ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

പെട്ടന്ന് സുമേഷ് ഫോൺ തട്ടി പറിച്ചു വാങ്ങി എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ട് ഒരു ചമ്മിയ ചിരിയും ചിരിച്ചിട്ട് പറഞ്ഞു

അഡൽറ്റ്”

അന്ന വീണ്ടും ഫോട്ടോസ് ഓരോന്നായി നോക്കി. ഒന്നിൽ പോലും അർജ്ജുൻ ഇല്ല. ഒന്ന് രണ്ടു സെൽഫിയിൽ മാത്രം രാഹുൽ ഉണ്ട്. പക്ഷേ അവൾ സുമേഷിനോട് ഒന്നും ചോദിച്ചില്ല.

സുമേഷുമായി സംസാരിക്കുന്നതിനിടയിൽ  ഫോണിൽ അവൻ്റെ FB അക്കൗണ്ടിൽ കയറി, എന്നിട്ട് അവൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും അർജ്ജുവിൻ്റെ പ്രൊഫൈൽ തുറന്നു. നേരത്തെ നോക്കിയപ്പോൾ കണ്ടത് പോലെ തന്നെ പ്രൊഫൈൽ ഫോട്ടോ പോയിട്ട് ഒരു ഫോട്ടോ പോലും ഇല്ല. അകെ ഉള്ളത് കുറച്ചു മോട്ടിവേഷണൽ ക്വോറ്റ്സിൻ്റെ  ഇമേജസ് മാത്രം. പ്രൊഫൈൽ ഇൻഫോ പ്രകാരം സ്കൂളിംഗ് ഡൽഹിയിലും എഞ്ചിനീയറിംഗ് ചെന്നൈയിലെ   ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലും  ആണ് പഠിച്ചിരിക്കുന്നത്. താൻ ലയോളയിൽ നിന്ന് പഠിച്ചിറങ്ങിയതിനു രണ്ടു കൊല്ലം മുൻപാണ് എഞ്ചിനീയറിംഗ് പാസ്സായിരിക്കുന്നത്. തൻ്റെ ചെന്നൈയിൽ  കോളേജ് മേറ്റ്സ് വഴി അത് അന്വേഷിക്കണം. ഫ്രണ്ട് ലിസ്റ്റിൽ പതിനഞ്ചോളം കോമൺ ഫ്രണ്ട്സിനെ മാത്രമാണ് കാണിന്നുള്ളു. അതും ക്ലാസ്സിലുള്ളവർ മാത്രം. അതായത്  ഫ്രണ്ട് ലിസ്റ്റും പ്രൈവറ്റ് ആണ്.  അവൾ കോളേജ് സ്കൂൾ പേര് പഠിച്ചിട്ടു വേഗം രാഹുലിൻ്റെ  FB പ്രൊഫൈലിൽ  കയറി നോക്കി. പ്രൊഫൈൽ ഫോട്ടോക്ക് പകരം ഒരു സൂപ്പർമാൻ ലോഗോ. അർജ്ജുവിൻ്റെ പോലെ തന്നെ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.  പഠിച്ച കോളേജും സ്‌കൂളും സെയിം  സെയിം. ആകെ വ്യത്യാസം കോമൺ ഫ്രണ്ട്സസിൻ്റെ എണ്ണം ഏതാണ്ട് ഇരട്ടിയോളം ഉണ്ട്. പിന്നെ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും മൊബൈൽ നമ്പർ തപ്പിയെടുത്തു സുമേഷിൻ്റെ ഫോണിൽ നിന്ന് whatsapp ചെയ്‌തു.  എന്നിട്ട് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്‌തു.

സുമേഷും അന്നയും കുറെ നേരം കൂടി സംസാരിച്ചിരുന്നു ശേഷം ഹോസ്റ്റകളിലേക്ക്   പോയി.

സുമേഷുമായി വീണ്ടും ഫ്രണ്ട് ആയതിൽ അവൾക്ക് നല്ല സന്തോഷം തോന്നി. അവൾ ഒരു കാര്യം തീരുമാനിച്ചു ക്ലാസ്സിൽ ഉള്ള എല്ലാവരുമായി നല്ല സൗഹൃദം സ്ഥാപിക്കണം. MLA യുടെ മോൾ അല്ലെങ്കിൽ കോടീശ്വരി എന്ന കുപ്പായം ഉപേക്ഷിക്കണം.

ഹോസ്റ്റലിൽ എത്തിയ ഉടനെ തന്നെ അന്ന  അറിഞ്ഞ കാര്യങ്ങൾ തൻ്റെ സീക്രെട്ട് ഡയറിയിൽ കുറിച്ചു. എന്നിട്ട് അമൃതയുടെ ഫോൺ കടം വാങ്ങി ചെന്നൈയിൽ കൂടെ പഠിച്ച അവളുടെ ബെസ്റ്റീ ലക്ഷ്മിയെ  വിളിച്ചു വിശേഷം ഒക്കെ പറഞ്ഞു. അതിനു ശേഷം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡീറ്റെയിൽസ് കൈമാറി   പാസ്സായ വർഷവും.

Leave a Reply

Your email address will not be published. Required fields are marked *