ നോക്കി കണ്ടു.
ഇതിലൊരു പ്രശ്നമുണ്ട്. വായിലെ മീൻ കഷ്ണം ഇറക്കിയതിനുശേഷം എന്റെ കയ്യിൽ പറ്റിപ്പിടിച്ച എണ്ണയോട് കൂടിയ മീൻ മസാല വിരലോടെ വായിൽ വച്ച് നുണഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
അവൾ എന്താ എന്ന ഭവത്തോടെ എന്നെ നോക്കി.
എനിക്ക് ഇത്രയും എരുവ് പോരാ. ഞാൻ അതും പറഞ്ഞ് ചിരിച്ചു.
അത് കേട്ട് അഭിയുടെ മുഖത്തും ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു.
ഞാനും നീനുവും അതികം എരുവ് കഴിക്കാറില്ല. അടുത്ത പ്രാവശ്യം ഞാൻ ശ്രദ്ധിചോളം.
അയ്യോ.. വേണ്ട. ഇത് തന്നെ മതി. ഇതുതന്നെയാ പാകം. ഞാൻ പറഞ്ഞു.
അതിന് ശേഷം ഞങ്ങൾ കഴിക്കാൻ ആരാഭിച്ചു.
ഞാൻ ഓരോ കറിയും വായിലേക്ക് വെകുബോഴും അഭിയെന്നെ പാളി നോക്കും. എനിക്ക് ഇഷ്ടപെടുന്നില്ലേ എന്ന സംശയത്തോടെ.