ജന്മാന്തരങ്ങൾ 4 [Mr Malabari]

Posted by

സംഘത്തിന്റെ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ആളുടെ കൈയ്യിൽ ഒരു അധികാരദണ്ഡ് ഉണ്ട് , അധികാര ദണ്ഡിന്റെ തലഭാഗം മനുഷ്യ തലയോട്ടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കൈകാലുകൾ വരിഞ്ഞു കെട്ടിയ നിലയിൽ ഒരു യുവതിയെ തോണിയുടെ നടുക്ക് ബന്ധിച്ചു കെട്ടിയിരിക്കുന്നു.

ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണിക്കഷ്ണം തിരുകി കയറ്റിയിരിക്കുന്നു.

ആ സംഘം കടന്നു പോയ ഉടനെ സത്രത്തിലേക്ക് തിരികെ ഓടി.

 

“”‘ ഹേ സത്രം സൂക്ഷിപ്പുകാരാ വാതിൽ തുറന്നാലും “””

എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ വാതിലിൽ ശക്തമായി അടിച്ചു”””

“”” ഹാ ഇത്ര പെട്ടെന്ന് വേട്ട കഴിഞ്ഞോ

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭനായ വേട്ടക്കാരൻ താങ്കൾ തന്നെയാണ് മിത്രമേ””” എന്ന് പറഞ്ഞു അയാൾ വാതിൽ തുറന്നു…..

 

വാതിൽ തുറന്നതും ഞാൻ ഓടി അകത്തേക്ക് കയറി .

എന്നിട്ട് സത്രം സൂക്ഷിപ്പുകാരനോട് വാതിൽ അടക്കാൻ ആവശ്യപ്പെട്ടു.

 

ഹേ മിത്രമേ ……

താങ്കൾ എന്താണ് ഇങ്ങനെ കിദക്കുന്നത് എന്തോ കണ്ടു ഭയന്ന പോലെ ഉണ്ടല്ലോ!

സത്രം സൂക്ഷിപ്പുകാരൻ ചോദിച്ചു……..

 

“””കുശലാന്വേഷണം പിന്നീടാകാം മിത്രമേ ആദ്യം താങ്കൾ വാതിൽ അടക്കൂ”””

ഞാൻ പറഞ്ഞു.

 

“””എന്തു പറ്റി മിത്രമേ താങ്കൾ വല്ലാതെ ഭയന്ന പോലെ”””

ഞാൻ കണ്ടകാര്യങ്ങൾ എല്ലാം സത്രം സൂക്ഷിപ്പുകാരനെ ധരിപ്പിച്ചു…

 

എല്ലാം കേട്ടുകഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു .

“””അവർ മർഘട്ട് എന്ന പ്രദേശത്ത് താമസിക്കുന്ന നരഭോജികളാണ് ….

അവർ വേട്ട കഴിഞ്ഞു വരുന്ന രംഗമാണ് താങ്കൾ കണ്ടത്..”””

 

ഇവിടെ ഒരു തോണി കിട്ടാൻ വല്ല മാർഘവും ഉണ്ടോ… ?

 

ഞാൻ സത്രം സൂക്ഷിപ്പുകാരനോട് ചോദിച്ചു

അതൊക്കെ നമുക്ക് സംഘടിപ്പിക്കാം എന്താണ് ആവശ്യം?

അയാൾ ചോദിച്ചു…..

 

എനിക്ക് … എനിക്കാ പെൺകുട്ടിയെ രക്ഷിക്കണം ഞാൻ പറഞ്ഞു…

 

ഹേ … വിഡ്ഢീ….

താങ്കൾക്ക് ജീവനിൽ കൊദിയില്ലേ …

താങ്കൾക്ക് ചിത്തഭ്രമം വല്ലതും പടിപെട്ടോ……

എന്ന് പറഞ്ഞു സത്രം സൂക്ഷിപ്പുകാരൻ എന്നെ ശകാരിച്ചു…

 

Leave a Reply

Your email address will not be published. Required fields are marked *