“ശരിയടാ എൻ്റെ തെറ്റാണ് പക്ഷേ അതിനുള്ള ശിക്ഷയും എനിക്കവൻ തന്നെ തന്നില്ലേ പിന്നെ നിങ്ങളും”
അവൾ കണ്ണീരിൽ ചാലിച്ചു മറുപടി നൽകി. അതോടെ ലോല ഹൃദയനായ സുമേഷ് ഫ്ലാറ്റ്
“ഇനി ഞാൻ അന്നയോട് പഴയതു പോലെ തന്നെ കൂട്ടായിക്കോളാം”
“അപ്പൊ ഫ്രണ്ട്സ” അന്ന കണ്ണുനീർ തുടച്ചിട്ട് ചിരിച്ചു കൊണ്ട് കൈ കൊടുത്തു സുമേഷ് തിരിച്ചും.
“ഡാ ഈ ശനിയാഴ്ച്ച എൻ്റെ വക ട്രീറ്റ്..”
അന്ന ഫ്രണ്ട്ഷിപ്പ് ഊട്ടി ഉറപ്പിക്കാനായി പറഞ്ഞു.
“അയ്യോ ശനിയാഴ്ച്ച പറ്റത്തില്ല അന്നേ, അന്ന് ഞങ്ങൾക്ക് അർജ്ജുവിൻ്റെ പുതിയ ഫ്ലാറ്റിൽ പാർട്ടി ഉണ്ട്.”
അവൻ ആവേശത്തിൽ പറഞ്ഞു. അന്നയുടെ കണ്ണുകൾ ഒരു നിമിഷം തിളങ്ങി യത് സുമേഷ് അത് കണ്ടില്ല
“അത് കുഴപ്പമില്ല എന്നാൽ പിന്നെ സൺഡേ വൈകിട്ട് ആയാലോ?”
അതിന് അവൻ ഒക്കെ അടിച്ചു
അർജ്ജുൻ എല്ലാ ദിവസവും ക്യാഷവൽസ് ധരിച്ചാണ് വരവ്. പക്ഷേ മാനജ്മൻറ്റ് ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇല്ല. പലരും അത് അവൻ്റെ അടുത്ത് ചോദിക്കുന്നുണ്ടെങ്കിലും ഒരു പുഞ്ചിരി മാത്രമാണ് ഉത്തരം. അർജ്ജുനെ എന്തിനാണ് ഉന്നതങ്ങളിൽ പിടിപാടുള്ള കോളേജ് മാനജ്മൻറ്റ് പേടിക്കുന്നത്. പലരുടെയും മനസ്സിൽ ആ ചോദ്യം ഉയർന്നു.. പക്ഷേ രാഹുലിൻ്റെ അടുത്ത് ചോദിച്ചാൽ അവൻ അർജ്ജുവിനോട് ചോദിക്കാൻ പറയും. അർജ്ജുവിൻ്റെ അടുത്ത് ചോദിച്ചാൽ അവൻ ചിരിച്ചു കാണിക്കും. പക്ഷേ ദീപു ശനിയാഴ്ച്ചത്തെ പാർട്ടിയിൽ വെച്ചു എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ കണ്ടുപിടിക്കണം എന്നുറപ്പിച്ച.
പരീക്ഷയുടെ തിരക്കുകൾക്കിടെ ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി. വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ തന്നെ കുപ്പി മൂന്നെണ്ണം എത്തി രണ്ട് JD യും ഒരു ബ്ലാക്ക് ലേബലും. ബ്ലാക്ക് ലേബൽ ജേക്കബ് അച്ചായൻ വരുമ്പോൾ പൊട്ടിക്കാനായി മാറ്റി വെച്ചു കുറച്ചു ചിക്കനും ബീഫും ഒക്കെ വാങ്ങി മണി ചേട്ടന് ഏൽപ്പിച്ചു, പിറ്റേ ദിവസത്തേക്ക് എല്ലാം സെറ്റാക്കി.
ശനിയാഴ്ച്ച ഉച്ചയോടെ എല്ലാവരും അർജ്ജുവിൻ്റെ ഫ്ലാറ്റിൽ എത്തി ചേർന്നു. ഫ്ലാറ്റ് കണ്ട് എല്ലാവരുടെയും ഞെട്ടി.
സുമേഷ്: “ഇത് അടിപൊളി സെറ്റപ്പ് ആണെല്ലോ ചുമ്മാതല്ല നിങ്ങൾ ഹോസ്റ്റൽ വിട്ടു ഇങ്ങോട്ട് വന്നത്, നമ്മൾ എല്ലാവർക്കും താമസിക്കാനുള്ള സ്ഥലം ഉണ്ടല്ലോ. ഫുൾ AC യും സംഭവം പൊളി ആണെല്ലോ.”