അത് കീർത്തനയാണ് എന്ന് വേദനയോടെ ദീപു ഉറപ്പിച്ചു.
ആരായിരിക്കും എന്ന് ആലോചിചലിച്ചിച്ചു അന്നയുടെ വിഷമം കൂടി കൂടി വന്നു. അവൾ ഹോസ്റ്റലിൽ ചെന്നതും ആരും കാണാതെ അവളുടെയും അർജ്ജുവിൻ്റെയും വീഡിയോ മൊബൈലിൽ പ്ലേയ് ചെയ്‌തു കണ്ടു. അതോടെ അവളുടെ വിഷമം എങ്ങോ പോയി മറഞ്ഞു മുഖത്തു ഒരു പുഞ്ചിരി വിടർന്നു.
“അർജ്ജു നീ എൻ്റെ മാത്രമാണ് എൻ്റെ മാത്രം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും”
ഹോസ്റ്റലിൽ പല പേരുകളും ഊഹിച്ചു പറയുന്നുണ്ടങ്കിലും അന്നയുടെ പേരാരും തന്നെ പറഞ്ഞില്ല. ആണുങ്ങൾ വല്ലവരും അർജ്ജുവിനെ പറ്റിക്കാൻ ചെയ്തതാകാം എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. കാരണം അവരുടെ അറിവിൽ അർജ്ജുനെ സ്നേഹിക്കാൻ ധൈര്യം ഉള്ള ഒരു പെണ്ണ് അവരുടെ ക്ലാസ്സിൽ പോയിട്ട് കോളേജിൽ തന്നെ ഇല്ല.
അതേ സമയം മീരാ മാമിൻ്റെ വീട്ടിൽ എത്തിയ കീർത്തന വളരെ സന്തോഷത്തിലാണ്. അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാൻ സാധിച്ചതിൽ അവൾ അഭിമാനിച്ചു. എല്ലാവരുടെയും സംസാരത്തിൽ നിന്ന് കീർത്തനക്ക് അർജ്ജുവിനെ ആദ്യം പേടിയായിരുന്നു. ചെറിയമ്മയാണെങ്കിൽ സംസാരിക്കുക പോലും ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒന്ന് രണ്ടു ഗ്രൂപ്പ് ആക്ടിവിറ്റി കഴിഞ്ഞതോടെ അർജ്ജുനെ കുറിച്ച് ബാക്കി ഉള്ളവർ പറയുന്നത് എല്ലാം തെറ്റാണെന്ന് മനസ്സിലായി. അർജ്ജുൻ എല്ലാവരുടെ അടുത്തും നല്ല പോലെയാണ് പെരുമാറുക ആര് എന്തു സഹായം ചോദിച്ചാലും ചെയ്‌തു കൊടുക്കും. പിന്നെ പെണ്ണുങ്ങളെ കണ്ടാൽ ചിരിച്ചു കാണിക്കാറില്ല.
അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ ജെന്നിയും അന്നയുമായി സൗഹൃദം സ്ഥാപിച്ചത്. പക്ഷേ എല്ലാവർക്കും അറിയുന്ന കാര്യങ്ങളെ അവർക്കും അറിയൂ. അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയുന്നത് ചെറിയമ്മക്കാണ്. പക്ഷേ ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ അതോടെ എൻ്റെ പഠനം വരെ അവസാനിക്കും.
പിറ്റേ ദിവസം മുതൽ സാറയും ടീമും രണ്ടാമത്തെ ബാച്ചിന് ട്രെയിനിങ് ആരംഭിച്ചു. അന്നക്കാണെങ്കിൽ സാറയെ പേർസണൽ ആയി കണ്ട് അർജ്ജുവിനെകുറിച്ചു ചോദിക്കണം എന്നുണ്ട്. പക്ഷേ അവരെങ്ങാനും മീര മാമിൻ്റെ അടുത്ത് ഈ കാര്യം പറഞ്ഞാൽ വലിയ പ്രശ്നമാകും. അതു കൊണ്ട് നേരിട്ട് വേണ്ട ഫോണിൽ കൂടി ചോദിക്കാം എന്നവൾ തീരുമാനിച്ചു.