” എന്ത് പറ്റി ”
” ഏയ് ….. അമ്മയുടെ മരണ ശേഷം…. ബർത്ത്ഡേ ആഘോഷം ഒക്കെ നിർത്തിയതാ… പിന്നീട് പപ്പയുടെ വക ഒരു വിഷ് വന്നാൽ വന്ന്….. എന്തോ എനിക്ക് ഈ വീട്ടിൽ വെച്ച് ആഘോഷിച്ച എന്റെ അവസാന ബേർത്ത്ഡേ ഓർമ വന്നു.
” ബർത്ത്ഡേ ആയിട്ട് താൻ ഇങ്ങനെ ഡെസ്പ് അവതാടോ…. നമുക്ക് ഇനി എല്ല ബർത്ത്ഡേയും ആഘോഷിക്കാം ”
കുറച്ച് നേരം ടെസ്സ അവളുടെ കുട്ടികാലത്തെ കുറിച്ചും അമ്മയെ കുറിച്ചും വാചാലയായി. ഞാൻ അവളുടെ മറ്റൊരു സൈഡ് കാണുക ആയിരുന്നു. അവളുടെ മുഖത്ത് ഇപ്പോൾ ഒരു തിളക്കം ഉള്ളത് പോലെ. ഞാൻ അവളുടെ വീട് മൊത്തത്തിൽ ഒന്ന് ചുറ്റി കറങ്ങി അപ്പോഴാണ്. ഒരു ഷെൽഫിൽ ഇരിക്കുന്ന ഫോറിൻ മദ്യ ശേഖരം കാണുന്നത്. ഞാൻ അതിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ട ടെസ്സ എന്നോട് പറഞ്ഞു.
” എന്താ ഒന്ന് അടിക്കാൻ തോന്നുന്നുണ്ടോ ”
” ഏയ് ”
” പപ്പയുടെ കളക്ഷൻസ് ആണ്…… ഇത് ഇവിടെ ഇരുന്നിട്ട് പ്രേതെകിച്ചു ഗുണം ഒന്നും ഇല്ല…… താൻ വേണമെങ്കിൽ എടുത്തോ ”
” ഹേയ് വീട്ടിൽ മദ്യം കൊണ്ട് കേറിയാൽ ചേച്ചി ഓടിക്കും ……. മ്മ് മ്മ് ഞാൻ ദിവ്യയെ വീട്ടിൽ ആക്കിയിട്ടു ഇങ്ങോട്ട് വരാം ”
അവിടെ പിയാനോയിൽ എന്തോ വായിച്ചു കൊണ്ടിരുന്ന ദിവയെയും കൊണ്ട് ഞാൻ മടങ്ങുമ്പോൾ. ടെസ്സ കേക്കിന്റെ ബാക്കി ഒരു ടിന്നിൽ ആക്കി തന്നു.
” ഇത് ഇവിടെ ഇനി ആര് കഴിക്കാനാ….. ചേച്ചിക്ക് കൊടുത്തേക്ക് ”
ഞാൻ അത് വാങ്ങി ദിവ്യയെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി. ദിവ്യ വീട്ടിൽ ആക്കിയ ശേഷം തിരിച്ചു ഞാൻ ഒറ്റ ഓട്ടം ആയിരുന്നു.
ടെസ്സയും മായി കുറച്ച് നേരം ഒറ്റക്ക് ഇരിക്കാൻ പറ്റും . തരം കിട്ടിയാൽ ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും.
അല്ലെങ്കിൽ വിലകൂടിയ ഫോറിൻ മദ്യം അടിച്ചു ബോധം കേടാം. എന്തായാലും സന്തോഷമുള്ള കാര്യം തന്നെ.
തിരിച്ചു ടെസ്സയുടെ വീട്ടിൽ എത്തിയ ഞാൻ നേരെ പോയത് ആ ഷെൽഫിന്റ അടുത്ത് ആയിരുന്നു. എന്ത് എടുക്കണം എന്ന കൺഫ്യൂഷൻ എനിക്ക് ഉണ്ടായിരുന്നു. ഒടുവിൽ കണ്ണ് അടച്ചു ഒരു കുപ്പി അങ്ങ് എടുത്തു.