” മോൾക്ക് പിയാണോ വായിക്കാൻ പഠിക്കണോ ”
” ആ…. പഠിക്കണം ”
“എന്ന വാ ”
ഞാൻ അവളെ എടുത്ത് തോളത്തു വെച്ചുകൊണ്ട് ടെസ്സയുടെ വീടിന്റെ മുന്നിൽ കൂടി നടന്നു. അപ്പോഴും പിയാനോയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവൾ ഒന്ന് പുറത്തോട്ട് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആദ്യം തന്നെ അവളുടെ വീട്ടിലോട്ട് ഇടിച്ചു കയറണ്ട എന്ന് ഞാൻ തീരുമാനിച്ചു. പക്ഷെ അവളുടെ പിയാനോ വായന തുടർന്ന് കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവൾ ഒരു കപ്പ് ചായയും മായി പുറത്തേക്ക് വന്നു. അപ്പോൾ ഞാൻ ദിവ്യയുടെ ചെവിയിൽ പറഞ്ഞു.
“മോളെ ചേച്ചി വെളിയിൽ വന്നു…. നീ ചേച്ചിയെ വിളിച്ചേ ”
അവൾ എന്നെ ഒന്ന് നോക്കിയിട്ട് ഉറക്കെ വിളിച്ചു.
“ടെസ്സചേച്ചി ”
അപ്പോൾ ടെസ്സ ഞങ്ങളെ നോക്കി കൈ വീശി. ഇത് തന്നെ അവസരം എന്ന് വിചാരിച്ചു ഞാൻ അവളുടെ വീടിന്റെ ഗേറ്റ്ന് അടുത്തേക്ക് നടന്നു.
” പിയാനോ വായിച്ചത് താൻ ആണോ ”
” അതെ ”
” നന്നായിരുന്നു…. എന്താ പേര് ”
“ടെസ്സ യെന്ന് ഞാൻ പറഞ്ഞത് അല്ലെ ”
ദിവ്യ ഇടക്ക് കേറി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചമ്മി.
” തന്റെ ഗുരു ആരാ ……..നന്നയി വായിക്കുന്നു ”
” ഗുരു ഒന്നും ഇല്ല … അമ്മയുടെ പിയാനൊയ …. അമ്മ വായിക്കുന്നത് കുഞ്ഞിലേ കണ്ടിട്ടുണ്ട് ”
” മ്മ്മ് ഓരോ അറിവും ചെറുതല്ല…… പക്ഷെ അത് പകർന്ന് നൽകിയാൽ അല്ലെ കുറച്ച് കൂടി മറ്റ് കൂടു ”
” എന്താ ”
” ഒന്നും ഇല്ല ….. ഇവൾ പറയുകയാ ഇവൾക്ക് ഇപ്പോൾ പിയാനോ വായിക്കാൻ പഠിക്കണം എന്ന്…..താൻ ഇവളെ ഒന്ന് പഠിപ്പിക്കുമോ ”
അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചിട്ട് മറുപടി പറഞ്ഞു.
” ഒക്കെ ഞാൻ പഠിപ്പിക്കാം … നാളെ ഈ സമയത്ത് കൊണ്ടുവന്നാൽ മതി ”
” ഓഹ് ദാറ്റ്‌സ് ഗ്രേറ്റ്…… താങ്ക്യൂ……. മോളെ ചേച്ചിക്ക് താങ്സ് പറ”