അവൾപ്പോയി കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത് ഞാൻ റൂമിൽ എത്തിയപ്പോളേക്കും അവൾ ഡ്രസ്സ് എല്ലാം മാറി മുടി ചീകുകയായിരുന്നു
ഞാൻ അകത്തേക്ക് കേറി ഒരു ഡാർക്ക് ഷെഡ് ഗ്രീൻ ഷർട്ടും ഒരു കാവി കൈലിയും എടുത്തിട്ട് അവളുടെ കൂടെ നിന്ന് കണ്ണാടിക്ക് മുന്നിൽ മുടി ചീകിഒതുക്കി, അവളും ഒരു ഡാർക്ക് ബ്ലൂ ചുരുദാർ ആയിരുന്നു.
ഞാൻ അവളുടെ ചുരുദറിന് മുകളിലൂടെ ആ വയറിൽ ചുട്ടിപിടിച്ചു എന്നോടാടുപ്പിച്ചു, പെണ്ണ് തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കി നിൽപ്പാ
” ഉം…. ഡോർ അടച്ചിട്ടില്ല.. ”
എന്റെ നോട്ടം പന്തിയല്ല എന്ന് മനസിലായ അവൾ ചെറു കുറുമ്പോടെ കതകിലെക്കു കണ്ണുകൾ പെയിച്ചു അത് പറഞ്ഞപ്പോ ആ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു
” ശേ…. എന്നാ ഒരു ഉമ്മ മതി തത്കാലം ”
ഞാൻ എന്റെ കവിളിൽ അവളുടെ ചുണ്ടോടാടുപ്പിച്ചതെ പെണ്ണ് ചിരിച്ചോണ്ട് എന്റെ കവിളിൽ അമർത്തിയോരുമ്മ
” ബാ നമ്മക്ക് അഞ്ചുന്റെ പഠിപ്പിന്റെ കാര്യം എല്ലാരോടും പറയണ്ടേ…. ”
ഉമ്മ കിട്ടിയ സന്തോഷത്തിൽ തിരിഞ്ഞു നടന്ന ഞാൻ പെട്ടെന്നു തിരിഞ്ഞു നിന്ന് അവളോട് ഓർമിപ്പിച്ചപോലെ പറഞ്ഞതും പെണ്ണ് മുടിയൊക്കെ നിവർത്തിയിട്ട് നെറുകിൽ ചാർത്താൻ സിന്ദൂരം എടുത്തപ്പോളെ ഞാൻ അത് വാങ്ങി തൊടുവിച്ചു, അവൾ അത് ആഗ്രഹിച്ചന്നപ്പോലെ എന്റെ കവിളിൽ വീണ്ടും ഒരു മുത്തം തന്നു..
” ഇനി നിന്നാൽ വേറെ പലതും നടക്കും അതുകൊണ്ട് ബാ പോവാം… ”
അവളുടെ തോളിലൂടെ കൈയിട്ട് ചേർന്ന് നടന്നു ഞങ്ങൾ ഉമ്മറത്ത് എത്തി അഞ്ചു വെളിയിൽ തുക്കുവാണ് .
” മോളെ… ഒന്നിങ്ങു വന്നെടാ.. ”
എന്ന് ഞാൻ വിളിച്ചതെ അവള് ചുലൊക്കെ താഴെയിട്ട് കൈ പാവാടയിൽ തൂത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളുടെ നിൽപ്പ് ഒക്കെ കണ്ടിട്ട് പെണ്ണിന് ചിരിയൊക്കെ വരണുണ്ട്
” എന്തേട്ടാ… എന്തിനാ വിളിച്ചേ “