അവളെ മൈൻഡ് ചെയ്യാൻ പോകുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…
അവൾ കുളിച്ചു ഒരുപാട് ടവൽ മാത്രം ചുറ്റി ആണ് ബാത്‌റൂമിൽ നിന്നു ഇറങ്ങിയത്.. എന്നാലും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ടവൽ എടുത്തു ബാത്‌റൂമിൽ കയറി. അത് അവൾ ശ്രെഷിച്ചോ എന്ന് എനിക്കു തോന്നി… ഞാൻ എന്നാലും നേരെ ബാത്‌റൂമിൽ പോയി കുളിച്ചു….
കുറേനേരം ഞാൻ ശവറിന് കീഴെ നിന്നു.. എന്നിട്ട് കുളിച്ചു കയറി.. മുറിയിൽ എത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു… ഞാൻ അവളെ നോക്കുക കൂടി ചെയ്തില്ല… ഞാൻ അലമാരയിൽ നിന്നു ഡ്രസ്സ് എടുത്തു മാറി… ബൈക്ക് ന്റെ കീയും എടുത്തു മുറിക്കു പുറത്തിറങ്ങി.. ഞാൻ അവളെ മൈൻഡ് ചെയ്യാത്തത് അവൾക്കു വലിയ ഒരു അടി തന്നെ ആയിരുന്നു….
ഞാൻ നേരെ ഹാളിൽ ഇറങ്ങിയപ്പോൾ അവളും പുറകെ വന്നു.. ഞാൻ ഹാളിലെ ടേബിളിൽ നോക്കിയപ്പോൾ ഫുഡ് ഒക്കെ അടച്ചു വച്ചിരിക്കുന്നു.. ചിലപ്പോൾ രാവിലെ എനിക്കു വച്ചതാണെന്നു മനസ്സിലായി… ഞാൻ നേരെ പുറത്തിറങ്ങി വണ്ടിയും എടുത്തു പോയി… കുറച്ചു ദൂരം പോയപ്പോൾ ഞാൻ സ്ഥിരം ഫുഡ് ഒക്കെ കഴിക്കുന്ന ഹോട്ടലിൽ കയറി…
നല്ല വിശപ്പുണ്ടായിരുന്നു അത് കൊണ്ട് ഞാൻ നല്ല ചൂട് ദോശയും മട്ടനും കഴിച്ചു.. 4 ദോശ ഒക്കെ കഴിച്ചപ്പോൾ എനിക്കു വയറു നിറഞ്ഞു. അവിടെ നിന്നു ഒരു ബ്ലാക്ക് കോഫി കുടിച്ചപ്പോൾ തൃപ്തി ആയി.. ഞാൻ ഇറങ്ങാൻ നേരം അവിടത്തെ ആൾ പാഴ്സ്സൽ വേണ്ടെന്ന് ചോദിച്ചു.. ഞാൻ സ്ഥിരം ആര്യക്ക് ഇവിടെ നിന്നും ആണ് പാഴ്സ്സൽ വാങ്ങുന്നത്…. അതുകൊണ്ട് ചോദിച്ചതാ.. എന്നാൽ ഞാൻ അത് വേണ്ടാന്നു പറഞ്ഞു. ഇനി അങ്ങനെ ഒരു പതിവ് വേണ്ടാന്ന് ഞാൻ തീരുമാനിച്ചിരുന്നു… അത് എന്റെ വാശി ആയിരുന്നു..
ഞാൻ പിന്നെ കുറച്ചു നേരം കൂടി എങ്ങോട്ടാക്കയോ പോയി.. അമ്മയുടെ ഫോൺ വന്നപ്പോൾ ഞാൻ എടുത്തു..
” എന്താ അമ്മേ… ”
“ഡാ മോനെ ഞങ്ങൾ ഇന്ന് വീട്ടിൽ വരില്ലെടാ… ഞങ്ങളെ ഇവിടെ നിന്നു വിടുന്നില്ല.. നാളെ രാവിലെ അങ്ങ് വരാമേ.. നീ മോളോട് പറഞ്ഞേരെ…… പിന്നെ നീ നേരത്തെ വീട്ടിൽ പോണേ മോൾ അവിടെ ഒറ്റക്കല്ലേ ”
“ശെരിയമ്മേ… എങ്കിൽ നാളെ വന്നാൽ മതി….”
“ശെരി മോനെ ”
അമ്മ ഫോൺ വച്ചു ഒരു അരമണിക്കൂർ കഴിഞ്ഞാണ് വീട്ടിൽ പോയത്.. ഞാൻ പോർച്ചിൽ വണ്ടി വച്ചു നേരെ അകത്തു കയറി.. ആര്യ അപ്പോൾ ടീവീ കണ്ടു ഹാളിൽ ഇരിക്കുക ആയിരുന്നു.. ഞാൻ വന്നത് കണ്ടു അവൾ എന്നെ നോക്കി.. അവൾ പ്രതീക്ഷയോടെ എന്റെ കൈയിൽ ആണ് നോക്കിയത്.. എന്നാൽ