“ഞാൻ നാളെ തന്നെ തിരിച്ചു പോകും… ചേട്ടനോട് എല്ലാം തുറന്നു പറയണം എന്ന് മാത്രം ഉണ്ടായിരുന്നു അതിനു വേണ്ടി മാത്രം ആണ് ഞാൻ വന്നത്….
ചേട്ടാ എന്റെ ചേച്ചി ഒരു പാവം ആണ്.. ഇത്തിരി വാശി ഉണ്ടെന്നേ ഒള്ളു ആള് പാവം ആണ്.. ചേട്ടനെ ചേച്ചിക്ക് ഭയങ്കര ഇഷ്ടം ആണ്.. ചേട്ടനെ പൊന്നുപോലെ നോക്കും ചേച്ചി.. ചേട്ടൻ എന്റെ ചേച്ചിയെ വിഷമിപ്പിക്കരുത്…”
അവൻ അതും പറഞ്ഞു കരഞ്ഞു കൊണ്ട് ഇറങ്ങി പോയി.. എന്റെ കണ്ണുകളിലും കണ്ണുനീർ വന്നു…. ഞാൻ ചെയ്ത കാര്യങ്ങൾ ഓർത്തു എനിക്കു കുറ്റബോധം വന്നു.. അവന്റ അവസ്ഥക്ക് ഒരു പരിധിവരെ ഞാൻ അല്ലേ കാരണം..
ഞാൻ അന്ന് ആര്യയെ എന്തൊക്കെയാണ് പറഞ്ഞത്.. എൻറെ ദേഷ്യം കാരണം അവളെ പറയാൻ പാടില്ലാത്ത എന്തൊക്കയോ പറഞ്ഞു…. അവളെ തല്ലാൻ വരെ പോയില്ലേ.. അവളുടെ തെറ്റിദ്ധാരണ ആണ് അങ്ങനെ ഉണ്ടാവാൻ കാരണം എന്ന് ഞാൻ ഒരിക്കൽ എങ്കിലും ചിന്തയ്ക്കേണ്ടത് ആയിരുന്നു… എല്ലാം എന്റെ തെറ്റാണു..
എന്നോട് ഉള്ളത് ഇഷ്ടം കാരണം അല്ലേ അവൾ എല്ലാം ഉള്ളിൽ ഒതുക്കി അവൾ ഇപ്പോൾ എന്റെ ഒപ്പം ജീവിക്കുന്നെ.. എന്റെ വാശിപോലെ തന്നെ അല്ലേ അവളുടെയും വാശി.. ഞാൻ ഒന്നു വിട്ടുവിഴ്ച ചെയ്താൽ അവളുടെയും എന്റെയും ജീവിതം നന്നായി പോകില്ലേ… എന്റെ ഈഗോ അല്ലേ എല്ലാത്തിൽ നിന്നും മാറ്റിനിർത്തുവാൻ കാരണം…
ഇന്ന് തന്നെ അവളോട് പോയി എല്ലാം സംസാരിച്ചു ശെരിയാക്കണം എന്ന് മനസ്സിൽ കരുതി.. ഞാൻ ഇന്ന് അവളെ എന്റെ സ്വന്തം ആക്കും.. അല്ല എന്റെ സ്വന്തം ആണ്.. എന്റെ മാത്രം ഞാൻ അവിടെ ഇരുന്നു എല്ലാം ആലോചിച്ചു… മുഖത്തു സങ്കടം മാറി പകരം സന്തോഷം വന്നു.. ഞാൻ അവിടെ ഇരുന്നു ചിരിച്ചു.
പിന്നെ എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാമതി എന്നെ ചിന്ത ആയിരുന്നു എനിക്കു.. ഞാൻ ജോലി എല്ലാം വേഗം ഒതുക്കാൻ നോക്കി.. നോക്കാൻ ഉള്ളത് കുറച്ചു ഫയൽസ് നോക്കി ഇരുന്നു.. ആര്യ 6 മണി ആകുമ്പോൾ ആണ് ക്ലാസ്സ് കഴിഞ്ഞു വേട്ടൽ എത്തുക… ഞാൻ അതിനു മുന്നേ എല്ലാം ഒതുക്കാൻ നോക്കി.. 5 മണി ആയപ്പോൾ ഞാൻ എല്ലാം ഒതുക്കി.. ഇറങ്ങാൻ ടൈം ആയപ്പോൾ എനിക്കു ചെന്നൈ ഓഫീസിൽ നിന്നും കാൾ വന്നു.. അയച്ച ഒരു ഫയൽലിൽ പ്രോബ്ലം ഉണ്ട്.. അത് വേഗം ഒന്നു വെരിഫിക്കേഷൻ ചെയ്യാൻ പറഞ്ഞു..
എനിക്കു ആകെ ദേഷ്യം വന്നു… അക്കൗണ്ടൻ്നെ വിളിച്ചു കുറെ പറഞ്ഞു.. അവസ്സാനം അത് ശെരിയാക്കി എല്ലാം അയച്ചപ്പോൾ 7 മണി ആയി.. എന്നാലും ഞാൻ വേഗം തന്നെ വീട്ടിൽ പോകാൻ ഇറങ്ങി..
അടുത്ത് ഹോട്ടലിൽ നിന്നു അവൾക്കു ഇഷ്ടം ഉള്ള നൂൽ പൊറോട്ടയും ബീഫും വാങ്ങി.. ഞാൻ സന്തോഷത്തോടെ വീട്ടിൽ പോയി.. വീടിന്റെ ഉമ്മറത്ത് അമ്മമാരും അവളും എല്ലാം ഇരിക്കുന്നു.. ഞാൻ അവൾക്കു വാങ്ങിയ സാധനം ബാഗിൽ ആക്കിയിരുന്നു.. ഞാൻ അത് ആരും കാണാതെ കാണാതെ കൊണ്ട് പോയി..
അമ്മാർക്ക് ഒരു ചിരിയും കൊടുത്ത്.. പതിവിലും സന്തോഷം ആയിരുന്നു ഞാൻ.. എന്റെ മുഖം കണ്ടു അവർക്കും അത് മനസ്സിലായി.. അവരും എന്നെ നോക്കി ചിരിച്ചു.. ഞാൻ നേരെ മുറിയിലേക്ക് വച്ചു