“ഡി അന്നേ എന്താ ഡി ഉറക്കത്തിൽ കിടന്നു ചിരിക്കൂന്നേ. വല്ല സ്വപ്നവും ആണെങ്കിൽ ഞങ്ങളോട് കൂടി പറ“
സ്വപ്നത്തിനു ഭംഗം വരുത്തിയതിന് ഞാൻ അമൃതയോട് ചൂടായി. എന്നിട്ട് വീണ്ടും കട്ടിലിൽ കിടന്നു അന്ന് അവൻ ചെയ്‌ത് കാര്യങ്ങൾ ആലോചിച്ചു. ഞാൻ കണ്ണ് തുറന്നപ്പോൾ എൻ്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്ന അർജ്ജു. അപ്പോഴാണ് അന്നത്തെ സംഭവത്തിൻ്റെ സി.സി.ടി.വി വീഡിയോ അപ്പച്ചിയുടെ കൈയിൽ ഉണ്ടെന്ന് മീര മാം പറഞ്ഞ കാര്യം ഓർമ്മ വന്നത്. അത് എങ്ങനെയെങ്ങിലും അപ്പച്ചിയുടെ കൈയിൽ നിന്ന് അടിച്ചു മാറ്റി കാണണം. അവൾ തീരുമാനിച്ചുറപ്പിച്ചു.
ആ വീകെൻഡ് തന്നെ അന്ന അപ്പച്ചിയുടെ അടുത്തക്കു പോയി. ശനിയാഴ്ച്ച അപ്പച്ചി ഓഫീസിൽ പോയതും അവൾ അപ്പച്ചിയുടെ ബെഡ് റൂമിൽ കയറി പെൻഡ്രൈവ് തപ്പാൻ തുടങ്ങി. അപ്പച്ചി വെക്കാൻ സാധ്യതയുള്ള ഒരു സ്ഥലം അൽമാരിയിലെ ലോക്കറാണ്. പക്ഷേ അതിൻ്റെ നം. ലോക്ക് അവൾക്ക് അറിയില്ല. പിന്നെ ചാൻസുള്ള സ്ഥലം മേശ വലിപ്പിൻ്റെ ഡ്രോയറി ഉള്ളിൽ ആണ്. എല്ലാ ഡ്രോയറുകൾക്കും ലോക്ക് ഉണ്ട്. ഒഫീഷ്യൽ ഫയൽസ് ഒക്കെ സൂക്ഷിക്കുന്നിടം അവിടെ ആണെങ്കിൽ നോ രക്ഷ വേറെ വഴി ഇല്ലാത്തത് കൊണ്ട് റൂമിലെ ബാക്കി ഇടങ്ങളിൽ അവൾ തിരയാൻ തുടങ്ങി. അപ്പച്ചിക്ക് സംശയം തോന്നാതിരിക്കാൻ എടുക്കുന്ന ഓരോ സാധനങ്ങളും സ്ഥാനം മാറി പോകാതിരിക്കാൻ അവൾ പ്രത്യകം ശ്രദ്ധിച്ച വളരെ സാവധാനം ആണ് തിരച്ചിൽ. കുറെ നോക്കി കഴിഞ്ഞിട്ടും പെൻഡ്രൈവ് കണ്ടെത്താനായില്ല. അപ്പച്ചിയാണെങ്കിൽ എപ്പോൾ വേണെമെങ്കിലും ഓഫീസിൽ നിന്ന് വരാം ലോക്കർ എങ്ങനെ തുറക്കുമെന്നായി അന്നയുടെ ചിന്ത.
എന്നാലും ലോക്കറിലും കൂടി നോക്കാതെ എങ്ങനെയാണ്. അന്നക്ക് ഒരു ഐഡിയ തോന്നി അവൾ ഫോൺ എടുത്തു അപ്പച്ചിയെ വിളിച്ചു
“ഹലോ അപ്പച്ചി,
അപ്പച്ചി എപ്പോൾ തിരിച്ചെത്തും?”
ധനകാര്യാ മന്ത്രിക്ക് ഒരു സമ്മേളനം ഉണ്ട് അത് കൊണ്ട് എങ്ങനെ പോയാലും ആറു മണി കഴിയും.
മോൾ എന്താ വിളിച്ചത്?”
“അത് അപ്പച്ചി ജോണിച്ചായൻ കഫേയിൽ വരുമോ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് ഡ്രെസ്സിനു മാച്ചിങ് ആയി ഒരു കമ്മൽ വേണമായിരുന്നു. അപ്പച്ചിയുടെ ആ എമറാൾഡ് പതിച്ച ആ കമ്മൽ ഇവിടെ ഉണ്ടെങ്കിൽ ഞാൻ എടുത്തോട്ടെ”