“ അമ്മ വളരെ സന്തോഷത്തിലാ…ചേട്ടൻ എതിര് ഒന്നും പറയാതെ ഇവിടെ വന്നു.. എന്റെ അമ്മയെ സന്തോഷത്തിൽ ആക്കിയതിന് “
ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു..
“ എന്താ ചിരിച്ചേ…”
“ഏയ് ഒന്നും ഇല്ല…എന്റെ ജീവിതം കൊണ്ട് മറ്റുള്ളവര് എങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ.. “
ഞാൻ ചിരിച്ചോണ്ട് നീതുവിനോട് പറഞ്ഞു…
“പോകാം…”
ഞാൻ കല്ലിൽ നിന്നും എണീറ്റ് പറഞ്ഞു…ഞങ്ങൾ പതിയെ നടന്നു.. ഇടുങ്ങിയേ വഴിയുലൂടെ പയ്യെ താഴേക്ക് ഇറങ്ങി..
“ തനിക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ…”
ഞാൻ നീതുനോട് ചോദിച്ചു…
“ ഇല്ലല്ലോ…എനിക്ക് ചേട്ടനോട് സ്നേഹവും കടപ്പാടും മാത്രേ ഒള്ളു.. ഇത്രേ അനുഭവിച്ചിട്ടും.. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇരുന്നിട്ടും…എന്നെ രക്ഷപ്പെടുത്താൻ ഒരു മനസ്സ് കാണിച്ചില്ലേ.. “
ആ മറുപടി എന്റെ മനസ്സിനെ ആകെ തളർത്തി. എന്റെ ചുണ്ടുകൾ നിശബ്തമായി..
ഞങ്ങൾ വീട്നു അടുത്ത് എത്തിയപ്പോൾ …
“ മോനെ.. “
അടുത്ത വീട്ടിലെ ചേട്ടൻ ആണ്.. ഇന്നലെ രാത്രി വന്നപ്പോൾ കണ്ടതാണ്..
“ രണ്ടു പേരും എവിടെ പോയതാ.. കുന്ന് കാണാൻ പോയതാണോ.. “
“അത്..അച്ഛാച്ച…”
നീതു ആണ് മറുപടി പറഞ്ഞത്…
“ എവിടെ പോകുവാ.. “
ഞാൻ ചേട്ടനോട് ചോദിച്ചു..
“ കെണിയിൽ പന്നി വീണിട്ടുണ്ട്.. എടുത്തിട്ട് വരാം.. മോൻ ഇന്ന് പൊകുലല്ലോ…? “
“ ഇല്ല നാളെ രാവിലെ.. “
ഞാൻ മറുപടി നൽകി…
“ എന്നാൽ ഞാൻ വാരം.. വൈകിട്ട് പന്നി ഇറച്ചിയൊക്കെ കൂട്ടി നമ്മക് ഒന്ന് കൂടാം…”
ചേട്ടൻ വേഗത്തിൽ നടന്ന പറഞ്ഞു…
നീതു “ ഇവിടെ ആകെ കട്ട് പന്നിയുടെ ശല്ല്യം ആണ്.. ഇടക് കെണിയിൽ വീഴും “
ഞങ്ങൾ വീട്ടിലേക്ക് നടന്നു…ചെല്ലുമ്പോൾ അമ്മ നോക്കി ഇരിക്കുവാരുന്നു.. ഒരു പാവം അമ്മ.. മോൾ എന്ന് വെച്ചാൽ ജീവൻ ആണ്.. അവരുടെ സംസാരത്തിൽ നിന്നും ഇന്നലെ എനിക്ക് മനസ്സിലായി…
അമ്മ ഞങ്ങൾക്ക് കഴിക്കാൻ ഉള്ളത് വിളമ്പി തന്നു.. ഒരുപാട് കഴിച്ചു.. നല്ല രുചി ഉള്ള ഭക്ഷണം ആണ് അമ്മ ഉണ്ടാക്കി തന്നത്..