അതിന് അവർക്ക് എല്ലാർക്കും സന്തോഷം ആയെന്ന് എനിക്ക് മനസിലായി പിന്നെ
” ചേച്ചി എവിടെ… അല്ല നിന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് എങ്ങോട്ടേങ്ങും വന്നില്ലേ ”
വീട്ടിലെക്ക് എത്തിനോക്കി കുട്ടത്തിൽ ഒരുത്തി പറഞ്ഞപ്പോ അഞ്ചു എന്നെയൊന്ന് നോക്കി
” അവൾ കല്യാണം കഴിഞു പിന്നെ വന്നില്ല.. ഇനി ഇപ്പോ എന്നാണാവോ… ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും അഞ്ചു ഒറ്റ ചിരി
” നി എന്തിനാ ചിരിക്കണേ… അടിപൊളി ഒരു ചേട്ടനാണെന്നാണ് വീട്ടിൽ എല്ലാരും പറയണ കേട്ടെ രണ്ടുപേരും നല്ല ചേർച്ച ഉണ്ടെന്നും പറഞ്ഞല്ലോ ”
അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പൊങ്ങി, ഞനോ അടിപൊളിയോ എനിച്ചു വയ്യാ.
” അല്ല ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ… ”
പിന്നെ കുറച്ചുമുന്നേ എന്നെ കുറിച്ച് പറഞ്ഞത് നിന്റെ തന്തയാണല്ലോ എന്ന് ചോദിക്കാൻ നാവ് തരിച്ചതാ പിന്നെ വേണ്ടെന്നു വെച്ച്
” അങ്ങനെ ഒന്നും ഇല്ല ഫാഷൻ മേഖലയിൽ ആണ് ജോലി.. ഇടക്ക് നാട്ടിൽ വരും അങ്ങനെ അങ്ങനെ ”
” അപ്പൊ ഗേൾഫ്രണ്ട്സ് ഒന്നും ഇല്ലേ ”
എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട വന്നില്ല
” ഏയ്യ് എനിക്കോ…. നെവർ ഐ സ്റ്റിൽ സിംഗിൾ ”
എന്നും ഒരു ചിരിയോടെ പറഞ്ഞ് തീരലും അഞ്ചുനേ നോക്കിയ ഞാൻ കാണുന്നത് പുറകിലേക്ക് നോക്കി പെട്ടെല്ലോ ഈശ്വര എന്നാ മുഖത്തോടെ നിൽക്കുന്ന അഞ്ജുവിനെയാണ്
അമ്മേ…. ആമി
” ഹാ ചേച്ചി ഇവിടെ ഉണ്ടായിരുന്നോ… ഇവര് പറഞ്ഞ് കല്യാണം കഴിഞ്ഞു ഇങ്ങോട്ടേക്ക് വന്നില്ലെന്ന്.. ”
അഹ് തൃപ്തി ആയി ഇവൾക്ക് കാര്യം തിരക്കിയാൽ പോരെ അത് എന്തിനാ ഞങ്ങളുടെ തലേൽ ഇടുന്നെ , ഞാൻ അഞ്ചുനേ നോക്കി പെട്ടല്ലോ എന്ന് കണ്ണുകൊണ്ട് കാണിച്ചു അവിടേം ഇതേ അവസ്ഥ
” ആര് ഇവര് പറഞ്ഞോ നിങ്ങളോട്…. വേറെ എന്താ പറഞ്ഞെ “