“” ഏട്ടാ…. ”
എന്റെ നെഞ്ചിലേക്ക് ചാരി നിന്നവൾ മിഴികൾ വാർത്തു
” അത്പോലെ നിന്റെ… അല്ല നമ്മടെ അഞ്ജുവും പഠിപ്പ് തുടരും.. അവള് എന്റെ കൂടെ അനിയത്തിയല്ലെടി.. ”
അതുപറയുമ്പോ എന്നിൽ ഇതുവരെ ഞാൻ പോലും അറിയാത്ത ഭാവം ആയിരുന്നു എന്തൊക്കയോ തീരുമാനിച്ചത് പോലെ.. അവളുടെ പിടി ഒന്നുടെ മുറുകി
” ദൈവം എന്നൊരാൾ ഉണ്ടെന്നെനിക്കു മനസിലായി ആ ദൈവാ എനിക്ക് ഈ ചെക്കനെ തന്നെ… പക്ഷെ എന്നാലും., ഏട്ടാ അത്…”
“നീ ഒന്നും പറയണ്ട ഞാൻ എല്ലാം തീരുമാനിച്ചു.. എല്ലാരോടും ഞാൻ പറഞ്ഞോളാം.”
അവളുടെ വാക്കുകൾക്കു പൂർണ്ണത വരുത്താതെ എന്റെ മറുപടിയിൽ അവൾ ഒന്നും മിണ്ടാതെ നിന്നു,
പിന്നീട് വീട്ടിലെക്ക് ഉള്ളയാത്രയിൽ ആരും ഒന്നും മിണ്ടില്ല… അമ്മ താമസിച്ചത് എന്താണെന്ന് ചോദിച്ചപ്പോ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു. അങ്ങനെ അടുക്കളയിൽ എല്ലാരും കാര്യമായ പണിയിൽ ആണെന്ന് കണ്ടതും ഞാൻ ഹാളിൽ അച്ഛന്റെയും ഏട്ടന്റെയും അടുത്തായിരുന്നു ഒറക്കെ എല്ലാരേം വിളിച്ചു…
” എന്തിനാടാ കിടന്ന് ഒച്ചയിടുന്നെ… ഏഹ് ”
തന്തപ്പടിയാണ് കാര്യമായിട്ട് പത്രം വായിക്കുവാണ് കാർണോർ. ഇങ്ങേർക്ക് നാളെ വല്ല പരീക്ഷയും ഉണ്ടോ ഇങ്ങനെ കിടന്ന് വയ്ക്കാൻ. ഞാൻ ആണെകിൽ അങ്ങാടി ചരമക്കോളത്തിന്റെ നിലവാരം നോക്കാൻ മാത്രെ പത്രം എടുക്കു.. ആർക്കാണ് സെഞ്ചുറീ എന്നറിയണമല്ലോ.
സോറി…. ബൈ ദി ബൈ….ഞാൻ വിഷയത്തിൽ നിന്നും തെന്നിമാറിയോ..
അങ്ങനെ എല്ലാരും ഹാളിൽ ഹജർ ആയി
” ഞാൻ എല്ലാരേം വിളിച്ചതെ ഒരു കാര്യം പറയാനാ… ”
ഞാൻ എല്ലാരുടേം മുഖത്തേക്ക് നോക്കി എല്ലാരിലും ഞാൻ എന്താണ് പറയാൻ പോകുന്നത് എന്നുള്ള ആകാംഷ
” അഹ് നീ കിടന്ന് ആശ്വമേധം കളിക്കാതെ കാര്യം പറയ്… ”
ഞാൻ ലാഗ് അടിപ്പിക്കുന്നത് ഏട്ടന് സുഖിച്ചില്ല അതിന്റെയാണ്,
ഞാൻ അവളെ പഠിപ്പിക്കുന്ന കാര്യവും അഞ്ജുവിനെ പഠിപ്പിക്കുന്ന കാര്യവും പറഞ്ഞു. അവൾ അപ്പോളും തല കുമ്പിട്ടിരിപ്പാണ്