അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ സെമെസ്റ്ററിലും മാനേജ്മെൻ്റെ വക നടത്താറുള്ള പേഴ്‌സണാലിറ്റി ഡെവലൊപ്മെൻ്റെ ട്രെയിനിങ് ആണ്. മെറ്റമോർഫസിസ് എന്ന ഒരു ഗ്രൂപ്പാണ് ട്രെയിനിങ് നടത്തുന്നത്. പല തരത്തിലുള്ള ഗെയിംസ് പബ്ലിക് സ്‌പിക്കിങ്ങ അങ്ങനെ പല പല ആക്ടിവിറ്റീസ്. മീര മാം ക്ലാസ്സിൽ വന്നു ട്രൈനേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്‌ത് മൂന്നു ദിവസത്തെ കാര്യ പരിപാടികൾ വിവരിക്കുകയാണ്.
പക്ഷേ സംഭവം പണിയായി അതിലെ ഹെഡ് ട്രൈനെർ സാറാ തോമസ് ഐഐഎം മിൽ എൻ്റെ സീനിയർ ആയിരുന്നു. എന്നെ പേർസണൽ ആയിട്ട് അറിയുകയൊന്നുമില്ല. പക്ഷേ ഐഐഎം ജൂനിയർ എന്ന നിലയിൽ എന്നെ തിരിച്ചറിയാൻ സാധിച്ചേക്കും. മാത്രമല്ല മീര മാം അവരുടെ അടുത്തു എന്തായാലും എന്നെ പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും.
പെട്ടന്നു തന്നെ ആക്ട ചെയ്യണം. അവരുടെ വായിൽ നിന്ന് എന്തെങ്കിലും വന്നാൽ പഠിത്തം തന്നെ അവസാനിപ്പിക്കേണ്ടി വരും. മീര മാം പരിചയപ്പെടുത്തലും കഴിഞ്ഞു പോയി. സാറാ ഒരു വട്ടം കൂടി സ്വയം പരിചയപ്പെടുത്തി എന്നിട്ട് അവരുടെ ടീം അംഗങ്ങളെയും. മൂന്നു പേരും പെണ്ണുങ്ങൾ ആണ്. ട്രെയിനിങ് അവർക്ക് ഒരു പാഷൻ ആണ് പോലും. അത് കൊണ്ടാണ് ഫ്രണ്ട്സ കൂടി മെറ്റമോർഫസിസ് തുടങ്ങിയത് എന്നൊക്കെ പറയുന്നുണ്ട്, ഞാൻ ആണെങ്കിൽ മുഖം കുനിച്ചിരിക്കുകയാണ്. ഏതു നിമിഷവും കാര്യങ്ങൾ കൈ വിട്ടുപോകും. അവർ ഓരോരുത്തരെയായി പരിചയപ്പെടാൻ വിളിച്ചു,
താഴോട്ട് ചെന്ന് സ്വയം പരിചയപ്പെട്ടിട്ട് എന്തെങ്കിലും അഭിനയിച്ചു കാണിക്കണം. അഞ്ചാമതായി ഞാൻ ചെല്ലേണ്ടി വരും. അനുപമയുടെ പേര് കഴിഞ്ഞാണ് എൻ്റെ. അർജ്ജുൻ ദേവ് എന്ന് വിളിച്ചതും ട്രൈനേഴ്‌സ് പരസ്പരം നോക്കുന്നത് കണ്ടു. മുഖ ഭാവത്തിൽ നിന്ന് തന്നെ മീര മാം എന്നെക്കുറിച്ച അവർക്ക് വാണിംഗ് കൊടുത്തിട്ടുണ്ട് എന്ന് വ്യക്തം.
ഞാൻ പെട്ടന്ന് എഴുന്നേറ്റ് മിണ്ടരുത് എന്നർത്ഥത്തിൽ ഞാൻ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട് അതിവേഗം മുന്നിലേക്ക് ഇറങ്ങി ചെന്നു. എൻ്റെ പെട്ടന്നുള്ള മാറ്റം കണ്ട് എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ്, അവസാനമായി ഞാൻ ഇത് പോലെ ഇറങ്ങി ചെന്നത് അന്നയുടെ അടുത്തേക്കാണ്. എല്ലാവർക്കും അത് ഓർമ്മ വന്നു കാണണം.