ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

ദീപവിൻ്റെ നെഞ്ചിൽ അത് ഒരു തീ ആയി മാറി, എങ്കിലും അത്  അവൻ ഉള്ളിൽ   ഒതുക്കി, അവന് അർജ്ജുവിൻ്റെ അടുത്ത് അസൂയയും ദേഷ്യവും തോന്നി.

അതെ സമയം അന്നക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും കീർത്തനയുടെ സ്ഥാനത്തു താനായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

അവസാന ദിവസം മുഴുവൻ ഒറ്റ പരിപാടി മാത്രം, 360 ഡിഗ്രീ ഇവാലുവേഷൻ. ഓരോരുത്തരെയായി സ്റ്റേജിൽ വിളിച്ചിരുത്തി അയാളുടെ/ അവളുടെ നല്ല ഗുണങ്ങളും പോരായ്മകളും അവ മറികടക്കാനുള്ള നിർദേശങ്ങളും ഒരു ചെറിയ ചിറ്റിൽ   എഴുതി ഇരിക്കുന്നവർക്കിടയിൽ മ്യൂസിക്ക് നിർത്തുന്നത് വരെ പാസ്സ് ചെയ്തുകൊണ്ടിരിക്കും. മ്യൂസിക്ക് നിർത്തുമ്പോൾ അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേർ അവരുടെ കയ്യിൽ അപ്പോൾ ഉള്ള ചിറ്റ് വായിക്കും. ഓരോരുത്തരെ പറ്റി മറ്റുള്ളവർ എങ്ങനെ വിലയിരുത്തുന്നു എന്നറിയാ നുള്ള ഒരു അവസരം.

എല്ലാവർക്കും വയറു നിറയെ സഹപാഠികളുടെ വക കിട്ടുന്നുണ്ട്. പേരു വെളിപ്പെടില്ലാത്തത് കൊണ്ട് എനിക്കെതിരെ കുറെ വിമർശനം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഏതാണ്ട് അത് പോലെ തന്നെ സംഭവിച്ചു. പലരും ഞാൻ കുറെ കൂടി ഫ്രണ്ട്‌ലി ആകണം മസ്സിൽ പിടിത്തം വിടണം എന്നൊക്കെ എഴുതിയിട്ടുണ്ട്. ആണുങ്ങൾ മാത്രം ഞാൻ അടി പൊളിയാണെന്ന് രീതിയിൽ എഴുതിയിട്ടുണ്ട്. ചിലർ തമാശ രൂപത്തിൽ എനിക്കെങ്ങനെ ഇത്ര മാർക്ക് കിട്ടുന്നു എന്ന് ചോദിക്കാൻ ആണ് അവസരം ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പഠിപ്പിക്കൾ അവനാണ് ചാൻസ്. പക്ഷേ എല്ലാത്തിൽ നിന്ന് വ്യത്യസ്തമായി ഒരു  കുറിപ്പ് വന്നു അതിൽ എന്നെ കുറിച്ച് എഴുതിയത് ടോണി വായിച്ചു “Arjun is a gem of a person, no words can describe him” ക്ലാസ്സിലെ ആണുങ്ങൾ എല്ലാവരും കളിയാക്കി ശബ്‌ദം ഉണ്ടാക്കി .

“It seems arjun has a secret admirer ആർജ്ജുനന് ഒരു രഹസ്യ ആരാധകൻ ഉണ്ടെന്നു തോന്നുന്നു.” സാറ അത് പറഞ്ഞതും ക്ലാസ്സിൽ കുറെ പേർ കൈയ്യടിച്ചു.

അത് അന്നയായിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആഗ്രഹിച്ചു.

അത് ആരായിരിക്കും എന്ന് അന്നയും ആലോചിച്ചു. അവൾക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു ഒരു നോവനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *