മുറപ്പെണ്ണിന്റെ കള്ള കളി
Murappenninte Kalla Kali | Author : Ajith Krishna
ഇത് മനീഷയുടെ കഥയാണ്. എങ്ങനെ നിങ്ങൾ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല. കഥയെ അതിന്റെ സങ്കല്പ ലോകത്തിൽ എടുത്തു എൻജോയ് ചെയ്യുക.
ഉണ്ണികൃഷ്ണൻ പോകുവാൻ ആയി നിൽക്കുക ആണ് അവൾ ഇപ്പോഴും അമ്പലത്തിൽ നിന്ന് ഇറങ്ങിയിട്ടില്ല. അവന് വേണ്ടി വഴിപാട് കഴിപ്പിക്കുവാൻ വേണ്ടി അമ്പലത്തിൽ കയറി സമയം ഒരുപാട് ആയി. ഉണ്ണിയുടെ കണ്ണുകൾ വലിയമ്പലത്തിന്റെ വാതിലിൽ തന്നെ തറച്ചു നിന്നു…
ഉണ്ണി :ശോ ഇവൾ ഇത് എവിടെ പോയി…. സമയം കുറേ ആയല്ലോ…
അവൻ സ്വയം ഓരോന്ന് പറഞ്ഞു കൊണ്ട് ബൈക്കിന്റെ സീറ്റിൽ ചെരിഞ്ഞു ഇരുന്നു കൊണ്ട് വണ്ടിയുടെ ടാങ്കിൽ താളം പിടിച്ചു കൊണ്ട് ഇരുന്നു…
പെട്ടന്ന് ആ അമ്പല വാതിൽ പടിയിൽ പാദസ്വരം ഇട്ട ഒരു കാൽ മെല്ലെ പ്രത്യക്ഷപെട്ടു. പാവാട മെല്ലെ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചു കൊണ്ട് അവൾ ആ പടിവാതിൽ മെല്ലെ കടന്നു. അവളുടെ ആ വരവിൽ അവന്റെ മുഴുവൻ കിളിയും പറന്നു എന്ന് തന്നെ പറയാം. ഒരു നിമിഷം അവൻ ആ ബൈക്കിൽ നിന്നു ഇറങ്ങി മെല്ലെ തറയിൽ നിന്ന് കൊണ്ട് അവളെ തന്നെ നോക്കി നിന്നു. പട്ടു പാവാട ഇട്ട് കൊണ്ട് മുഖത്ത് ഒരു പുഞ്ചിരിയോടെ അവൾ ഉണ്ണിയെ നോക്കി. ഒരു കൈയിൽ മടക്കി പിടിച്ച ഒരു വാഴ ഇലയും ഉണ്ട്. അതിൽ അവന് വേണ്ടി അവന്റെ പെണ്ണ് കഴിപ്പിച്ച പ്രസാദം ആണ്. അവൾ അടുത്ത് വന്നു അതിൽ നിന്നും ചന്ദനം എടുത്തു അവന്റെ നെറ്റിയിൽ ചാർത്തി. സത്യത്തിൽ അവളോട് ചെറുതായി ദേഷ്യം കാണിക്കാൻ തന്നെ ആയിരുന്നു അവന്റെ മനസ്സിൽ കാരണം അവൻ അവളെ നോക്കി പുറത്ത് നിൽക്കാൻ തുടങ്ങി സമയം കുറേ ആയി. എന്നാൽ അവളുടെ ആ മുഖം കണ്ടപ്പോൾ അവന്റെ മനസ്സിലെ ദേഷ്യം എല്ലാം ഒരു നിമിഷം മാഞ്ഞു പോയി.