“എനിക്ക് തരാൻ നിന്റെ ഇഷ്ടം ഉള്ള ഗിഫ്റ്റ് എന്ന് വെച്ചാൽ അത് എന്റെ മനസ് അല്ലേടി..”
പറഞ്ഞു തീർന്നതും അവൾ എന്നെ കെട്ടിപിടിച്ചു.
പിന്നെ ഞങ്ങൾ തിരിച്ചു ഇറങ്ങി.
അവള്ക്ക് എന്നൊന്നും ഇല്ലാത്ത ഒരു സന്തോഷം അവളുടെ മുഖത്ത് ഉണ്ടായി എന്ന് എനിക്ക് തോന്നി.
ബൈക്കിൽ ഞങ്ങൾ പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു അവൾ ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു.
ഞാൻ ബൈക്കിന്റെ മിറാറിൽ കൂടി നോകുമ്പോൾ അവൾ താൻ തൊട്ട സിന്ദൂരത്തിൽ കൈ വെച്ച് ഒക്കെ നോക്കുന്നുണ്ടായിരുന്നു.
പക്ഷെ എന്റെ മനസിൽ ഞാൻ പറഞ്ഞു.
ആ സിന്ദൂര രേഖക് അധികം ആയുസ് ഉണ്ടോ എന്ന് അറിയില്ലടോ എനിക്ക് പക്ഷേ ഒരു വിശ്യസാം എനിക്ക് ഉണ്ട് ആരുടെ മുന്നിൽ ആണോ നിന്റെ നെറ്റിയിൽ സിന്ദൂരം അണിഞ്ഞേ ആ ദേവിക് അതിന്റെ ആയുസ് കൂട്ടി തരും ആയിരിക്കും.
“എടി രേഖേ ഇനി എങ്ങോട്ടാ പോകേണ്ടേ..”
“എങ്ങോട്ടും പോകണ്ടാ വീട്ടിലേക് വിട്ടോ എനിക്ക് സ്റ്റഡി ലീവ് ആണ് വീട്ടിൽ പോയി ഇരുന്നു പഠിക്കാൻ ആണ് ഈ ബാഗും കൊണ്ട് വന്നേ അല്ലാതെ.
നിന്റെ ഒപ്പം കളിക്കാൻ അല്ലാ…”
“ഹണിമൂൺ ഒക്കെ വേണ്ടേ മോളുസേ..”
“വേണ്ടാ മോനെ…
അതൊക്കെ പിന്നെ മതി എന്റെ അജു ഏട്ടാ…”
“ചെടാ വെറുതെ കൊതിച്ചു…”
“എക്സാം ഒക്കെ കഴിഞ്ഞോട്ടെ ഏട്ടന്റെ എല്ലാ കൊതിയും ഞാൻ തീർത്തു തരാം.
ദീപു എന്റെ അടുത്ത് പറഞ്ഞു ഏട്ടൻ ഒരു കൊതിയൻ ആണെന്ന്.”
അങ്ങനെ ബൈക്കിൽ ഞങ്ങൾ വീട്ടിൽ എത്തി.
രേഖ ഓടി ചെന്ന് ഗായത്രിയുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ എടുത്തു.പറഞ്ഞു.
“എന്നാടാ ചെക്കാ.. അമ്മ ഇപ്പൊ ഒന്നും തരുന്നില്ലേ.. ക്ഷിനിച്ചു പോകുവല്ലോ.”
എന്ന് പറഞ്ഞു കുഞ്ഞിനേയും ഗായത്രിയും അകത്തേക്കു കയറി പോയി.
ദീപ്തി എന്റെ അടുത്തേക് വന്നിട്ട്.
“നിന്നോട് എന്താ ഞാൻ പറഞ്ഞേ അവളെ കൊണ്ട് ഒന്ന് കറങ്ങണം എന്നല്ലേ.”
“എക്സാം അല്ലെ കൺസ്ട്രക്ഷൻ പോകും അവളുടെ.
എന്തായാലും ഇന്നലെ തന്നില്ലെങ്കിൽ ഞാൻ ഇപ്പൊ വേറെ എവിടെ എങ്കിലും പോയി തിന്നേനെ.”