ഗായത്രി യെക്കാൾ പേടി തോണ്ടി ആണ് ഇടി വെട്ടുമ്പോൾ രേഖ.
എന്നെ കണ്ടതും എന്നെയും കെട്ടിപിടിച്ചു സോഫയിൽ സ്ഥലം പിടിച്ചു.
ഇത് കണ്ടു ഗായത്രി ചിരിക്കുന്നുണ്ടെല്ലും അവള്ക്ക് പേടിയാ ആണെന്ന് എനിക്ക് അറിയാല്ലോ.
ഞാൻ ആ കുഞ്ഞിനേയും പിടിച്ചു കളിച്ചു കൊണ്ട് ഇരുന്നു.
അങ്ങനെ രാത്രി ആയി….
ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോഴേക്കും ഫോൺ അടിക്കാൻ തുടങ്ങി എടുത്തു നോക്കിയപ്പോൾ പട്ട ആയിരുന്നു.
ഞാൻ അവർ കേൾക്കാതെ എഴുന്നേറ്റു പോയി സംസാരിച്ചു.
“എന്താടാ…”
“എന്തൊ എനിക്ക് ഇവിടെ ഒരു പന്തികേട് പോലെ തോന്നുന്നു.
രാത്രി ഒരു ബെൻസ് കാർ ആണ് വന്നേക്കുന്നെ അതിന്റെ ഉള്ളിലേക്ക് സാധനങ്ങൾ നിറക്കുന്നുണ്ട്… ബോക്സിൽ ആക്കി.”
“നീ വീട്ടിലേക് വാടാ…
കാർ നമ്പർ നോട്ട് ചെയ്തേരെ.”
“ഉം.”
ഫോൺ വെച്ച് അവൻ.
കൈ കഴുകി അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കിട്ട് പറഞ്ഞു.
“ഇത്രയും നാൾ നിങ്ങൾ കളിച്ചു പലരുടെയും ജീവൻ എടുത്തു കൊണ്ട്…
ഇനി നിങ്ങൾ അറിയാത്ത ഒരു എതിരാളി ഉണ്ടാകാൻ പോകുവാ.
ഞാൻ നിങ്ങളെ അനോഷിക്കില്ല. നിങ്ങൾ തന്നെ തേടി വരണം ”
എന്ന് പറഞ്ഞു ഞാൻ ഡ്രസ്സ് വേഗം മാറി. ഒരു ലോറി ഡ്രൈവർ ന്റെ കാക്കി എടുത്തു ഇട്ട്.
“ഈ രാത്രി എങ്ങോട്ട് ആടാ.”
ദീപു ചോദിച്ചു.
“പോകുവാ കുറച്ച് പണി ഉണ്ട്.”
അപ്പോഴേക്കും പട്ട ബൈക്കിൽ എത്തി.
ഞാൻ രേഖയെ ഒന്ന് നോക്കി. ഗായത്രി പോകല്ലേ എന്ന് പറയാൻ നോക്കുന്നതിന് മുൻപ് അവളുടെ വാ അടച്ചു കൊണ്ട് നീ കുഞ്ഞിന് പാൽ കൊടുക്കടി എന്ന് പറഞ്ഞു. അവളെകൊണ്ട് മിണ്ടാൻ സമ്മതിച്ചില്ല.
അവന്റെ ബൈക്കിൽ കയറി ഞാൻ പോയി.
(തുടരും )
നിങ്ങളുടെ സപ്പോർട്ട് വേണം. കമന്റ് കൾ എനിക്ക് വേണം.
സമയം കിട്ടുമ്പോൾ ഇതേപോലെ എഴുതി ഇടാൻ നോക്കാം.
കഥ ഇനി കുറച്ച് സ്പീഡിൽ തന്നെ പോകും. ഇല്ലേ ഡീലേ ആകും.
Thank you.