പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പ്രവർത്തിയും അത് ശരിവെക്കുന്നതായിരുന്നു.
ചില അസൂയയുടെ മുനയുള്ള കണ്ണുകൾ എനിക്ക് നേരെ നീണ്ടെങ്കിലും പിന്നീടൊരു ചോദ്യം അതുണ്ടായില്ല.
അങ്ങനെ അഭിരാമി കൊണ്ടുവരുന്ന വിഭവസമൃദ്ധമായ ഫുഡും കഴിച്ച് നല്ലരീതിയിൽ മുൻപോട്ടു പോയി. ഓരോ ദിവസവും പുതിയ പുതിയ വിഭവങ്ങൾ എന്നെ കഴിപ്പിക്കുവൻ മത്സരിക്കുകയായിരുന്നു അവൾ.
നാട്ടിൽ നിന്നും വന്നിട്ട് ഒരാഴ്ചയൊള്ളമായി. വീട്ടിൽ നിന്നും അമ്മയും അച്ഛനും ദിവസവും വിളിക്കുന്നുണ്ടെങ്കിലും ഞാൻ കൊതിക്കുന്ന ആ വാർത്ത മാത്രം എനിക്ക് അവരിൽ നിന്നും കേൾക്കാൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ചേട്ടന്റെ കോൾ ഉണ്ടായിരുന്നു.
അച്ഛനും അമ്മയും അടക്കം എല്ലാവരും കൂടി എന്റെ അടുത്തേക്ക് വരുന്നു. പ്രദാന ഉദ്ദേശം അഭിരാമി കാണുക എന്നതാണ് എന്നവൻ പറഞ്ഞു.
പിന്നെ അവന്റെ പ്രത്യക ഒരു ഉപദേശം കൂടി ഉണ്ടായിരുന്നു.
ഡാ.. ആ പെണ്ണിനോട് പറ്റാവുന്ന അത്രയും മേക്കപ്പിട്ട് നിൽക്കാൻ പറ. അമ്മ എന്തെങ്കിലും കാരണം പറഞ്ഞ് ഇത് മുടക്കാനുള്ള സാധ്യതയുണ്ട്.
അതിനെന്തിനാടാ മേക്കപ്പ്.. ഞാൻ തിരിച്ച് ചോദിച്ചു.
ഡാ… മണ്ടാ നിന്നെക്കാൾ പ്രായം കൂടുതലുള്ള പെണ്ണല്ലേ അവൾ. അതുകൊണ്ട് പറഞ്ഞതാണ്.
മ്മ്.. ശരി ഞാൻ അവളോട് പറയാം. ഞാൻ അവനോട് തർക്കിക്കാൻ നിൽക്കാതെ അവൻ പറഞ്ഞതിനെ സമ്മതിച്ചുകൊടുത്തു.
വീട്ടുകാർ വരുന്ന കാര്യം ഞാൻ ഇപ്പോൾ തന്നെ അഭിരാമിയോട് പറയേണ്ട എന്നുകരുതി.
അതിന്റെ പ്രദാനകാരണം വീട്ടുകാർ വരുന്നതിന്റെ പേരിൽ ചേട്ടൻ പറഞ്ഞതുപോലെ അവൾക്ക് ബ്യൂട്ടിപാർലറിൽ പോകേണ്ട ഒരാവശ്യവും വരില്ല എനെനിക്ക് നല്ല ആത്മവിശ്വാസമുണ്ട് എന്നത് തന്നെ.
*********************************************
ശനിയാഴ്ച : ഞാൻ ബാങ്കിൽ നിന്നും തിരിച്ച് ഹോസ്റ്റലിൽ എത്തിയ ശേഷം കുളിച്ച് ഡ്രസ്സ് മാറി നേരെ അഭിയുടെ അടുത്തേക്ക് വിട്ടു.
നാളെ വീട്ടുകാർ വരുന്നത് ട്രെയിനിലാണ്. അവരെ സ്റ്റേഷനിൽ നിന്നും എടുക്കാൻ അഭിയുടെ കാറുമായി പോകണം. പിന്നെ എന്റെ വീട്ടുകാർ വരുന്നത് ഇതുവരെ അഭിയോട് പറഞ്ഞിട്ടില്ല. അതൊന്ന് അവളോട് നോരിട്ട് ചെന്ന് കണ്ട് പറയണം.
ഞാൻ ബസ്സിൽ കയറി അഭിയുടെ ഫ്ലാറ്റിന് അടുത്തുപോയി ഇറങ്ങി .
സമയം 7.00 ആയിരിക്കുന്നു. ഈ.. സമയത്ത് ഭർത്താവില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീട്ടിലേക്ക് ഒരു അന്യ പുരുഷൻ കയറി ചെന്നാൽ ഉണ്ടാകുന്ന പൊല്ലാപ്പ് എന്താണെന്ന് ഓർക്കേണ്ട കാര്യം പോലുമില്ല.