തണൽ 4 [JK]

Posted by

ഞാനാ ഫോട്ടോ നോക്കി നിൽക്കുന്നതിനിടയിൽ നീനുവിന്റെ തന്നെ പല പോസിലുള്ള ഫോട്ടോകൾ ഫോണിലേക്ക് വന്നു കൊണ്ടിരുന്നു.

ഞാൻ അവയിൽ എല്ലാം ഒന്ന് കണ്ണോടിച്ചശേഷം അഭിയുടെ ഫോട്ടോയ്ക്ക് വേണ്ടി കാത്തുനിന്നു.

എവിടെ…. ഞാൻ അവൾക്ക് ഒരു റിപ്ലൈ കൊടുത്തു.

എന്ത്… 😊

പിക്…

അത് ഞാൻ അയച്ചല്ലോ.

അതെന്റെ മോളുടെ പിക്കലെ. എനി എന്റെ ഭാര്യടെ പിക് എവിടെ.

ഭാര്യയോ… അപ്പോ ഒക്കെ തീരുമാനിച്ചോ.

മ്മ്… ഞാൻ തീരുമാനിച്ചു. എന്താ സമ്മതമല്ലേ… ഞാൻ അവളോട് ചോദിച്ചു.

100 വട്ടം 😄

ആ മെസ്സേജിനു പുറകെ അഭിയുടെ കുറച്ച് ഫോട്ടോസ് കൂടി വന്നു.

കള്ളത്തി ഞാൻ ചോദിക്കാൻ വേണ്ടി കാത്ത് നിൽക്കുകയാരിരുന്നു. ഞാൻ ചിന്തിച്ചു.

Ok ട്ടോ കിച്ചു. ഞാൻ അവിടെ എത്തിട്ട് വിളിക്കാം. അവളുടെ ലാസ്റ്റ് മെസ്സേജും വന്നു.

ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് രണ്ട് പേരുടെയും ഫോട്ടോകൾ കണ്ട് തൃപ്തിയടഞ്ഞതിനുശേഷമാണ് തിരിച്ച് വീട്ടിലേക്ക് പോന്നത്.

ഞാൻ തിരിച്ച് വീട്ടിലെത്തുബോൾ സമയം 10 മണി കഴിഞ്ഞിരുന്നു.

അമ്മ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.

ഞാൻ ബൈക്ക് കൊണ്ടുപോയി നിർത്തിയശേഷം ഉമ്മറത്തേക്ക് കയറി.

നീ എവിടായിരുന്നു ഇത്രയും നേരം.. അമ്മയുടെ ചോദ്യമെത്തി.

ഞാൻ പറഞ്ഞല്ലോ പുറത്ത് പോവാന്ന്.

നിനക്ക് ചായ വേണ്ടേ..

വേണ്ട ഞാൻ കഴിച്ചു.

എവിടുന്ന്…

ഞാൻ ഒരു ഫ്രണ്ടിന്റെ വീട്ടിന് കഴിച്ചു.

വീണ്ടും അമ്മയുടെ ചോദ്യങ്ങൾ വരുന്നതിന് മുൻപ് ഞാൻ അവിടെ നിന്നും റൂമിലേക്ക്‌ വലിഞ്ഞു.

*********************************************

എല്ലാ പ്രാവശ്യവും ലീവിന് വന്നാൽ ഉച്ചതെ ഫുഡും കഴിച്ച് 4.30 ന്റെ PALARUVI എക്സ്പ്രസ്സിനാണ് പോവാറ്. പക്ഷേ ഇപ്രാവശ്യം ഞാൻ ഉച്ചക്ക് മുൻപ് വിട്ടിൽനിന്നും ഇറങ്ങി.

നീ എങ്ങോട്ടാ… എന്റെ ബാഗും തൂക്കിയുള്ള വരവ് കണ്ടതും ഏടത്തിയുടെ ചോദ്യമെത്തി. അത് കേട്ട് കാര്യമറിയാൻ വേണ്ടി അടുക്കളയിൽ നിന്നിരുന്ന അമ്മ തിരിഞ്ഞു നോക്കിയതും ഞാൻ ബാഗും തൂക്കി നിൽക്കുന്നതാണ് കണ്ടത്.

പെട്ടെന്ന് അമ്മയുടെ മുഖത്തേക് ഒരു ചോദ്യഭാവം കടന്നുവന്നു.

ഞാൻ പോവാണ് ഏട്ടത്തി.. ഞാൻ അമ്മയുടെ മുഖത്ത് നിന്നും ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി അല്പം പുച്ഛവും മുഖത്ത് വാരിത്തേച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *