മാന്റീസ് [Danmee]

Posted by

മാന്റീസ്

Mantis | Author : Danmee


” ഡാ നീ എന്ത് തേങ്ങയാണ് ഇന്ന്  ഗ്രാവ്ണ്ടിൽ കാണിച്ചത്…… ഇതിലും ഇതിലും നല്ലത്  നീ പോത്തയെ പിടിക്കാൻ പോണതാണ്”

” ശെരിയാ  ജയിക്കേണ്ട  കളിയാണ് നീ കാരണം  തോറ്റത് ”

” നിനക്ക്  പറ്റില്ലെങ്കിൽ  പറഞ്ഞൂടായിരുന്നോ ഞാൻ  അങ്ങോട്ട്  ഓടി വന്നതാണല്ലോ ”

ഏത് സമയത്ത് ആണ്‌  ദൈവമേ   ഇവമാരുടെ കൂടെ  കളിക്കാൻ പോകാൻ തോന്നിയത്. ഞാൻ  സ്വയം പാഴിച്ചു.  ഫ്ലോഡ്‌ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റ്കൾ നമ്മുടെ നാട്ടിൽ നടത്തി തുടങ്ങിയ സമയം . നമ്മുടെ നാട്ടിൽ  ആദ്യമായി നടത്തുന്ന നെറ്റ് ക്രിക്കറ്റ്‌ ആയത് കൊണ്ട് ആണ്‌ എന്നെയും ടീമിൽ എടുക്കാൻ പറഞ്ഞത്. പക്ഷെ അത് ഇപ്പോൾ വിനയായി.  ലാസ്റ്റ് ഓവരിൽ  എനിക്ക് വന്ന ഒരു ക്യാച്ച് ഞാൻ മിസ്സ്‌ ആക്കി. വൈകുന്നേരം വയലിൽ ക്രിക്കറ്റ്‌ കളിക്കുമ്പോൾ  എയറിൽ നിൽക്കുന്ന ബോൾ നോക്കുമ്പോൾ  മുന്നിൽ ചിരിച്ചു നിൽക്കുന്ന സൂര്യൻ നമ്മളെ  ഒരു നിമിഷം ഒന്ന് അന്ധൻ ആക്കും പക്ഷെ നമ്മൾ നോട്ടം മാറ്റിയാൽ കുറച്ച് നേരം ഒരു പുകച്ചിൽ ഉണ്ടാകുമെന്നലത്തെ വേറെ കുഴപ്പം ഒന്നും വരില്ലായിരുന്നു.  പക്ഷെ ഇത്‌ അങ്ങനെ അല്ലാലോ സ്റ്റേഡിയത്തിന് ചുറ്റും ഹൈമസ് ലൈറ്റ് അല്ലെ. അതിലോട്ടു എങ്ങാനും കണ്ണ് ഉടക്കിയാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല.

കൂട്ടുകാരൻമാർ പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. കളികഴിഞ്ഞു എല്ലാവരും കൂടെ ക്ലബ്ബിൽ ഒന്ന് ഇരിക്കാറുണ്ട്. പക്ഷെ ഇന്ന് അതിനൊന്നും ഞാൻ നിന്നില്ല നേരെ വീട്ടിലേക്ക് നടന്നു.

പക്ഷെ വീട്ടിൽ അതിലും വലിയ പൂകിലയിരുന്നു എന്നെ കാത്തിരുന്നത്. എന്നെയും കത്ത് മുറ്റത്ത്‌ നിൽക്കുന്ന അമ്മയെ ഞാൻ  ദുരെ നിന്നെ കണ്ടിരുന്നു. അമ്മയുടെ കയ്യിൽ ഒരു മുട്ടൻ വടിയും ഉണ്ടായിരുന്നു.

അമ്മയുടെ കയ്യിൽ കിട്ടിയാൽ ഇന്ന് നാടു വെള്ളമയത് തന്നെ ഞാൻ. ഞാൻ വളരെ പതുക്കെ  നടന്ന് വീട്ടിലെത്തി. അമ്മ വടിയും ആയി എന്റെ അടുത്ത് എത്തിയതും ഞാൻ വീട്ടിനുള്ളിലെക്ക്  ഒറ്റ ഓട്ടം. ഞാൻ നേരെ ചെന്ന് എന്റെ മുറിയിൽ കയറി വാതിൽ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *