മാന്റീസ് [Danmee]

Posted by

” ഹാ   അവൾ  ശെരിയാവില്ല…….. ആല്ല  അതും  ഇതും  തമ്മിൽ  എന്ത് ബന്ധം  ”

” എന്റെ ഉഹം  ശെരിയാണെങ്കിൽ  ഇത്‌  നാട്ടിലെ  പെണ്ണ്പിടിയൻമാർക്കിട്ട് ആരോ  പണിയുന്നതാ…… അല്ലെങ്കിൽ  പേർസണൽ  റിവേഞ്ച്…. ”

” ഓ പിന്നെ  നീ വലിയ  സിഐഡി അല്ലെ ”

” അല്ലെങ്കിൽ പിന്നെ കില്ലർ എന്തിനാ   കൊന്നവരുടെ യൊക്കെ മറ്റേത് മുറിച്ചെടുക്കുന്നത് ”

” അത്  ശ്രെദ്ധ തിരിച്ചു വിടാനും ആയിരിക്കുമല്ലോ……. നീ ഇപ്പോൾ അങ്ങനെ അല്ലെ  ചിന്തിച്ചത്……ചിലപ്പോൾ  ശെരിക്കും  ഈ മരിച്ചവർ ആണ് വിക്ടിംസ് എങ്കിലോ ”

” പോടാ ”

” അതെന്താ  ആണുങ്ങൾ  വിക്ടിംസ് ആവുന്നില്ലേ ”

” അത് റയർ ആയിട്ട് അല്ലെ ”

” ഡി  സ്ത്രികളെ  സംരക്ഷിക്കാൻ  ആയിരം  നിയമങ്ങൾ ഉണ്ട്  പക്ഷെ  അത് കൊണ്ട്  പ്രയോജനം ഉണ്ടാക്കുന്നത് ആരാ…. എത്ര റേപ്പ് കേസ്  റിപ്പോർട്ട്‌ ചെയ്‌തു . അതിൽ  ഏതെങ്കിലും ഇരക്ക് നിതി ലഭിച്ചോ…. യഥാർത്ഥ കേസുകളിൽ ഒക്കെ  ഈ സ്ത്രീ സംരക്ഷണ നിയമങ്ങൾ വെറും നോക്ക് കുത്തികൾ ആണ്‌.. പിന്നെ  ആണുങ്ങൾക്ക് എതിരെ  കരുതി കുട്ടി ഉണ്ടാക്കുന്ന  കേസ് ആണെങ്കിൽ  മാത്രം ആണ്‌ ഇതിനൊക്കെ  ഇത്രയും പവർ ഉണ്ടെന്ന്  അറിയുന്നത്. ”

” ഡാ അത് ഇപ്പോൾ എല്ലാ കേസിലും അങ്ങനെ അല്ലെ…. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വക്കിലിന് അറിയാമെങ്കിൽ ആ തെളിവുകൾ വളച്ചൊടിക്കാൻ പറ്റും. കള്ള കേസ് ആണെങ്കിൽ  അവർ കൃത്രീമമായി ഉണ്ടാക്കുന്ന തെളിവുകൾ കോടതിയിൽ വരുമ്പോൾ ആയിരിക്കും കുറ്റം ആരോപിക്കപ്പെട്ടവർ അറിയുന്നത് ”

” അപ്പൊ  നീയും  ഞാൻ  പറഞ്ഞ പോയിന്റ് അംഗീകരിക്കുന്നു ”

” പോടാ പോടാ  …. നിന്റടുത്ത് സംസാരിച്ചോണ്ടിരുന്നാൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും….. ഞാൻ പോണ് ”

” ആ  ചേച്ചി  പിന്നെ…. ആ  വളവിൽ നിൽക്കുന്ന വലിയ  വിട്  ആരുടേതാ ”

” ഏത് ആ  നില  ഗേറ്റ് ഉള്ള  വീടാണോ ”

” അതെ ”

” അത്  എം എൽ എ കുരുവിള സാറിന്റെ വീടാ….. ആള് കുറച്ച്  നാൾ മുൻപ് മരിച്ചു പോയി… ടീവിയിൽ ഒക്കെ  വന്നതാണല്ലോ…….  ഇപ്പോൾ  ആളുടെ മോള് മാത്രമാണ്  അവിടെ  താമസിക്കുന്നത്…….. എടാ   എടാ…….  നിന്റെ വിളച്ചിലും  കൊണ്ട്  ആ  കൊച്ചിന്റെ അടുത്ത് എങ്ങാനും  പോയാൽ  …… അച്ഛൻ മരിച്ചെങ്കിലും  അവർക്ക്  നല്ല പിടിപാട് ഉള്ളതാ “

Leave a Reply

Your email address will not be published. Required fields are marked *