അതിൽ ഒരു ഭീഷണി ഇല്ലേ. ദൈവമേ ഇന്നങ്ങോട്ട് എല്ലാം മിന്നിച്ചു തൊടങ്ങിയെ ഉള്ളു അതിന് മുന്നെ ഷട്ടർ ഇടുവോ…
അവളുടെ വാക്ക് കേട്ട് തിരിച്ചു നടന്ന കുട്ടത്തിൽ രണ്ട് കണ്ണുകൾ എന്നെ ഒന്ന് നോക്കി ഞാൻ ഒരു അളിഞ്ഞ ചിരി കൊടുത്തു അതും ഒന്ന് ചിരിച്ചു
” കണ്ട പെണ്ണുങ്ങളെ നോക്കി നില്കാതെ കേറി പോ മനുഷ്യാ… ”
എന്റെയും അവളുടെയും നോട്ടം കണ്ടപ്പോ പെണ്ണിന് വലിഞ്ഞു കേറി
” ഞാൻ വരുല്ല.. ”
ഞാൻ വെളിയിൽ നിന്നുകൊണ്ട് തന്നെ കുറച്ച് ചിണുങ്ങി
” കേറുന്നതാ നിങ്ങൾക് നല്ലേ ഇല്ലേൽഞാൻ വടി എടുക്കും ”
അടുത്തുള്ള മുല്ലയുടെ ചെടികരികിലേക്ക് ചെന്നു ഒരു കമ്പോടിച്ചു ഇല കളഞ്ഞു എന്റെ നേരെ നിൽക്കുന്ന പെണ്ണിനെ ഞാൻ ഒന്ന് നോക്കി അഞ്ചു അവളുടെ പുറകിൽ നിന്ന് വാ പൊത്തി ചൊരിക്കുന്നുണ്ട് എന്നെ ഈ അവസ്ഥയിൽ അക്കിട്ട് ചിരിക്കുന്നത് കണ്ടില്ലേ കുട്ടിപിശാശ്
ഇനിയിവൾ എല്ലാരുടേം മുന്നിലിട്ട് തല്ലുവോ.. ഈശ്വര എന്റെ ഫോളോവെർസ് കണ്ടാൽ എന്റെ സ്ഥിതി എന്തായിരിക്കും
” നി വടി കള എന്നാ ഞാൻ വരാം… ”
ഞാൻ ഒന്ന് ചുറ്റും നോക്കി ആളുകൾ കുറച്ചുപേർ നോക്കുണ്ട് അതോടെ അകത്തേക്ക് കേറി കിട്ടാനുള്ളത് വാങ്ങിക്കം എന്ന് ഞാനും കരുതി വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണേ
” അത് വേണ്ട നിങ്ങള് കേറ് എന്നിട്ട് ഞാൻ വടി കളയാം.. ”
” ആമി ആളുകൾ എല്ലാം നോക്കുന്നുണ്ട്.. ഞാൻ നിന്റെ ഭർത്താവാണ് അത് നി മറക്കരുത്.. പ്ലീസ് ഞാൻ വരാം അടിക്കരുത്. വടികളയെടി ”
ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു മുന്നോട്ട് നടന്നതെ
” എടി നീ ഇതെന്തോന്നാ കാണിക്കുന്നേ.. ചെറുക്കനെ അകത്തേക്ക് കേറ്റാൻ ”
പുറകിൽ നിന്ന് അമ്മ ചിരിയോടെ അവളുടെ കൈയിൽ നിന്ന് വടി വാങ്ങാൻ നോക്കി പറഞ്ഞു