നല്ല മയമുള്ള ചപ്പാത്തിയാണ്. ഞാൻ അതിൽ നിന്നും ഒരു പീസ് മുറിച്ചെടുത്ത് കറിയിൽ മുക്കിയ ശേഷം നീനുവിന്റെ വായിലേക്ക് വച്ചുകൊടുത്തു.
നീനു അത് ചവച്ചിറക്കുന്നതിനിടയിൽ മറ്റൊരു കഷ്ണം ചപ്പാത്തി മുറിച്ച് കറിയിൽ മുക്കി ഞാൻ എന്റെ വായിലേക്ക് വച്ചു.
രണ്ട് മൂന്ന് വട്ടം ഇത് തുടർന്നതിന് ശേഷമാണ് ഞാൻ അഭിയെ നോക്കുന്നത് . അവൾ എന്നെത്തന്നെ നോക്കി യിരിക്കുകയാണ്.
ഞാൻ എന്തേ എന്ന് പുരുകമുയർത്തികൊണ്ട് ചോദിച്ചു.
മ്ഹും.. അവൾ തോൾ പൊക്കികൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു.
പക്ഷേ എന്തോ ആ മനസ്സിൽ ഉണ്ടെന്ന് ആ മുഖം വിളിച്ചുപറഞ്ഞു.
ഞാൻ ഒരു പീസ് ചപ്പാത്തി എടുത്ത് കറിയിൽ മുക്കിയ ശേഷം അത് അഭിക്ക് നേരെ നീട്ടി.
അത് കണ്ടതും പെണ്ണിന്റെ മുഖമൊന്ന് കാണണം. വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്ന സന്തോഷമായിരുന്നു.
അവൾ ഇരുന്നിരുന്ന ചെയറിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്ന് വാ തുറന്ന് കാണിച്ച്.
അമ്മയെയും മകളെയും ഊട്ടുന്ന തിരക്ക് കാരണം ഞാൻ എന്റെ വയറിന്റെ കാര്യം നന്നെ മറന്നുപോയി.
അവസാനം അഭിയുടെ കൈകൊണ്ട് എന്നെയും ഊട്ടിയ ശേഷമാണ് അവൾ എന്നെ ഹോസ്റ്റലിലേക്ക് വിട്ടത്.
അവിടെ നിന്നും കാറിന്റെ കീയും വാങ്ങി ഇറങ്ങാൻ നേരം ഇന്ന് പോവണ്ട എന്ന് നീനു ഒരുപാട് പറഞ്ഞു. ഞാൻ അഭിയെ നോക്കിയപ്പോൾ അവൾ ഒന്നും പറയുന്നില്ലെങ്കിലും അവളുടെ മനസ്സിലും അത് തന്നെയാണ് ആഗ്രഹം എന്നെനിക്ക് തോന്നി.
എന്തായാലും കാര്യങ്ങളൊക്കെ ഇതുവരെ എത്തിയ സ്ഥിതിക്ക് ഒന്നിനും ധൃതി വേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
അങ്ങനെ അവിടെ നിന്നും മനസ്സില്ല മനസ്സോടെ ഹോസ്റ്റലിലേക്ക് തിരിച്ചുപോന്നു.
*********************************************
Sunday :
രാവിലെ തന്നെ ചേട്ടനെ വിളിച്ച് ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ചു.
അവർ 9.45 ന്റെ sabari എക്സ്പ്രസ്സിന് ഒറ്റപ്പാലത്തുനിന്നും കയറും എന്ന് പറഞ്ഞു.
ഞാനെന്റെ ചെറിയ അറിവ് വച്ച് കണക്ക് കൂട്ടി നോക്കിയപ്പോൾ അവർ വരുന്ന ട്രെയിൻ എറണാകുളത്തെത്താൻ ഏകദേശം ഒരുമണിയാവും.
ഞാൻ ചേട്ടനെ വിളിച്ച ശേഷം അഭിരാമിയെ വിളിച്ച് അവർ ഏകദേശം ഒരുമണിക്ക് എത്തും എന്ന് പറഞ്ഞു.