” എനിക്ക് മറ്റേതില് പോയാ മതി… ”
R6 ന്റെ ഭാഗത്തേക്ക് ചൂണ്ടി കാട്ടിയവൾ ചിണുങ്ങി
” ചിണുങ്ങല്ലേ പെണ്ണെ മോന്തകിട്ട് ഒരു കുത്ത് വെച്ച് തരും പറഞ്ഞേക്കാം… ”
ഓരോന്ന് പറഞ്ഞു ലാസ്റ്റ് ഹിമാലയനിൽ തന്നെ പോകാൻ തീരുമാനിച്ചു അവൾക്കും അതായിരുന്നു കംഫർട്… ഈശ്വര പുതിയ വണ്ടി ഏട്ടന് കൊടുത്തിട്ട് പഴയത് തന്നെ ഉപയോഗിക്കണ്ട വരുവോ… അതിന് മുന്നെ ഇതിനുള്ള വഴി കാണണം
വഴിനീളെ എന്നോട് നിർത്താതെ സംസാരിച്ചാണ് പെണ്ണ് എന്നെ പറ്റി ചേർന്ന് ഇരിക്കുന്നെ.വീട്ടിലെക്ക് അവൾ പറഞ്ഞ വഴി പോകാതെ വേറെ വഴി വണ്ടി പോകുന്നത് കണ്ടതെ പെണ്ണ് എന്റെ തൊളിൽ തോണ്ടി എങ്ങോട്ടാ വീട്ടിലോട്ട് പോകണ്ടേ എന്നൊക്കെ ഉള്ള സേതുരമായ്യർ കളിക്കാൻ തുടങ്ങിയപ്പോ.
” മിണ്ടാതെ ഇരുന്നില്ലേൽ ഇവിടെ ഇറക്കിവിടും നിന്നെ… അതുവേണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ… ”
എന്ന് പറയണ്ട താമസം പെണ്ണ് പിന്നെ ഒന്നും മിണ്ടില്ല, ബൈക്കിൽ ഇരുന്നിട്ടില്ല എന്ന് പറഞ്ഞപ്പോ ഇത്രേം പരിതാപകരം ആയിരിക്കും എന്നാര് കണ്ടു, അല്ലേലും ജീവിക്കാൻ നെട്ടോട്ടം ഓടുന്ന ആ വൃദ്ധന് വണ്ടിവാങ്ങാൻ എവിടുന്നാ പൈസ …
” ബാ ഇറങ്ങ് ”
വലിയ ഒരു തുണികടയുടെ മുന്നിൽ വണ്ടിനിർത്തി അവളോട് ഇറങ്ങാനായി പറഞ്ഞതും പെണ്ണ് ചുറ്റും നോക്കികൊണ്ട് തന്നെ വണ്ടിയിൽ നിന്നിറങ്ങി,
” എന്തിനാ ഇവിടെ നിർത്തിയെ. ഇന്നലെ ഒരുപാട് വാങ്ങിയില്ലേ… ”
മുന്നിലേക്ക് നീങ്ങിയ എന്റെ കൈയിൽ ബലമായി പിടിച്ചു നിർത്തികൊണ്ട് അവൾ ചുറ്റിനും കണ്ണോടിച്ചു
” നിനക്ക് അല്ല പെണ്ണെ.. അച്ഛനും അമ്മക്കും പിന്നെ അഞ്ചുനും ആ… നീ എന്റെ കൈയ്യന്നു വിട്.. ”
ഞാൻ ഒരു ചെറുചിരിയോടെ തന്നെ അവളേം കൂട്ടി അകത്തേക്ക് കേറി അവളാണ് എല്ലാർക്കും ഉള്ളത് എടുത്തത് ഞാൻ അവളോടൊപ്പം തന്നെ എല്ലാം നോക്കി കണ്ടു അങ്ങനെ എല്ലാർക്കും ഈരണ്ടു ജോഡി വീതം വാങ്ങി, പാർക്കിങ്ങിലേക്ക് അവളെ പറഞ്ഞു വിട്ടിട്ട് ഞാൻ ബില്ല് പേ ചെയ്യാനായി പോയി… പേ ചെയ്ത് തിരിച്ചു വന്നപ്പോ കണ്ട കാഴ്ച