ആ ട്രൈനെർ ചേച്ചിക്ക് അർജ്ജുവിനെ എങ്ങനെയോ അറിയാം. അർജ്ജു എഴുന്നേറ്റപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന് അത് വ്യക്തമാണ്. പിന്നെ മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു കൊണ്ടാണ് അർജ്ജുൻ വേഗത്തിൽ ചെന്നത്. പക്ഷേ അവർക്ക് രാഹുലിനെ അറിയില്ല രാഹുലിന് തിരിച്ചും. അതെങ്ങനെ അവർ ഒരേ സ്കൂളിലും കോളേജിലും ആണെല്ലോ പഠിച്ചിരിക്കുന്നത്? പറ്റുമെങ്കിൽ പോകുന്നതിന് മുൻപ് അവരോടു ചോദിച്ചു മനസ്സിലാക്കണം ഹോസ്റ്റലിൽ ചെന്നിട്ട് സംശയങ്ങൾ എല്ലാം ഡയറിയിൽ എഴുതി വെക്കണം.
ബ്രേക്ക് ആയപ്പോൾ അർജ്ജുൻ ക്ലാസ്സിലേക്ക് തിരിച്ചു വന്നു. കുറെ പേർ എന്താണ് സംഭവം എന്നറിയാൻ അവൻ്റെ ചുറ്റും കൂടി. പിന്നെ എല്ലാവരും കൂടി ചിരിക്കുന്നത് കണ്ടത്.
ഞാൻ ക്ലാസ്സിലേക്ക് വന്നതും കൂട്ടുകാർ എൻ്റെ ചുറ്റും കൂടി. അർജ്ജു എന്തെങ്കിലും പ്രശ്‍നം നീ എങ്ങോട്ടാ പെട്ടന്ന് ഇറങ്ങി പോയത്.? രാഹുലാണ് എന്നോട് ചോദിച്ചത്. ഞാൻ എമർജൻസി നം എന്ന് വിരലുകൾ പൊക്കി ആംഗ്യം കാണിച്ചു. അതിനായിരുന്നോ ഇത്ര ബിൽഡ്അപ്പ് എന്ന് സുമേഷ് പറഞ്ഞതും ചുറ്റും കൂടി നിന്ന എല്ലാവരും പൊട്ടി ചിരിച്ചു. മാത്യവിനും ദീപുവിനും അത് വിശ്വാസമായിട്ടില്ല. രാഹുൽ കഷ്ടപ്പെട്ടു ചിരിക്കുന്നുണ്ട്.
ബ്രേക്ക് ടൈം കഴിഞ്ഞപ്പോൾ മെറ്റമോർഫിസ് കാർ ട്രെയിനിങ് പുനരാരംഭിച്ചു ഒന്നും സംഭവിക്കാത്ത പോലെ ആണ് സാറയും ടീമും പെരുമാറുന്നത്. വളരെ ആക്റ്റീവ് ആണ് അവർ. അതിൻ്റെ ഗുണം ക്ലാസ്സിലും പ്രതിഫലിച്ചു. ഒതുങ്ങി കൂടി ഇരുന്ന് പഠിപ്പിക്കൽ അടക്കം എല്ലാവരും വളരെ ആക്റ്റീവ്. സാറയുടെ ടീമിൻ്റെ വക പല പരിപാടികൾ ഉണ്ട് ഗ്രൂപ്പായും ഒറ്റക്കും, നാടകം മുതൽ പബ്ലിക് സ്‌പീക്കിങ് വരെ. പല തരം കളികൾ കലാ പരിപാടികൾ അങ്ങനെ പലതും. പലർക്കും അത് ഒരു പുതിയ അനുഭവം ആയിരുന്നു. എല്ലാവരുടെയും പോലെ ഞാനും എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു. സാറയും ടീമും എൻ്റെ അടുത്ത് വിഭിന്നമായി പെരുമാറിയ തും ഇല്ല. സാറയും ടീമും എല്ലാവരുടെയും അടുത്തു ഭയങ്കര കമ്പനിയായി. അവരിൽ നിറഞ്ഞിരിക്കുന്ന ആ പോസിറ്റിവിറ്റിയാണ് അതിന് കാരണം.
രണ്ടാമത്തെ ദിവസം പെയർ ആയി ചെയ്യേണ്ട ഒരു ആക്ടിവിറ്റി ഉണ്ടായിരുന്നു. റാൻഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് പേരുടെ ഒരു ടീം അങ്ങനെ മൊത്തം ക്ലാസ്സിൽ 28 ടീം. ഓരോ ടീമും ഒരു സാങ്കൽപ്പിക ഉൽപന്നം ഒരു മിനിറ്റു കൊണ്ട് അവതരിപ്പിക്കണം. ഞാനും പുതിയ കുട്ടി കീർത്തനയുമാണ് പെയർ ആയി വന്നത്. അവളാണെങ്കിൽ എൻ്റെ അടുത്ത് സംസാരിക്കാറെ ഇല്ല പോരാത്തതിന് മീര മാമിൻ്റെ നീസും (മരുമകൾ). എങ്കിലും അന്നവൾ ആദ്യമായി സംസാരിക്കുന്നതിൻ്റെ ബുദ്ധിമൊട്ടൊന്നും കാണിച്ചില്ലന്ന് മാത്രമല്ല ഞങ്ങൾ രണ്ട് പേരും നല്ല പോലെ സിങ്ക് ആയി പ്രവർത്തിച്ച വിജയകരമായി പ്രോഡക്റ്റ് അവതരിപ്പിച്ചു. എല്ലാവരും ഞങ്ങളുടെ അവതരണത്തെ പ്രശംസിക്കുകയും ചെയ്‌തു.