ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

അവൾ നന്ദി പറഞ്ഞിട്ടു ഫോൺ വെച്ച്.

ഇനി കോളേജ് വല്ലതും തെറ്റി പോയതാണോ?  അങ്ങനെ ആണെങ്കിൽ തന്നെ രണ്ടു പേരുടെയും FB പേജിൽ ഒരുപോലെ തെറ്റ് പറ്റില്ലല്ലോ അല്ലെങ്കിൽ രണ്ടും  കൂടി എവിടെന്നെങ്കിലും വ്യാജ ഡിഗ്രി ഒപ്പിച്ചതാകാം. പരീക്ഷക്ക് ഇത്ര മാർക്ക് കിട്ടുന്ന അർജ്ജുവിന് എന്തിനാണ് വ്യാജ ഡിഗ്രി?. രണ്ടു പേരുടെയും MAT സ്കോർ എങ്ങനെയെങ്കിലും അറിയണം എന്നവൾ ഉറപ്പിച്ചു. കോളേജിൽ കൊടുത്തിട്ടുള്ള അഡ്മിഷൻ ഫോം കിട്ടിയാൽ അഡ്രസ്സും കിട്ടും.

 

ക്ലാസ്സുകൾ വീണ്ടും ഉഷാറായി ഞാൻ പതിവ് പോലെ ക്‌ളാസ്സുകളിൽ ഇരുന്നുറങ്ങും. അന്നയിൽ കുറെ കൂടി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. എപ്പോഴും മുഖത്തൊരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്നു. എല്ലാവരോടും നല്ല രീതിയിൽ ആണ് പെരുമാറ്റം.   പഴയതു പോലെ അമൃതയുടെയും അനുപമയുടെ അടുത്ത്  മാത്രമല്ല പലരുമായി അവൾ നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തു. ആണുങ്ങളുടെ ബോയ്‌ക്കോട്ടിങ് ഒക്കെ പതുക്കെ അലിഞ്ഞില്ലാതായി. അല്ലെങ്കിലും എനിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ വേറെ ആർക്കാണ് പ്രശനം. അന്ന ഇപ്പോൾ കീർത്തനയുടെയും ജെന്നിയുടെ കൂടെയും ആണ് കൂട്ട്.

അവൾ സംസാരിക്കാത്ത രണ്ടു പേർ ഉണ്ടെങ്കിൽ ഞാനും രാഹുലും മാത്രമാണ്. അതിൽ വലിയ അത്ഭുതം ഒന്നുമില്ല.  ക്ലാസ്സിലെ പെണ്ണുങ്ങളിൽ കുറെ പേർ എൻ്റെ അടുത്തൊന്നും തന്നെ സംസാരിച്ചിട്ടില്ല. പിന്നെ സംസാരിക്കുന്നതിൽ തന്നെ കുറെ പേർ അക്കാഡമിക് സംബന്ധമായ സംശയങ്ങൾ ഒക്കെ ആണ് ചോദിക്കാറു അതും വല്ല ഗ്രൂപ്പ് ആക്ടിവിറ്റിക്കിടയിൽ. അത്യാവശ്യം നന്നായി സംസാരിക്കുന്നത് ജെന്നിയും സൂര്യയയും പ്രീതിയും ആണ്. ഞാനിതൊന്നും  ഒരു വിഷയം ആക്കിയിട്ടില്ല. കാരണം ബോയ്സിന് ഒക്കെ എന്നെ വലിയ കാര്യമാണ്. സുമേഷ് വക ഒരു വല്യേട്ടൻ പട്ടവും തന്നിട്ടുണ്ട്.   രാഹുലിന് എന്ധോ അന്നയുടെ മാറ്റത്തിൽ ഇപ്പോളും വിശ്വാസം ആയിട്ടില്ല. പിന്നെ ജെന്നിയുടെ സമ്മർദ്ദം കാരണം അവൻ ഇടക്ക് ചിരിച്ചു കാണിക്കും.

ക്ലാസ്സിൽ പല സബ്ജെക്റ്റുകളിലും ഗ്രൂപ്പ് പ്രെസെൻ്റെഷൻ ഉണ്ട്. അഞ്ചു മുതൽ പത്തു പേരുടെ വരെ ഗ്രൂപ്പുകൾ ആണ് ഫോം ചെയ്യാറ് ഇത്തരം ഗ്രൂപ്പ് പ്രെസെൻ്റെഷനുകളുടെ മാർക്ക് ഇൻ്റെർണൽ മാർക്കിൽ കൂട്ടും. അക്ഷരമാല ക്രമത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ ഞാനും അന്നയും ഒരേ ഗ്രൂപ്പിൽ വരും. അവളുടെ കൂട്ടുകാരി അനുപമയും പെടും എൻ്റെ ഗ്രൂപ്പിൽ. ആദ്യമൊന്നും അനുപമയും ഗ്രൂപ്പ് ആക്ടിവിറ്റിക്കിടെ എന്നോട് മിണ്ടാറില്ല. പക്ഷേ വിഷയങ്ങളിൽ ഉള്ള ആഴത്തിലുള്ള അറിവ് കാരണം  ഗ്രൂപ്പിലെ എല്ലാവരും അത്തരം പ്രെസെൻ്റെഷനുകളിൽ എൻ്റെ സഹായം തേടുമായിരുന്നു. രണ്ട് മൂന്ന്  ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾ കഴിഞ്ഞപ്പോൾ അനുപമയും വിഷയ സംബന്ധമായ സംശയങ്ങൾ ചോദിച്ചു തുടങ്ങി. വേറെ ഒരു പ്രശനം ഗ്രൂപ്പ്   പ്രെസെൻ്റെഷനുകൾക്ക് ഉള്ള പവർ പോയിൻ്റെ സ്ലൈഡുകൾ ആണ്. അത് എല്ലാവരും കൂടി ഒരുമിച്ചിരുന്നുണ്ടാക്കി ഏതു ഭാഗങ്ങൾ ആരൊക്കെ കവർ ചെയ്യണം എന്ന് തീരുമാനിക്കണം. അത് കൊണ്ട് ഗ്രൂപ്പ് മെമ്പർമാർ തമ്മിൽ ഇൻ്റെറാക്ഷൻ അത്യാവിശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *