ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

ഞാൻ വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.

“അത് വേണോ ശിവ? ഫ്ലാറ്റ് ആരുടെയാണ് എന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നേക്കാം?”.

“എൻ്റെ അങ്കിളിൻ്റെ  ആണെന്ന് ഞാൻ പറഞ്ഞു പോയി. ഇന്നല്ലെങ്കിൽ നാളെ അവർ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദ്യം വരും. കൂട്ടുകാർ ആകുമ്പോൾ വരാനും  സാധ്യതയുണ്ട്. “

ജീവ സമ്മതം മൂളി.  പക്ഷേ മിതമായി വേണം എന്ന് ഒരു കണ്ടീഷനും വെച്ചു. പുള്ളി വിദേശ മദ്യം എത്തിച്ചു തരാം എന്ന് ഏറ്റു.

അങ്ങനെ ശനിയാഴ്ച്ച പാർട്ടി ഫിക്സ് ചെയ്‌തു. കൂടുതൽ പേർ ഇല്ല അർജുവിൻ്റെയും രാഹുലിൻ്റെയും  റൂം മേറ്റ്സ് മാത്രം. ആകെ 7 പേർ. അവരുടെ അടുത്ത് പാർട്ടിയുടെ കാര്യങ്ങൾ പറഞ്ഞിട്ട് അവർ ഫ്ലാറ്റിലേക്ക് പോയി.

 

അർജ്ജുവും രാഹുലും കോളേജിൽ നിന്ന്  ഇറങ്ങിയപ്പോൾ തന്നെ അന്ന സ്റ്റീഫന് മിസ്സ് കാൾ കൊടുത്തു. സ്റ്റീഫൻ അവരെ പിന്തുടർന്ന് മറൈൻ ഡ്രൈവിൽ അർജ്ജുവും രാഹുലും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ മുൻപിൽ എത്തി.  ബൈക്ക് കുറച്ചകലെ  മാറ്റി വെച്ചതിനു ശേഷം അവൻ സെക്യൂരിറ്റി സ്റ്റാഫിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.

“ചേട്ടാ ഇപ്പോൾ ആ ജീപ്പിൽ  പോയവർ ഏതു ഫ്ലാറ്റിലാണ് താമസിക്കുന്നത് “

“എന്തിനാ അറിയേണ്ടത്?”

“എനിക്ക് കണ്ടു  പരിചയമുള്ളതു പോലെ തോന്നി. അത് കൊണ്ട് ചോദിച്ചു എന്നേ ഉള്ളു.”

സ്റ്റീഫൻ പെട്ടന്ന് പതറി എങ്കിലും അവൻ പറഞ്ഞൊപ്പിച്ചു

 

“ഫ്ലാറ്റ് നം. പറഞ്ഞാൽ  ഇൻ്റെർകോമിൽ വീഡിയോ   കാൾ ചെയ്‌തു തരാം. ഉടമസ്ഥൻ സമ്മതിച്ചാൽ രജിസ്റ്ററിൽ പേരും മൊബൈൽ  നം.  എഴുതിയതിനു ശേഷം  മുകളിലേക്ക് വിടും അതാണ് ഇവിടത്തെ നിയമം. “

സ്റ്റീഫൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം തിരിച്ചു പോയി. കാര്യം നടക്കില്ല എന്ന് തോന്നിയ സ്റ്റീഫൻ അവിടെ നിന്ന് തിരിച്ചുപോയി

തൃശൂൽ ഓപ്പറേഷൻ ടീം ട്രാഫിക്ക് സിഗ്നലുകളിലെ CCTV  ഫുറ്റേജിൽ നിന്ന് ബൈക്കിൽ ഒരാൾ  അർജുവിനെയും രാഹുലിനെയും പിന്തുടർന്നു അവർ താമസിക്കുന്ന ഫ്ലാറ്റ് വരെ  എത്തി എന്ന് മനസ്സിലാക്കി. പിന്തുടർന്ന ആളുടെ ഫേസ്  ഫോട്ടോയും വണ്ടി രജിസ്‌ട്രേഷൻ ഡീറ്റൈൽസും അരുണിന് അയച്ചു കൊടുത്തു.  അന്നയുടെ അനിയൻ സ്റ്റീഫൻ ആണെന്ന്  അരുണിന് മനസ്സിലായി. അർജ്ജുവിനെയും രാഹുലിനെയും അവൻ എന്തിനായിരിക്കും പിന്തുടർന്നത്. അവൻ്റെ ഫോൺ  കൂടി ടാപ്പ്  ചെയ്യാൻ  അരുൺ നിർദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *