.
.
.
ഒന്നു രണ്ടു ദിവസ്സങ്ങൾ പിന്നെയും പോയി.. അവൾക്കു എന്നെ വലിയ മൈൻഡ് ഒന്നും തന്നെ ഇല്ല ഇപ്പോൾ.. അത് എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടാക്കി… എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. എനിക്കു അവളോട് അടുക്കാൻ പറ്റാതെ ആയി..
ഓഫീസിൽ ഇരിക്കുന്ന സമയവും അവളെ പറ്റി ആയിരുന്നു.. എന്റെ ചിന്ത അവൾക്കു എന്നോട് അന്ന് ഇഷ്ടം ആയിരുന്നില്ലേ എന്ന് ഞാൻ പലവട്ടം ആലോചിച്ചു.. എന്നാൽ ഇന്ന് അവൾക്കു എന്നോട് അങ്ങനെ ഒരു ഇഷ്ടം ഒന്നും ഉള്ളതായി എനിക്കു തോന്നുന്നില്ല.. ഞാൻ ആശയകുഴപ്പത്തിൽ തന്നെ പോന്നു….
എന്നാൽ ഞാൻ അവളെ സ്നേഹിക്കണം എന്ന് തന്നെ തീരുമാനിച്ചു.. എന്നാൽ എങ്ങനെ എന്ന് എനിക്കു വലിയ ധാരണ ഇല്ലായിരുന്നു…. അച്ചുവിനോട് ഞാൻ എല്ലാം കാര്യവും പറയുമായിരുന്നു.. എന്നാൽ അവൾ എല്ലാം ശെരിയാകും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അവളുടെ പ്രെസെൻസ് ഒരുപരിധി വരെ എനിക്കു ഉണർവ് നൽകി.. ഇതിനിടയിൽ ആര്യ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു… അവളെ എനിക്കു ഇപ്പോൾ പഴയതിനെക്കലും ഇഷ്ടം ആണ്.. എന്നാൽ അത് പ്രകടിപ്പിക്കാൻ ഞാൻ തയാറായില്ല..
ഇപ്പോൾ അവളും എന്നെ നന്നായി അവോയ്ഡ് ചെയ്യാൻ തുടങ്ങി എന്ന് തോന്നി.. ഇപ്പോ മുറിയിൽ അവൾ എന്നെ ഒന്നു നോക്കുന്നു കൂടി ഇല്ലായിരുന്നു.. ഞാൻ ആകെ വട്ടുപിടിച്ച അവസ്ഥ…. ഒരുമിച്ചു ഒരേ കട്ടിലിൽ കിടക്കുമെങ്കിലും ഞങ്ങൾ അപരിചിതർ ആയിരുന്നു…
ഇപ്പോൾ അവൾ എന്നെ രാവിലെ വിളിച്ചുണർത്താറില്ല അവളും അവളുടെ വാശികളും ആയി മുന്നോട്ടു പോയി… അമ്മ മാർക്ക് ചെറിയ സംശയം ഒക്കെ തോന്നി തുടങ്ങി എന്ന് എനിക്കു തോന്നി.. കാരണം ഇപ്പോൾ ഞാനും അവളും മറ്റുള്ളവരുടെ മുന്നിൽ പോലും വലിയ അടുപ്പം ഒന്നും കാണിക്കുന്നില്ല.. എന്നാൽ അവർ ഒന്നും ചോദിച്ചുമില്ല…..
എന്നാൽ എനിക്കു അവളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.. ഞാൻ അവളെ നല്ല രീതിയിൽ തന്നെ ശ്രെദ്ധിച്ചു… അവളുടെ സൗന്ദര്യം കാണുമ്പോൾ എനിക്കു ചിലനേരം അസ്സുയയും കുറ്റബോധവും ഒക്കെ തോന്നും.. ഞാൻ എന്നെ തന്നെ പലപ്പോഴും തെറിവിളിക്കും.. എന്റെ ഈഗോ ആണ് എല്ലാത്തിനും കാരണം എന്നു എനിക്കു അറിയാം..
ഞാൻ ഇപ്പോൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ തുടങ്ങി.. എന്നും പോകുമ്പോൾ അവൾക്കു എന്തേലും സാധനം ഒക്കെ വാങ്ങി കൊണ്ടുപോകും.. അവൾക്ക് മസാലദോശ യും, മട്ടൻ ബിരിയാണിയും, സ്റ്റൗബെറി ഐസ്ക്രീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്… മിക്ക ദിവസ്സവും ഞാൻ അവൾക്കു അത് ആരും കാണാതെ വാങ്ങി കൊണ്ട് കൊടുക്കും.. കയ്യിൽ കൊടുക്കില്ല ഞാൻ ബെഡിൽ വച്ചിട്ട് ഒരു സ്മൈലി ബോളും എടുത്തു വാക്കും.. അവൾ അതൊക്കെ കഴിക്കും എന്നാണ് ഞാൻ വിശ്വശ്ശിക്കുന്നത്.. എന്നാൽ അവൾ അതിനെ പറ്റി ഒന്നും തന്നെ എന്നോട് പറയുകയോ ഒന്നും തന്നെ ചെയ്യുന്നില്ലായിരുന്നു….