മാറ്റകല്യാണം 4 [MR WITCHER] [Climax]

Posted by

ഞാൻ പിന്നെയും അവളെ നോക്കി..

“ആര്യ…. തന്നെ ഓക്കേ അല്ലേ…?”

ഞാൻ ചോദിച്ചതും അവൾ പിന്നെയും എന്നെ ദേഷ്യത്തോടെ നോക്കി

” നിങ്ങൾ ഇപ്പോൾ എന്തിനാ ഇപ്പോൾ എന്നോട് ചോദിക്കുന്നെ… നിങ്ങള്ക്ക് നിങ്ങളുടെ പെങ്ങളും അവളുടെ സന്തോഷവും എല്ലാം അല്ലേ വലുത്.. നിങ്ങള്ക്ക് നിങ്ങളുടെ അനിയത്തിയുടെ ജീവിതത്തിന് വേണ്ടി എന്തിനാ എന്തിനാ എന്റെ ജീവിതം ബലിയടക്കുന്നെ…. എന്റെ അനിയന് ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് കരുതി ഞാൻ എല്ലാം സഹിച്ചു.. എന്നാൽ എന്റെ ജീവിതത്തിന് നിങ്ങള്ക്ക് ഒരു വിലയില്ലല്ലോ ”

അവൾ എന്നെ നോക്കി ദേഷ്യത്തിൽ എല്ലാം പറഞ്ഞു.. പറയുക അല്ലായിരുന്നു.. അവൾ അലരുകയായിരുന്നു..

” സ്വന്തം അനിയത്തിയുടെ സന്തോഷത്തിനു വേണ്ടി ഓരോന്ന് ചെയ്യുന്ന നിങ്ങൾ ഒരിക്കൽ എങ്കിലും എന്നെ ഒരു മനുഷ്യ സ്ത്രീ ആയി എങ്കിലും പരിഗണിച്ചിട്ടുണ്ടോ… നിങ്ങൾ എന്നോട് ഒന്നു സംസാരിച്ചിട്ടുണ്ടോ?? ”

എനിക്കു ഒന്നും പറയാൻ കഴിയാതെ ആയി…

” അനിയത്തിക്ക് വേണ്ടി അന്ന് എന്റെ കാലുപിടിക്കാം എന്ന് പറഞ്ഞ നിങ്ങളെ എനിക്കു പുച്ഛം ആണ്.. ഒരിക്കൽ എങ്കിലും എന്നോട് തുറന്നു സംസാരിച്ചിരുന്നു എങ്കിൽ………… ”

അവൾ അത്രയും പറഞ്ഞ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ കരയാൻ തുടങ്ങി.. എനിക്ക് എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ.. അറിയാതെ നിന്നു…… അവൾ എന്നോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞത് എല്ലാം സത്യം തന്നെ ആയിരുന്നു.. ഒരിക്കലും ഞാൻ അവളുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ ശ്രെമിച്ചില്ല… ഞാൻ ഒരു സ്വർത്ഥനണെന്ന് എനിക്കു മനസിലായി… സ്വന്തം സന്തോഷം മാത്രം ആണ് ഞാൻ നോക്കിയത്.. ഞാൻ അവളെ ഒരിക്കലും പരിഗണിക്കാൻ ശ്രെമിച്ചില്ല.. എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി..
ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം എന്ന് ഞാൻ മനസ്സിൽ കരുതി സ്റ്റിയറിങ്ങിൽ തല വച്ചു കുറച്ചു നേരം കിടന്നു…..

ഇനി അവൾ ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല.. എന്നാൽ ഇനി അവളെ ഞാൻ നല്ല രീതിയിൽ സ്നേഹിക്കും.. എന്നാൽ കഴിയുന്ന പോലെ.. അവൾ തിരിച്ചു സ്നേഹിക്കുന്നവരെ ഞാൻ കാത്തിരിക്കും….

പിന്നീട് അങ്ങോട്ട്‌ ഉള്ള യാത്രയിൽ ഞങ്ങൾ മൗനം ആയിരുന്നു… പരസ്പരം ഒന്നു നോക്കുവാൻ പോലും കഴിയാതെ ഞങ്ങൾ യാത്ര തുടർന്നു.. ഇടയ്ക്കു ആഹാരം കഴിക്കാൻ ആയി വണ്ടി നിർത്തി.. എന്നാൽ എനിക്കു ഒന്നും കഴിക്കാൻ കഴിഞ്ഞില്ല….. ഞാൻ ഓരോ ചിന്തയിൽ അങ്ങനെ നിന്നു.. എനിക്കു മനസ്സിനെ നിയന്ത്രണം ഇല്ലാത്ത പോലെ..

 

അങ്ങനെ യാത്രക്ക് ഒടുവിൽ ഞങ്ങൾ വീട്ടിൽ എത്തി.. എത്തിയപ്പോൾ സമയം 11 ആയിരുന്നു.. ഞാൻ നേരെ പോയി കുളിച്ചു ബാൽക്കണിയിൽ പോയി ഇരുന്നു.. എപ്പോഴോ അവിടെ ഇരുന്നു ഉറങ്ങിപ്പോയി..
.
.

Leave a Reply

Your email address will not be published. Required fields are marked *