പിടിച്ചു… ഞാൻ അവൾക്കു വാങ്ങിയ ആഹരം കട്ടിലിൽ വച്ചു നേരെ കുളിക്കാൻ കയറി സന്തോഷം കൊണ്ട് നന്നായി വിസ്താരി തന്നെ കുളിച്ചു… ടാങ്കിലെ വെള്ളം തീരാറായപ്പോൾ ആണ് ഞാൻ ഇറങ്ങിയത്…..
റൂമിൽ ഇറങ്ങിയപ്പോഴേക്കും അവിടെ അവൾക്കു വച്ച ആഹാരം ഒന്നും കാണാൻ ഇല്ല.. അവൾ എടുത്തു കഴിച്ചു കാണണം… ഞാൻ നേരെ കണ്ണ്ടിക്ക് മുന്നിൽ പോയി തലയെല്ലാം തോർത്തി.. ഞാൻ എന്റെ സൗന്ദര്യം തന്നെ നോക്കി നിന്നു… ഞാൻ അങ്ങനെ നോക്കിയപ്പോൾ ഞാൻ അറിയാതെ തന്നെ ചിരിച്ചു പോയി.. ആര്യക്ക് മാച്ച് തന്നെ അവളുടെ ഒപ്പം പിടിച്ചു നിൽക്കാൻ ഉള്ളത് സൗന്ദര്യം എനിക്കും ഉണ്ട്..
ഞാൻ അങ്ങനെ ഡ്രസ്സ് ഒക്കെ മാറി കട്ടിലിൽ ഇരുന്നു.. അവൾ മുറിയിൽ വന്നിട്ട് വേണം എനിക്കു എല്ലാം സംസാരിക്കാൻ… ഞാൻ അവൾ വരാൻ കാത്തിരുന്നു. ആദ്യരാതിക്കു കാത്തിരിക്കുന്നു മണവാളനെ പോലെ …. ഞാൻ ഫോൺ എടുത്തു മണിക്കുട്ടിക്ക് മെസ്സേജ് ഒക്കെ അയച്ചു ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുറിയിലേക്ക് വന്ന്.. എനിക്കു അവളെ കണ്ടപ്പോൾ ചിരിച്ചു വന്നു.. ഞാൻ അവളെ നോക്കിയിരുന്നു..
അവൾ വന്നു എന്നെ നോക്കുക പോലും ചെയ്യാതെ കട്ടിലിൽ കയറി കിടന്നു.. ഇത് സ്ഥിരം പരിപാടി ആയിരുന്നു.. അത് കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവളെ നോക്കി കുറച്ചു നേരം ഇരുന്നു…
അവസാനം ഞാൻ അവളെ വിളിച്ചു…..
“ആര്യ ”
അവൾ ഒന്നും മിണ്ടിയില്ല… ഞാൻ പിന്നെയും വിളിച്ചു..
“ആര്യ ”
ഇത്തവണയും അവൾ കേട്ടിട്ട് ഒന്നും മിണ്ടാതെ കിടന്നു.. എനിക്കു ചെറുതായി ദേഷ്യം വരാൻ തുടങ്ങി…
“ആര്യാ ഒന്നു എനിക്കു എനിക്കു കുറച്ചു കാര്യം പറയാൻ ഉണ്ട്…. എനിക്കു കുറച്ചു സംസാരിക്കണം ”
ഞാൻ അവളോട് അല്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.. ഇത്തവണ അവൾ പ്രതികരിച്ചു.. എന്നാൽ അത് വല്ലാതെ വിഷമം ഉണ്ടാക്കി…
“എനിക്കു ഒന്നും കേൾക്കണ്ട…രാത്രിയിൽ എങ്കിലും മനുഷ്യന് കുറച്ചു സമാധാനം തരുമോ…. എനിക്ക് ഒന്നു ഉറങ്ങണം…. ഒന്നു ശല്യപെടുത്താതെ പോകുമോ ”
അവൾ പറഞ്ഞത് കേട്ടു ഞാൻ ഒരുനിമിഷം ഞെട്ടി.. ആദ്യമായിട്ടാണ് അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്.. എനിക്കു ഏത് വലിയ വിഷമം ഉണ്ടാക്കി.. എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി… എനിക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവളുടെ പ്രതികരണം.. ഞാൻ ആകെ വല്ലാതെ ആയി.. എനിക്കു വിഷമം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി… ഞാൻ അവിടെ നിന്നും എണിറ്റ… അലമാരിയിൽ നിന്നും ഒരു കുപ്പിയും എടുത്തു ഞാൻ ബാൽക്കണിയിൽ പോയി..