” താൻ ഒന്നും ചെയ്യാതിരിക്കാനാ പറയുന്നത് ”
ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയതും അവൾ വാതിൽ അടച്ചു. ക്ഷേ ഞാൻ ഇത്തിരി ഓവർ ആയോ. അവൾ അങ്ങനെ പറഞ്ഞെങ്കിലും പിറ്റേന്നും ഞാൻ ദിവ്യയെ അവളുടെ വീട്ടിൽ ആക്കിയിട്ട് കുറച്ച് സമയം അവിടെ നിന്നു. അവൾ എന്ന് മൈന്റ് ചെയ്യുന്നില്ല എന്ന് തോന്നിയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി. ക്ലാസ് കഴിയുന്നത് വരെ ഞാൻ കായൽ കരയിൽ നിന്നു. ക്ലാസ് കഴിഞ്ഞു ടെസ്സ ദിവയെയും കൊണ്ട് വെളിയിൽ വന്നു.
അങ്ങനെ തന്നെ കുറച്ച് ദിവസം തുടർന്നു. എനിക്ക് എന്തോ അവളോട് ഇടിച്ചു കയറി സംസാരിക്കാൻ പറ്റുന്നില്ല. അവൾ എന്നെ കലിപ്പിച്ചു ഒരു നോട്ടം നോക്കും അത്ര തന്നെ. ഒരു ചുണ്ട ഒക്കെ സെറ്റ് ചെയ്ത് അവളുടെ വീടിന്റെ മുന്നിൽ തന്നെ നിൽക്കാൻ ഞാൻ ശ്രെമിച്ചു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ദിവ്യയുമായി അവൾ പുറത്തേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു.
” ദിസ് ഈസ് നോട്ട് ഫെയർ….ഞാൻ എന്ത് ചെയ്തിട്ട നീ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് ”
” അവോയ്ഡ് ചെയ്താന്നോ . അതിന് നമ്മൾ തമ്മിൽ പരിജയം പോലും ഇല്ലല്ലോ….. അപ്പൊ തനിക്ക് അങ്ങനെ തോന്നിയെങ്കിൽ എന്റെ ജഡ്ജ്മെന്റ് തെറ്റിയിട്ടില്ല ”
” എന്ത് ജഡ്ജ്മെന്റ് ”
” അല്ല എനിക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട്…. എന്നോട് ആളുകൾ ഇടപെടുന്ന രീതിവെച്ചു അവരുടെ ഉദ്ദേശം മനസിലാവും ”
” അങ്ങനെ ഒരു മുൻവിധി എപ്പോഴും ശെരിയാവണം എന്നില്ല……. എനിക്ക് തന്നോട് ഒരു അട്ട്രാക്ഷൻ തോന്നിയെന്നുള്ളത് ശരി തന്നെ….. പക്ഷെ അത് ഞാൻ പ്രകടിപ്പിച്ചത് പോലും ഇല്ലല്ലോ ”
” നീ അന്ന് കണ്ണുകൊണ്ട് എന്നെ സ്കാനിംഗ് ചെയ്തത് ഞാൻ കണ്ടായിരുന്നു…… പിന്നെ എനിക്ക് ഇപ്പോൾ ഇതിനൊന്നും സമയം ഇല്ല …… നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല…… നിന്റെ നല്ലതിനും കൂടിയ ഞാനീ പറയുന്നത് ”
” മുൻ എം എൽ എ യുടെ മകൾ ആണ് വലിയ വിട്ടുകാരാണ് പക്ഷെ ഇപ്പോൾ തനിച്ചാണ് …… എനിക്ക് ഇത്രയേക്കയെ അറിയാവൂ …. അല്ല അത്ര അറിഞ്ഞാൽ മതി….. പിന്നെ തന്റെ മുൻ വിധി ഒക്കെ അവിടെ നിൽക്കട്ടെ….. ഞാൻ എന്തായലും കുറച്ച് നാൾ ഇവിടെ കാണും അത് വരെ നമ്മൾ ആയൽകർ അല്ലെ അത് വരെ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം….. അത് കയിഞ്ഞ് താൻ എന്തെന്ന് വെച്ചാൽ തീരുമാനിച്ചോ……….ഫ്രണ്ട്സ്????? “