അത്രേം പറഞ്ഞു തിരിഞ്ഞു നടന്ന പെണ്ണ് പെട്ടെന്നു തിരിഞ്ഞു നോക്കി
” കുഞ്ഞു വീടാട്ടോ എന്റേ.ഒരു സൗകര്യവും ഇല്ല ഏട്ടന് ഇഷ്ടവില്ല അവിടെ… അച്ഛനോട് പറഞ്ഞപ്പോ അതൊന്നും മോള് ചിന്തിക്കണ്ട ഏട്ടനേം കൂട്ടി പോയി വരാൻപറഞ്ഞു … ”
ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് നടന്നു അവളുടെ ഇടുപ്പിലൂടെ കൈയിട്ട് എന്നിലേക്ക് അടുപ്പിച്ചു പെണ്ണ് ഒന്ന് വിറച്ചു.. പെട്ടെന്ന് നാണം ഇരച്ചു കയറിയ കവിളിൽ ഒരു മുത്തം കൊടുത്ത് ഞാൻ ബാത്റൂമിലേക്ക് കേറി അവൾ അതെ നിൽപ്പ് തന്നെ… എന്താ ചെയ്യാ..
——— ———
എല്ലാരോടും യാത്രയും പറഞ്ഞു ഞാൻ എന്റെ ബൈക്ക്നു തന്നെ പോകാൻ ആയി റെഡിയായി
” എനിക്ക് പേടിയാ… ഞാൻ ഇല്ല ഇതില് ”
പുറകിൽ കേറാതെ പേടിച്ചു നില്കുവാണ് പെണ്ണ്…
” എന്റെ അജു നീ നിന്റെ മറ്റേ ബൈക്കിനു പോ.ആല്ലേൽ കാറിനു പോ… ചുമ്മാ ആ കൊച്ചിനെ ഇട്ട് വട്ടുകളിപ്പിക്കാതെ.. ”
അമ്മ എന്നോടായി പറഞ്ഞിട്ട് വെളിയിലേക്ക് ഇറങ്ങി
” അമ്മ ഇത് എങ്ങോട്ടാ…? ”
” നിങ്ങള് പൊക്കോ.ഞാൻ രമണിയെ ഒന്ന് കണ്ടിട്ട് വരാം… പോയിട്ട് വാ മോളെ…”
കണ്ണൂരണ്ടും അടച്ചുകാട്ടി അമ്മ ഗേറ്റ് കടന്നു വെളിയിൽ ഇറങ്ങി
അതോടെ ഞാൻ പോയി ഹിമാലയൻ തന്നെ എടുത്ത് അതിലും കേറാൻ ശംകിച്ചു നിന്നവളെ രണ്ടു പറഞ്ഞപ്പോ ഒറ്റചാട്ടത്തിന് പിറകിൽ കേറി
” ഇനിപ്പോ മറ്റേ ബൈക്ക് തൂക്കി വിൽക്കാം അല്ലാണ്ടിപ്പം എന്തോചെയ്യാനാ.. ”
താക്കോൽ ഇട്ട് വണ്ടി സ്റ്റാർട്ടാക്കുന്നതിനു ഇടയിൽ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും പെണ്ണ് ചാടി ഇറങ്ങി
” എന്താടി… വാ കേറ് പോവാം ”
അവളുടെ ആ പ്രവർത്തിയിൽ സംശയം തോന്നിയഞാൻ അവളെ നോക്കി ചോദിച്ചു