പൊട്ടിച്ച പാട് ഇരിക്കുന്നു.. അപ്പോൾ അതാണ് അവൾ ഇന്നലെ എന്നോട് ദേഷ്യപെട്ടത്… ആദ്യ ദിവസംങ്ങളിൽ പെൺകുട്ടികൾക്ക് നല്ല വേദന ഒക്കെ ഉണ്ടാകാറുണ്ട് എന്ന് എനിക്ക് അറിയാം.. എനിക്കു കുറച്ചു സമാധാനം ആയി.. അവളുടെ മൂഡ് ശെരിയല്ലാത്തതു കൊണ്ടാണ് അവൾ അങ്ങനെ പെരുമാറിയത്….
എന്റെ മനസ്സിൽ പിന്നെയും കുറച്ചു സന്തോഷം ഒക്കെ വരാൻ തുടങ്ങി….. ഞാൻ അങ്ങനെ കിടന്നു..
എന്നാൽ എന്റെ മനസ്സിലെ ഈഗോ എന്ന ചെകുത്താൻ കുഞ്ഞു പിന്നെയും തലപൊക്കി തുടങ്ങി..
എന്നാലും അവൾ എന്നോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു…. ഞാൻ അവളെ സ്നേഹത്തോടെ അല്ലേ വിളിച്ചേ.. എന്നാൽ. അവൾ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടില്ലേ… അവൾക്കു എന്നോട് പറഞ്ഞാൽ പോരായിരുന്നോ അവൾക്കു വയ്യെന്ന്…
എന്റെ ഈഗോ പിന്നെയും എന്നെ കൊണ്ട് ഓരോ കാര്യങ്ങൾ ചിന്തിപ്പിക്കാൻ തുടങ്ങി…
ഞാൻ ഇത്രയും ദിവസം അവളോട് സ്നേഹത്തോടെ അല്ലേ പെരുമാറിയത്.. എന്നാൽ അവൾ സ്നേഹമായി ഒരു നോക്കെങ്കിലും എന്നോ നോക്കിയോ… ഞാൻ അവളെ ഒരിക്കലും ഒരുപാട് വാഴക്കു പോലും പറഞ്ഞിട്ടില്ല.. അവളെ സ്നേഹിച്ചിട്ടേ ഒള്ളു.. എന്നാൽ അവൾ.. എന്നോട് ഇതുവരെ അങ്ങനെ ഒന്നും പെരുമാറിയിട്ടു പോലും ഇല്ല….
ഞാൻ അവിടെ കിടന്നു ഓരോന്ന് ആലോചിച്ചു.. അവസാനം ഞാൻ ഒരു തീരുമാനം എടുത്തു.. ഇനി ഞാനും അവളെ മൈൻഡ് ചെയ്യാൻ പോണില്ല… അവൾക്കു എന്നോട് ഇഷ്ടം വരുമ്പോൾ അവൾ ഇങ്ങോട്ട് വരട്ടെ അപ്പോൾ ഞാനും തിരിച്ചു സ്നേഹിക്കാം… അതുവരെ അവളെ ഞാൻ ഒരിക്കലും ഞാൻ ഡിസ്റ്റർബ് ചെയ്യില്ല… അവൾക്കു ഇഷ്ടം വരുന്നവരെ.. ഞാൻ അവിടെ കിടന്നു ഒരു ഉറച്ച തീരുമാനം എടുത്തു…..
ഞാൻ എന്റെ തീരുമാനം മനസ്സിൽ ഉറപ്പിച്ചു…
ഞാൻ കട്ടിലിൽ കിടന്നു കുറച്ചു നേരം കൂടി ഉറങ്ങി.. അന്ന് ഒരു മൂഡ് ഇല്ലാത്തതു കൊണ്ട് ഞാൻ ഒരിടത്തും പോയില്ല.. അമ്മമാർ ഒരുപാട് കല്യാണത്തിന് പോയിരുന്നു അത് കൊണ്ട് അന്നത്തെ ദിവസം ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി… അവൾ കോളേജിലും പോയിരുന്നു.. പോകുന്നതിനു മുൻപ് അവൾ മേശയിൽ കോഫി ഒക്കെ കൊണ്ട് വച്ചിരുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.. അന്നത്തെ ദിവസം വൈകുന്നേരം വരെ ഞാൻ ഒന്നും കഴിച്ചില്ല… ഞാൻ ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.. കുറെ നേരം ഉറങ്ങി….
കുളിമുറിയിൽ നിന്നു വെള്ളം വീഴുന്ന സൗണ്ട് കെട്ടാണ് പിന്നെ ഞാൻ ഉണർന്നത്… ഞാൻ എണിറ്റു ടൈം നോക്കിയപ്പോൾ 5.30.. അപ്പോൾ അവൾ വന്നു എന്ന് മനസ്സിലായി… രാവിലേ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് എനിക്കു ചെറിയ വിശപ്പ് വച്ചു.. ഒന്നു കുളിച്ചിട്ടു പുറത്തുപോയി വരാം എന്ന് ഞാൻ കരുതി. ബാത്‌റൂമിൽ അവൾ കുളിക്കുന്ന കൊണ്ട് ഞാൻ പിന്നെയും കുറച്ചു നേരം അവിടെ ഇരുന്നു.. ഞാൻ ഇനി