അവൾ ലാപ്ടോപ്പും എടുത്ത് ഒരു കഫെയിൽ പോയിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ പോകുന്നു എന്ന് അപ്പച്ചിയെ വിളിച്ചു പറഞ്ഞിട്ട് ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിൽ പോയി. അവിടെ ചെന്നതും വീഡിയോ അവളുടെ ഗൂഗിൾ ഡ്രൈവിലേക്കും ഫോണിലേക്കുമായി മാറ്റി. ഒരു എക്സ്ട്രാ പ്രൊട്ടക്ഷന് വേണ്ടി ഫോണിൽ ഫയൽ ലോക്ക് ഇട്ട്. എന്നിട്ട് ലാപ്ടോപ്പിലെ കോപ്പി ഡിലീറ്റ് ചെയ്‌തു കളഞ്ഞു.
അന്നയിപ്പോൾ കീർത്തനയുടെ അടുത്തേക്ക് മാറിയിരിക്കാൻ തുടങ്ങി.
അന്നെ ഈ അർജ്ജു ആളെങ്ങനെ? നിങ്ങൾ തമ്മിലുണ്ടായ പ്രശനം ചെറിയമ്മ പറഞ്ഞായിരുന്നു. പിന്നെ ചെറിയമ്മക്കും അവനെ പേടി ആണെന്ന് തോന്നുന്നു.
പെട്ടന്നുള്ള ചോദ്യത്തിൽ ഞാൻ ഒന്ന് പതറി പോയി എങ്കിലും അവൻ കുഴപ്പമില്ല എന്ന് തോന്നുന്നു എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. അവൾ കൂടുതലൊന്നും ചോദിച്ചില്ല.
ദീപു ആരും അറിയാതെ കീർത്തനയെ നോക്കുന്നുണ്ടായിരുന്നു. അവന് അവളെ ഭയങ്കര താല്പര്യം ആണ്. പക്ഷേ തുറന്നു പറയാൻ മടി അതിനു രണ്ടു കാര്യങ്ങൾ ഉണ്ട്. ആദ്യത്തേത് അന്ന കാരണം പെണ്ണുപിടിയൻ എന്ന് വീണ പേര്. രണ്ടാമത്തേത് അവളുടെ പിന്നാലെ നടന്നവർ ഒക്കെ നിരാശയോടെ പിന്മാറേണ്ടി വന്നു. അതായത് പെട്ടന്ന് വളക്കാൻ പോയാൽ നടക്കില്ല. അത് കൊണ്ട് വളരെ പതുക്കെയാണ് അവൻ കാര്യങ്ങൾ നീക്കിയത്. ഗ്രൂപ്പ് പ്രസൻ്റെഷനുകളിൽ ഒരു എക്സ്ട്രാ കേറിങ് ഹെല്പിങ് അങ്ങനെയൊക്കെ ആർക്കും സംശയം തോന്നാത്ത രീതിയിൽ. അടുത്തിടപെഴുക് ഫ്രണ്ട്സ ആകുക. ഒരു മാരത്തോൺ ഓട്ടക്കാരൻ്റെ ക്ഷമയാണ് വേണ്ടത് എന്നവനറിയാമായിരുന്നു. അവൻ്റെ ചങ്ക് രമേഷിനോട് പോലും അവൻ ഇത് പറഞ്ഞിട്ടില്ല.
പക്ഷേ ഈയിടയായി കീർത്തന അർജ്ജുവിനെ നോക്കുന്നുണ്ടോ എന്ന് ഒരു സംശയം. ഒന്ന് രണ്ട് പ്രാവിശ്യം അവൾ പാളി നോക്കുന്നത് അവൻ കണ്ടു. അർജ്ജുവിൻ്റെ ഗ്ലമറിൻ്റെ അടുത്ത് അവൻ ഒന്നുമല്ല. പക്ഷേ എന്നെക്കാൾ മോശ പേരുണ്ട് അർജ്ജുവിന്. പോരാത്തതിന് മീര മാമിൻ്റെ മരുമകൾ ആണ് കീർത്തന. പിന്നെ പെണ്ണുപിടിയൻ എന്ന പേര് വീണെങ്കിലും താൻ പെണ്ണുപിടിയൻ അല്ലെന്ന് എല്ലാവർക്കും അറിയാം. അന്ന വരെ എൻ്റെ അടുത്തു സംസാരിക്കുന്നുണ്ടല്ലോ. ഇങ്ങനെ ഓരോന്നൊക്ക ആലോചിച്ചു ദീപു സ്വയം സമാധാനപ്പെട്ടു.