വൈകുന്നേരം അമ്മയുടെ നിർബന്ധം കൊണ്ട് ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ ഒക്കെ പോയി തൊഴുതു.. അവൾ എന്റെ കൂടെ തന്നെ നടന്നു.. വീട്ടുകർ കാണാൻ അവർ ഉത്തമയായ ഒരു ഭാര്യ ആയി.. എന്നാൽ എന്റെ ഉള്ളിൽ അവളുടെ ജീവിതം ഞാൻ തുലക്കുക അല്ലേ എന്നെ ഒരു കുറ്റബോധം വരാൻ തുടങ്ങി..
വിധി പോലെ എല്ലാം നടക്കും എന്ന് ഞാൻ കരുതി സമാധാനിച്ചു..
.
.
.
ഇതിനിടയിൽ എല്ലാം വീട്ടുകളിലും വിരുന്നു ഒക്കെ കഴിഞ്ഞു .. അവളുടെ വീട്ടിലും ഞങ്ങളുടെ വീട്ടിലും എല്ലാം വിരുന്നു കഴിഞ്ഞു.. ഇതെല്ലാം കഴിഞ്ഞപ്പോൾ ഒരു 2 ആഴ്ച പോയി കിട്ടി..
മണിക്കുട്ടിയും ആകാശും നന്നായി അടുത്ത്.. അവർ ഇപ്പോൾ സെറ്റ് ആയി എന്ന് മനസ്സിലായി.. മണിക്കുട്ടിയും ഇപ്പോൾ ഹാപ്പി ആണ്.. എന്നാലും അവൾക്കു ഇപ്പോഴും വലുത് ഞാൻ തന്നെ ആണ്…
ഇടയ്ക്കു ഞങ്ങൾ എല്ലാം ഒരിച്ചു കറങ്ങാൻ എല്ലാം പോകും.. സിനിമയ്ക്കും മാളിലും പാർക്കിലും എല്ലാം അടിച്ചു പൊളിച്ചു നടക്കും.. എന്റെ കൂടെ നടക്കുന്ന ആര്യയെ എല്ലാരും നോക്കും. അവളെ കാണുന്പോൾ അവർ എല്ലാം അസ്സുയയോടെ എന്നെ നോക്കും.. അത് എനിക്കു അഭിമാനം ആണ് ഉണ്ടാക്കിയത്.. എന്നെ കണ്ടു ചില പെണ്ണുങ്ങളും അസ്സുയയോടെ ആര്യയെ നോക്കാറും ഉണ്ടായിരുന്നു..
ഞങ്ങൾ ഓരോ ആഴ്ച വീതം രണ്ടു വീട്ടിലും മാറി മാറി നിൽക്കും. എന്നെ അവളുടെ വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടം ആണ്.. എനിക്കും അവരെ നല്ല ഇഷ്ടം ആണ്.. അളിയനുമായി ഞാൻ നല്ലത് കമ്പനി ആണ്..
മണിക്കുട്ടിയും ആകാശും പിന്നെയും ഹോസ്പിറ്റലിൽ പോയി തുടങ്ങാറായി.. അവർ രണ്ടു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നേ….
നെക്സ്റ്റ് വീക്ക് മുതൽ അവർക്കു പോയി തുടങ്ങണം.. ആര്യ കുറേനാൾ കൂടി ലീവ് എടുത്തു.. അവൾ പതുക്കെ ജോലിക്ക് പോകാം എന്നാണ് പറയുന്നേ.. അവൾ എപ്പോഴും വീട്ടിൽ അമ്മയുടെ കൂടെ തന്നെ ആണ്.. അടുക്കളയിൽ അവൾ സഹായിക്കാൻ കയറും എങ്കിലും അമ്മ അവളെ ഒന്നും ചെയ്യിക്കില്ല.. പ്രിയപ്പെട്ട മരുമകൾ ആയിരുന്നു അവൾ.. ഞാൻ ആണോ ആവലാണോ അമയുടെ സന്ദനം എന്നു എനിക്കു സംശയം വരും.. അമ്മാതിരി സ്നേഹം ആണ് പരസ്പരം..
ഇതൊക്കെ കാണുമ്പോൾ എനിക്കു ചെറുതായി അസ്സുയ വന്നു തുടങ്ങി എന്ന് പറഞ്ഞാൽ ശെരിയാണ്…..
………………………………………………………….
അങ്ങനെ കല്യാണം കഴിഞ്ഞു ഒരു മാസ്സം ആയിരുന്നു.. എന്നാൽ ഞാനും ആര്യയും തമ്മിൽ ഇപ്പോഴും വലിയ അടുപ്പം ഒന്നും ഇല്ല.. വീട്ടുകാരെ കാണിക്കാൻ ഉള്ള അടുപ്പം ഞങ്ങൾ നിലനിർത്തി പോന്നു.. അവരുടെ മുന്നിൽ ഞങ്ങൾ സ്നേഹനിധി ആയ ഭർത്താവും ഭാര്യയും ആയി… എന്നാൽ മുറിയിൽ ഞങ്ങൾ തികച്ചു വ്യത്യസ്തം ആയിരുന്നു.. ഞാൻ ഇടക്ക് അവളെ കൂട്ടി പുറത്തു ഒക്കെ പോകും ആയിരുന്നു.. എന്നാൽ തികച്ചും അപരിചിതരെ പോലെ ഞങ്ങൾ പെരുമാറി.. എനിക്കു അവളോട് ഇഷ്ടം